2019 നവംബർ 23, ശനിയാഴ്‌ച

അറിയിപ്പ്
 

പ്രധാനാധ്യാപകയോഗം 25 .11 .2019  ന് തിങ്ക ളാ ഴ്ച  ഉച്ചക്ക് 2 .30 ന്  ബി .ആർ .സി .യിൽ വച്ചു  ചേരുന്നു .മുഴുവൻ പ്രധാനാധ്യാപകരും നിർബന്ധമായും പങ്കെടുക്കണം 

2019 നവംബർ 22, വെള്ളിയാഴ്‌ച

ദുരന്ത  നിവാരണം -വിദ്യാലയവും പരിസരവും വിഷവിമുക്തവും വൃത്തിയുള്ളതും ആക്കി മാറ്റുന്നതിനുള്ള  നിർദ്ദേശം നൽകികൊണ്ടുള്ള  ഉത്തരവ്1
 ഉത്തരവ് 2

2019 നവംബർ 21, വ്യാഴാഴ്‌ച

18 / 10 / 2019  തീയ്യതിയിലെ  QI P  തീരുമാന  പ്രകാരം  30 .11 .2019  സ്‌കൂളുകൾക്ക്‌  പ്രവൃത്തി  ദിവസമായി  നിശ്ചയിച്ചിരുന്നു ;
എന്നാൽ  ചില  പ്രത്യകേ  സാഹചര്യം  കണക്കിലെടുത്തു  30 .11 .2019 ന്  പ്രവൃത്തി  ദിവസം  ആയിരിക്കില്ലെന്ന്  ഇതിനാൽ  അറിയിക്കുന്നു.
കൂടാതെ  23 .11 .2019  നും  പ്രവൃത്തി  ദിവസമല്ല  എന്ന  കാര്യം കൂടി  ഇതിനാൽ  അറിയിക്കുന്നു .  സ്കൂളുകളിൽ  പ്രസ്തുത  ദിവസങ്ങളിൽ 
നടത്താൻ  നിശ്ചയിച്ചിരുന്ന  പരീക്ഷകളിൽ  മാറ്റമില്ല.  


2019 നവംബർ 20, ബുധനാഴ്‌ച

ണ്ണൂർ സൗത്ത് ഉപജില്ല തല ന്യൂമാറ്റ്സ് പരീക്ഷ  25/11/2019 ന്  അഞ്ചരക്കണ്ടി ഹയർ സെക്കന്ററി സ്കൂളിൽ വെച്ച്  നടക്കുന്നതാണ് 
ശാസ്ത്രീയ ബോധവും  ശാസ്ത്ര  പഠനരീതിയും  സ്വാംശീ കരിക്കാൻ വിദ്യാർത്ഥികളെ  സജ്ജരാക്കുക  എന്നത്  പൊതുവിദ്യാഭ്യാസ ത്തിന്റെ  മുഖ്യ  ലക്ഷ്യമാണ് . വിദ്യാലയ ങ്ങളിൽ  പ്രവൃത്തിച്ചു  വരുന്ന ശാസ്ത്രം ,സാമൂഹ്യ ശാസ്ത്രം,പ്രവൃത്തി  പഠനം ,ഗണിതം  എന്നീ  ക്ലബ്ബു കളുടേ  പ്രവർത്തനങ്ങളെ  ഇത്തരമൊരു ലക്ഷ്യത്തോടെ  പുനരാവിഷ്കരിക്കുന്നതിനായി രൂപീകൃതമായ സംഘ ടന രൂപമാണ്  ശാസ്ത്ര രംഗം ..

26 .11 .2019  ന്  ചൊവ്വാ ഴ്ച  മാവിലായി  യു .പി . സ്കൂളിൽ വച്ചു  സബ് ജില്ലാ തല  ശാസ്ത്ര സംഗമം  നടക്കുകയാണ് എല്ലാ യു .പി . സ്കൂളിൽ നിന്നും  ഓരോ  ക്ലബിനെയും  പ്രധിനിധികരിച്ചു കൊണ്ട്  ഓരോ  കുട്ടി വീതവും ഹൈ സ്കൂൾ  വിഭാഗത്തിൽ നിന്നും   ഓരോക്ലബിനെയും  പ്രധിനിധികരിച്ചു കൊണ്ട്  ഓരോ  കുട്ടി വീതവും സബ്ജില്ലാ  തല  സംഗമത്തിന്  പങ്കെടുപ്പിക്കാൻ  ഹെഡ്മാസ്റ്റർ ശ്രെദ്ധിക്കേണ്ടതാണ്  .

സയൻസ് ക്ലബിനെ  പ്രധിനിധികരി ച്ചുകൊണ്ട്  പങ്കെടുക്കുന്ന  കുട്ടികൾ  താഴെ  പറയുന്ന പ്രവർത്തനം  ചെയ്ത് ഈ  പ്രൊഫോർമ  പൂരിപ്പിച്ചു കൊണ്ടുവരേണ്ടതാണ് .

പ്രൊഫോർമ

ശാസ്ത്രരംഗം ,പരിപാടിയിൽ സോഷ്യൽ സയൻസ്  വിഭാഗത്തിൽ പങ്കെടുക്കുന്ന മുഴുവൻ  കുട്ടികളും  നിർബന്ധ മായും  ചാന്ദ്രയാനുമായി  ബന്ധപ്പെട്ട  പത്ര വാർത്തകളുടെ  അടിസ്ഥാനത്തിൽ  കൊളാഷ്  നിർമ്മിച്ചു  വരേണ്ടതാണ് .(ചാർട്ടിൽ) മറ്റൊന്നു  നിർബന്ധമായും  കൊണ്ടു  വരേണ്ടതാണ് .
അറ്റ്ലസ് ,വടക്കുനോക്കിയന്ത്രം ,ലോക ഭൂപടം  എന്നിവ  കൊണ്ട്  വരൻ പറ്റുന്നവർ  കൊണ്ട് വരേണ്ടതാണ്‌ .
ഈ  ഒരു  കാര്യം  ഹെഡ്മാസ്റ്റർമാർ  വളരെ  ഗൗരവത്തോടെ  കാണുകയും  കുട്ടികൾക്ക്  നിർദ്ദേശങ്ങൾ  നൽകുകയും ചെയ്യേണ്ടതാണ് .

അടിയന്തിര അറിയിപ്പ്


എല്ലാ  പ്രധാന അദ്ധ്യാപകരും   ടീച്ചേഴ്സിന്  അവരവരുടെ 2016 -2017  വർഷ ത്തെ  ജി .പി .എഫ്  ക്രെഡിറ്റ്  കാർഡ് പരിശോധിച്ചു ശരിയാണെന്ന് ഉറപ്പു വരുത്തി  CONFIRM ചെയ്യാനുള്ള  നിർദ്ദേശം നല്കണം . അതിനുശേഷം  ഹെഡ്മാസ്റ്റരുടെ  ഐ .ഡി .യിൽ  കയറി  ഹെഡ്മാസ്റ്റർ മാർ  റിപ്പോർട്ട്  മെനുവിൽ പി .എഫ് റിപ്പോർട്ട്  എടുത്ത  ആയത്  കണ്ണൂർ എ .പി .എഫ് .ഓ  യിൽ ഉടൻ  എത്തിക്കണം . ഇനിയും ക്രെഡിറ്റ് കാർഡ്  പബ്ലിഷ്  ചെയ്യാത്തവരുണ്ടെങ്കിൽ  ആ  വിവരവും  HM രേഖാമൂലം  അവിടെ  അറിയിക്കേണ്ടതാണ് .

//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
2019-20 അധ്യയന വര്‍ഷത്തെ രണ്ടാം പാദവാര്‍ഷിക  പരീക്ഷകളുടെ ടൈം ടേബിള്‍ ചുവടെ കൊടുക്കുന്നു

Enabling E Treasury facility in the office

2019 നവംബർ 19, ചൊവ്വാഴ്ച

അറിയിപ്പ് 

എല്ലാ വിദ്യാലയങ്ങളിലും  ഡിസംബർ 4  ബുധനാഴ്ച  ലഹരിവിരുദ്ധ  പ്രതിജ്ഞ  ചൊല്ലേണ്ടതാണ് . പ്രതിജ്ഞയ്ക്കായി ഇവിടെ  CLICK
അറിയിപ്പ്

 സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് എച് .എസ് /  എച്. എസ്. എസ്/
 പ്രൈമറി വിദ്യാലയങ്ങൾക്ക്  ജില്ലാപഞ്ചായത്26 .11 .2019 ന്     ഒ രു   പരിശീലന ക്ലാസ് നടത്തുന്നുണ്ട് . പ്രസ്തുത ക്യാമ്പിൽ  സയൻസ് ക്ലബ് സബ്ജില്ലാകൺവീനർ ,സ്കൂൾ സയൻസ് ക്ലബ്, എൻ .എസ് .എസ് കൺവീനർ ,ബി .ആർ .സി  പ്രതിനിധികൾ ,എച് .എസ് ,എച്. എസ്. എസ് വിഭാഗത്തിൽ നിന്ന്  ഒരു പ്രതിനിധി  എന്നിവർ നിർബന്ധമായും  പങ്കെടുക്കേണ്ടതാണ് .സ്ഥലം കണ്ണൂർ ജില്ലാ പഞ്ചായത്ത് ഹാൾ

ഡിസംബർ 2 ന്  രാവിലെ 10 മണിക്ക് എല്ലാ വിദ്യാലയങ്ങളിലും  അസംബ്ലി  നടത്തേണ്ടതാണ് .
ഡിസംബർ 4  ന്എച് .എസ് /  എച്. എസ്. എസ്/യു .പി  വിദ്യാർത്ഥികൾക്ക്  ക്വിസ്  മത്സരം  നടത്തേണ്ടതാണ് .
കണ്ണൂർ സൗത്ത് ഉപജില്ല തല ന്യൂമാറ്റ്സ് പരീക്ഷ  25/11/2019 ന്  അഞ്ചരക്കണ്ടി ഹയർ സെക്കന്ററി സ്കൂളിൽ വെച്ച്  നടക്കുന്നതാണ് 
അധ്യാപക സ്റ്റാമ്പ്  ശിശുദിന സ്റ്റാമ്പ്  എന്നിവയുടെ തുക 25.11.2019 നുള്ളിൽ എഇഒ ഓഫീസിൽ അടയ്‌ക്കേണ്ടതാണ് 
സർവ്വ  വിഞ്ജാന കോശം  പുസ്തകം കൈപ്പറ്റാത്തവർ നാളെ (20/11.2019)തന്നെ കൈപ്പറ്റേണ്ടതാണ് 

2019 നവംബർ 18, തിങ്കളാഴ്‌ച

2019 -2020  വർഷത്തെ പ്രീ-പ്രൈമറി വിദ്യാർത്ഥികളെ കുറിച്ചുള്ള വിവരങ്ങൾ  ഇതോടപ്പം  കൊടുത്ത പെര്ഫോര്മയിൽ  25 / 11 / 2019  നുള്ളിൽ  എഇഒ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് 

പെര്ഫോര്മ

2019 നവംബർ 17, ഞായറാഴ്‌ച

ഉച്ച ഭക്ഷണ പദ്ധതി ഡൈനിങ് ഹാൾ നിർമാണം 

എം പി ലാഡ്‌ ഫണ്ട് ഉപയോഗിച്ചു ഡൈനിങ് ഹാൾ നിർമിക്കുന്നതിന് അപേക്ഷ സമർപ്പിച്ച പ്രധാനാധ്യാപകർ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 12 -11 -2019 കത്ത് ഇതോടൊപ്പം നൽകുന്നു കത്തിൽ പറഞ്ഞിരിക്കുന്ന  മാർഗ നിർദേശങ്ങൾ അനുസരിച്ചു തയ്യാറാക്കിയ പ്രൊപ്പോസലുകൾ (പ്ലാനും എസ്റ്റിമേറ്റും സഹിതം ) 20 -11 -2019 നു 5 മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല വിശദവിരങ്ങൾ ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 







വളരെ  അടിയന്തിരം 

2018 ലെ പ്രളയത്തിൽ  മുഖ്യമന്ത്രിയുടെ  ദുരിതാശ്വസ  നിധിയിലേക്ക്  ശേഖരിച്ചതുക  ഏതെങ്കിലും  സ്കൂൾ  അടക്കാൻ  ബാക്കിയുണ്ടെങ്കിൽ  ഇന്നു തന്നെ അടച്ചു  എ .ഇ .ഓ  യിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ് . ഇന്നു തന്നെ  വിദ്യാഭ്യാസ  ഉപ  ഡയറക്ടർ ക്ക്  റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ് .  അതിനാൽ  ഈ  കാര്യം  വളരെയേറെ  ഗൗരവത്തിൽ  കാണേണ്ടതാണ്