2019 ഒക്‌ടോബർ 11, വെള്ളിയാഴ്‌ച

  1. ഉച്ചഭഷണ ഫണ്ട് സംബന്ധിച്ച്  മുൻ വർഷത്തെ നീക്കിയിരിപ്പ് തുക, നടപ്പ്‌  വർഷം  ലഭിച്ച തുക, നടപ്പ് വർഷം വിനിയോഗിച്ച തുക, നീക്കിയിരിപ്പ് തുക എന്നിവ ഉച്ചഭക്ഷണ അക്കൗണ്ട് ബുക്കിൽ അതാത് മാസം രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്.
  2. 2019 - 20  വർഷത്തെ ജൂൺ 1  മുതൽ ഒക്ടോബർ  10  വരെയുള്ള ഉച്ചഭക്ഷണ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെൻറ് 15 -10 -2019  നകം ഓഫീസിൽ ലഭ്യമാക്കേണ്ടാതാണ്.
  3. ഉച്ചഭക്ഷണ ഹാജർ ഓരോദിവസവും 11 മണിക്കകം ഉച്ചഭക്ഷണ സോഫ്റ്റ്‌വെയറിൽ എൻട്രി വരുത്തേണ്ടതാണ്. ചില സ്കൂൾ ആയതിൽ സ്ഥിരമായി വീഴ്ച വരുത്തുന്നതായി  ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. രാവിലെ  11 വരെ  ഹാജർ രേഖപ്പെടുത്താൻ  സാധിക്കാത്ത  സ്കൂളുകൾ വിവരം ഓഫീസിൽ ഫോൺ മുഖേന ഹാജർ  അറിയിക്കേണ്ടതാണ്.  കെ 2  രജിസ്റ്റർ മാന്വലായും 11 മണിക്ക് മുൻപ് എഴുതി  സൂക്ഷിക്കേണ്ടതാണ്.  
  4. ഉച്ചഭക്ഷണത്തിൽ ഉൾപ്പെട്ട കുട്ടികൾക്ക് ആഴ്ചയിൽ  രണ്ട്‌ ദിവസം പാലും ഒരു ദിവസം മുട്ടയും (മുട്ട കഴിക്കാത്ത കുട്ടികൾക്ക്  ഒരു നേന്ത്രപ്പഴം  ) നിർബന്ധമായും വിതരണം ചെയ്യേണ്ടതാണ്.  ഏതെങ്കിലും ദിവസം അവധിയാണെങ്കിലും അടുത്തദിവസം  പാൽ/ മുട്ട  കുട്ടികൾക്ക് നൽകേണ്ടതാണ്. നേന്ത്രപ്പഴം വിതരണം ചെയ്‌താലും സോഫ്റ്റ്‌വെയറിൽ കുട്ടികൾക്ക് ഹാജർ egg served ൽ   തന്നെയാണ്  രേഖപ്പെടുത്തേണ്ടത്.
  5.  ഉച്ചഭക്ഷണ സോഫ്റ്റ്‌വെയറിൽ ഹാജർ രേഖപ്പെടുത്തിയതിനുശേഷം കെ 2 രജിസ്റ്റർ പരിശോധിച്ച് ശരിയാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.  എന്തെങ്കിലും  തെറ്റ്  വന്നിട്ടുണ്ടെങ്കിൽ അപ്പോൾ  തന്നെ സെക്ഷനിൽ / NMO/ Data  അറിയിച്ച് തിരുത്തൽ  വരുത്തേണ്ടതാണ്.  പിന്നീട്  തിരുത്തലുകൾ വരുത്താൻ സാധിക്കില്ലെന്ന് അറിയിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ