ആറാം പ്രവ്രുത്തി ദിവസത്തിന് ശേഷം സ്കൂളുകളിൽ ബാക്കി വരുന്ന മുഴുവൻ പാഠപുസ്തകങ്ങളും എ ഇ ഒ ഓഫീസിൽ 11/ 06/ 2018 ന് എത്തിക്കേണ്ടതാണ് . ആറാം പ്രവ്രുത്തി ദിവസത്തിന് ശേഷം ആവശ്യമുള്ള പാഠപുസ്തകങ്ങളുടെ വിവരങ്ങളും നൽകേണ്ടതാണ് .
കണ്ണൂർ സൗത്ത് ഉപജില്ലയിലെ പ്രഥമാധ്യാപകരുടെ യോഗം 11.06.2018 ന് ഉച്ചയ്ക്ക് 2 മണിക്ക് ബി. ആർ.സി പെരളശ്ശേരിയിൽ വെച്ച് നടക്കുന്നു .
ഉച്ച ഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പെര്ഫോര്മ എല്ലാ സ്കൂളുകളും യോഗത്തിൽ കൊണ്ടുവരേണ്ടാതാണ് PERFORMA
കുട്ടികൾക്ക് വിതരണം ചെയ്യാനുള്ളകൈപ്പുസ്തകം (I-IV കുട്ടികൾക്ക് പഠനത്തിനപ്പുറവും എന്ന പുസ്തകവും V-VII കുട്ടികൾക്ക് ജീവത പാഠംഎന്ന പുസ്തകവും ) എഇഒ ഓഫീസിൽ എത്തിയിട്ടുണ്ട് . എല്ലാ സ്കൂളുകളും 02.06.2018 നുള്ളിൽ കൈപ്പറ്റി കുട്ടികൾക്ക് വിതരണം ചെയ്യണ്ടതാണ്
2018-19 വർഷത്തെ സ്കൂൾ അധ്യയനം ആരംഭിക്കുന്ന 01-06-2018 മുതൽ ഉച്ച ഭക്ഷണം നൽകേണ്ടതാണ്.
2018-19 വർഷത്തെ ഉച്ചഭക്ഷണ പദ്ധതിയുമായി ബദ്ധപ്പെട്ട സർക്യൂലർ പ്രകാരം പാൽ പ്രാദേശിക ക്ഷീരസഹകരണ സംഘങ്ങളിൽ നിന്ന് വാങ്ങുന്നതിന് മുൻഗണന നൽകേണ്ടതാണ് . ക്ഷീരസഹകരണ സംഘങ്ങൾ ഇല്ലാത്തിടകളിൽ മിൽമ മുഖാന്തി രം പാൽ നൽകേണ്ടതാണ്.
ഉച്ചഭക്ഷണപദ്ധതിയുമായി ബദ്ധപ്പെട്ട 2018-19 വർഷത്തെ circular
2018 മേയ് 30, ബുധനാഴ്‌ച
കണ്ണൂർ സൗത്ത് ഉപജില്ലയിലെ എല്ലാ വിദ്യാലങ്ങൾക്കും 2018 -19 വർഷത്തെ സൗജന്യ യൂണിഫോം വിതരണം ചെയ്യുന്നതിനുള്ള ഒന്നാം ഘട്ട ഫണ്ട് അതാത് H.M ന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട് . എത്രയും പെട്ടെന്ന് പിൻവലിച്ച് 15.06. 2018 നുള്ളിൽ അക്വിറ്റൻസ് എഇഒ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . ഫണ്ട് , യൂണിഫോമായോ പണമായോ നൽകാവുന്നതാണ്
ഒരോ സ്കൂളുകളും ആറാം പ്രവർത്തി ദിനത്തിന് 1 മണിക്ക് മുൻപായി കൈറ്റ് തയ്യാറാക്കിയിട്ടുള്ള ONLINE SAMPOORNA SOFTWARE മുഖേന 2018 -19 അധ്യയന വർഷത്തെ കുട്ടികളെ സംബന്ധിച്ച വിവരം പൂർത്തീകരിക്കേണ്ടതാണ്
ആറാം പ്രവര്‍ത്തി ദിവസത്തിന്റെ ഭാഗമായി സമ്പൂര്‍ണ്ണയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കുറിച്ചുള്ള വിവരങ്ങള്‍ അറ്റാച്ച് ചെയ്യുന്നു
2018 മേയ് 25, വെള്ളിയാഴ്‌ച
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപെട്ട് മിൽമ യിൽ നിന്ന് പാൽ വാങ്ങുന്നത് സംബന്ധിച്ച താഴെ കൊടുത്ത പെര്ഫോര്മയിൽ എച്ച് .എം കോൺഫെറെൻസിൽ കൊണ്ടുവരേണ്ടതാണ് SCHOOL NAME
Dealer Name
Dealer code
Per Day Quantity in pkts
2018 മേയ് 24, വ്യാഴാഴ്‌ച
2018 മേയ് 23, ബുധനാഴ്‌ച
കണ്ണൂർ സൗത്ത് ഉപജില്ലയിലെ പ്രഥമാധ്യാപകരുടെ ഏകദിന ശില്പശാല 26.05.2018 ന് ബി ആർ സി പെരളശ്ശേരിയിൽ വെച്ച് നടക്കുന്നതാണ് . ആവശ്യപ്പെട്ട വിവരങ്ങളുടെ റിപ്പോർട്ട് ഹാജരാക്കേണ്ടതാണ്
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിതരണം ചെയ്യുന്നതിനായി വനം വകുപ്പ് ഉത്പാദിപ്പിച്ച വൃക്ഷ തൈകൾ വനം വകുപ്പിന്റെ സോഷ്യൽ ഫോറെസ്റ്ററി വിഭാഗം 26 .05 .2016 മുതൽ എല്ലാ സ്കൂളുകളിലും എത്തിച്ച നൽകുന്നതാണ്` circular