2019 ഒക്‌ടോബർ 4, വെള്ളിയാഴ്‌ച

എൽ പി /യു പി മൊഡ്യൂൾ ഫോർമാറ്റ് എല്ലാ സ്കൂളുകളും തയാറാക്കി വെയ്‌ക്കേണ്ടതാണ് . എച്ച് . എം കോൺഫറൻസ് ചേരുമ്പോൾ കൊണ്ടുവരേണ്ടതാണ്  തീയതി   പിന്നീട് അറിയിക്കുന്നതാണ് .

LP/UP  FORMAT

FORMAT -1

LP/UP MODULE FORMAT


       സംരക്ഷിത അദ്ധ്യാപകരുടെ ലിസ്‌റ്റും ഡി ഡിഇ യുടെ  ഉത്തരവും
കൈപ്പറ്റിയത് സംബന്ധിച്ച  രശീത് 
സമർപ്പിക്കാൻമാനേജർമാരോട്    നിരവധി തവണ  ആവശ്യപ്പെട്ടിരുന്നു .എന്നാൽ വളരെ കുറച്ചു മാനേജർമാർ മാത്രമേ സമർപ്പിച്ചിട്ടുള്ളൂ .ടി കൈപ്പറ്റു രശീത് വിദ്യാഭ്യാസ ഉപഡയറക്ടർക്കു
സമർപ്പിക്കേണ്ടതിനാൽ ആയതു
09 .10 2019 ന് (ബുധൻ )വൈകുന്നേരം 5 മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .ടി വിഷയത്തിൽ
പ്രധാനാദ്ധ്യാപകർ പ്രത്യേകം ശ്രദ്ധ  ചെലുത്തേണ്ടതാണ് .

2019 ഒക്‌ടോബർ 3, വ്യാഴാഴ്‌ച

വളരെ അടിയന്തരം

വിദ്യാലയങ്ങളുടെ  സ്ഥാനം  ഡിജിറ്റൽ  ഭൂപടത്തിൽ    www.mapmy office.in എന്ന  വെബ്‌സൈറ്റിൽ രേഖപ്പെടുത്താത്ത   സ്കൂളുകൾ  ഇന്നു  5.00  മണിക്കുള്ളിൽ  ഈ  ഓഫീസിൽ  റിപ്പോർട്ട്  ചെയ്യേണ്ടതാണ്  .
ചെയ്യാത്ത സ്കൂളുകളുടെ  ലിസ്റ്റ്    വിദ്യാഭ്യാസ  ഉപ  ഡയറക്ടർക്ക്  സമർപ്പിക്കേണ്ടതാണ് 

2019 ഒക്‌ടോബർ 1, ചൊവ്വാഴ്ച

ഉപജില്ലാ തല ഐ.ടി മേളയുടെ ഭാഗമായി അപ്പര്‍പ്രൈമറി/ഹൈസ്ക്കൂള്‍/ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്ക്കൂള്‍ തല ഐ.ടി ക്വിസ് മത്സരം എല്ലാ ജില്ലകളിലും ഒരേ ദിവസം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തില്‍ 2019-20 അധ്യയന വര്‍ഷത്തെ സ്ക്കൂള്‍ തല ഐ.ടി ക്വിസ് മത്സരം 03-10-2019 (വ്യാഴാഴ്ച) ഉച്ചക്ക് 2 മണിക്ക്  സ്ക്കൂളുകളില്‍ വച്ച് നടത്തേണ്ടതാണ്. മത്സരം നടത്തേണ്ട ക്വിസ് മാസ്റ്റര്‍മാരെ മുന്‍കൂട്ടി നിശ്ചയിക്കുകയും മത്സരത്തില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാനാവശ്യമായ നിര്‍ദ്ദേശം നല്‍കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സര്‍ക്കുലര്‍ അറ്റാച്ച് ചെയ്യുന്നു.
 

2019 സെപ്റ്റംബർ 29, ഞായറാഴ്‌ച

വളരെ അടിയന്തിരം 

കണ്ണൂർ ജില്ലയിലെ കായിക മേളയുമായി ബന്ധപ്പെട്ട 13  ഗെയിംസ് ഇനങ്ങൾ  oct  10 നകം  പൂർത്തിയാക്കേണ്ടതുണ്ട്  . സബ് ജില്ലയിലെ പ്രിൻസിപ്പാൽ ,  VHSS പ്രിൻസിപ്പാൽ, ഹൈ സ്കൂൾ  ഹെഡ് മാസ്റ്റർ മാർ , പ്രൈമറി ഹെഡ് മാസ്റ്റർമാർ , വിവിധസംഘടനാ പ്രതിനിധികൾ , അധ്യാപകർ എന്നിവരുടെ സഹകരണം  അഭ്യർത്ഥിക്കുന്നു .  കായിക മേളയുടെ സുഗമമായ നടത്തിപ്പിനു  സബ്ബ് ജില്ലയിലെ പ്രിസിപ്പൽമാർ,  VHSS പ്രിൻസിപ്പാൽ, ഹൈ സ്കൂൾ ഹെഡ് മാസ്റ്റർമാർ , HM FORUM എക്സിക്യൂട്ടീവ് അംഗങ്ങൾ, സംഘടനാ പ്രതിനിധികൾ ,  കായിക അധ്യാപകർ എന്നിവരുടെ യോഗം 30.09.2019 ന്  തിങ്കളാഴ്ച 3.00 മണിക്ക്  പെരളശ്ശേരി ബി ആർ സി  യിൽ  വെച്ച് ചേരുന്നതാണ് ; ഡി ജി ഇ   നിർദേശപ്രകാരം  ഏത്  അടിയന്തിര പ്രാധാന്യമുള്ള അറിയ്യിപ്പായി സ്വീകരിച്ചു കൊണ്ട്  മേൽ പറഞ്ഞ മുഴുവൻ പേരും യോഗത്തിൽ കൃത്യസമയത് എത്തിച്ചേരണമെന്ന്  അഭ്യർത്ഥിക്കുന്നു 

                                                                       ഉപജ്‌ജില്ലാവിദ്യാഭ്യാസ ഓഫീസർ 
                                                                                              കണ്ണൂർ സൗത്ത്