2018, ജൂലൈ 21, ശനിയാഴ്‌ച

2018-19 വർഷത്തെ സംരക്ഷിത അധ്യാപകരുടെ ലിസ്റ്റ്  സംബന്ധിച്ച ഉത്തരവ് എല്ലാ സ്കൂളുകളും  കൈപ്പറ്റി മാനേജർക്ക് നൽകി  കൈപ്പറ്റ്  രസീത് ഹാജരാക്കേണ്ടതാണ് .
2004 ലെയും 2009 ലെയും  ശമ്പള പരിഷ്കരണം അനുസരിച്ചുള്ള ശമ്പള നിർണായ പരിശോധന  07.08.2018 മുതൽ 13.08.2018 വരെ എഇഒ  ഓഫീസിൽ വെച്ച് നടക്കുന്നതാണ്, ആയതിനാൽ ഈ സബ് ജില്ലയിലെ  മുഴുവൻ അധ്യാപകരുടെയും സേവന പുസ്തകം  ആഗസ്റ്റ്  04  മുതൽ   എഇഒ ഓഫീസിൽ എത്തിക്കേണ്ടതാണ് 
പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാൻ  കമ്പ്യൂട്ടർ കോഴ്സ്   ലഭിക്കേണ്ട   അധ്യാപകരുടെ പേര് വിവരം 23 .07 .2018  ഉച്ചക്ക് 2  മണിക്ക് മുൻപ്  ഈ ഓഫീസില്‍ അറിയിക്കേണ്ടതാണ്.

2018, ജൂലൈ 18, ബുധനാഴ്‌ച

യൂണിഫോം 2018 -2019
1 . 2018 -19  വർഷത്തെ യൂണിഫോം അനുവദിച്ച തുകയിൽ അധികം വന്ന തുക എഇഒ വിന്റെ താഴെ കാണിച്ച  അക്കൗണ്ടിൽ തിരിച്ചടച്ച്  പ്ര സ്തുത വിവരം 25.07 .2018 ന്  5  മണിക്കകം  എഇഒ  ഓഫീസിൽ  ഹാജരാക്കേണ്ടതാണ്
ബാങ്ക് അക്കൗണ്ട് : 57066508357 IFSC  കോഡ്: SBTR  0000728ബാങ്ക് : Chakkarakkal Bracnch 

അറിയിക്കേണ്ട വിവരങ്ങൾ കുട്ടികളുടെ എണ്ണം       അനുവദിച്ച തുക    തിരിച്ചടച്ച തുക 


2 . യൂണിഫോമിന്  ഇനി തുക ആവശ്യമായ പ്രധാനാധ്യാപകർ താഴെ കാണിച്ച  വിവരങ്ങൾ 25.07 .2018 ന്  5  മണിക്കകം  എഇഒ  ഓഫീസിൽ  ഹാജരാക്കേണ്ടതാണ്. 
അറിയിക്കേണ്ട വിവരങ്ങൾ കുട്ടികളുടെ എണ്ണം       അനുവദിച്ച തുക    ഇനി ആവശ്യമായ  തുക 

ടി.സി വാങ്ങാതെ പഠനം നിർത്തിപ്പോയ കുട്ടികൾ ഉണ്ടെങ്കിൽ  ചുവടെ ചേർത്ത പെര്ഫോര്മയില് ആവശ്യമുള്ള വിവരങ്ങൾ  20.07.2018ന്  മുൻപായി  ഓഫീസിൽ സമർപ്പിക്കണം . പ്രസ്തുത വിഭാഗത്തിൽ പ്പെട്ട കുട്ടികൾ ഇല്ലെങ്കിൽ  ശൂന്യ റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ് 

പെര്ഫോര്മ 
വിദ്യാരംഗം  കലാസാഹിത്യവേദിയുടെ അടിയന്തിര പൊതുയോഗവും മൊഡ്യൂൾ പരിചയപ്പെടുത്തലും  20/07/2018  വെള്ളിയാഴ്ച്ച  ഉച്ചയ്ക്ക്  2.30ന് `കണ്ണൂർ സൗത്ത് ബി.ആർ;സി  ഹാളിൽ നടക്കുന്നതാണ് . എല്ലാ സ്കൂൾ കോർഡിനർമാരെയും  നിർബന്ധമായും  പ്രസ്തുത യോഗത്തിൽ   പങ്കെടുക്കേണ്ടതാണ് 

2018, ജൂലൈ 17, ചൊവ്വാഴ്ച

ജില്ലയിലെ മുഴുവൻ ഉപജില്ലാ സയൻസ് ക്ലബ് സെക്രട്ടറിമാരുടെയും ഹൈസ്‌കൂൾ സയൻസ് ക്ളബ് സ്പോൺസർ മാരുടെയും     വാർഷിക ജനറൽ ബോഡി 19 .07 .2018 (വ്യാഴാഴ്ച ) ഉച്ചക്ക് 2 മണിക്ക് കണ്ണൂർ ശിക്ഷക് സദനിൽ വച്ച് ചേരുന്നു.ബന്ധപ്പെട്ട അധ്യാപകരെ യോഗത്തിൽ പങ്കെടുക്കേണ്ടാതാണ്  

2018, ജൂലൈ 16, തിങ്കളാഴ്‌ച

ജില്ലയിലെ കായിക അധ്യാപകരുടെ ഒരു വര്‍ക്ക്ഷോപ്പ്‌ 24.07.2018 ന് രാവിലെ 9.30 മുതല്‍ കണ്ണൂര്‍ ശിക്ഷക്ക്സദനില്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട് .കണ്ണൂർ സൗത്ത് ഉപജില്ലയുടെ  പരിധിയില്‍ വരുന്ന മുഴുവന്‍ മുഴുവന്‍ സ്കൂളുകളിലെയും കായിക അധ്യാപകരെ പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കെണ്ടാതാണ് .കായിക അധ്യാപകര്‍ നിലവില്‍ ഇല്ലാത്ത സ്കൂളുകളില്‍ നിന്നും പകരം അധ്യാപകര്‍ പങ്കെടുക്കേണ്ടതാണ് 

2018, ജൂലൈ 15, ഞായറാഴ്‌ച

നാളെ നടത്താനിരുന്ന അറബിക് പരീക്ഷ 21 -)0 തീയതിയിലേക്ക്  മാറ്റിവെച്ചതായി അറിയിക്കുന്നു .