2018, ഡിസംബർ 14, വെള്ളിയാഴ്‌ച




            16.12.2018 ന് കണ്ണൂർ ഐ .ടി  @സ്കൂളിൽ വച്ച് നടക്കുന്ന പ്രൊബേഷൻ ഡിക്ലയർ ചെയ്യാത്ത അദ്ധ്യാപകർക്കുള്ള കമ്പ്യൂട്ടർ പരിശീലനത്തിൽ ഐ .ടി  @ (കണ്ണൂർ )സ്കൂളിൽനിന്നും നേരിട്ട് വിളിച്ച സ്കൂളുകളിലെ അദ്ധ്യാപകർ മാത്രമേ പങ്കെടുക്കാവൂ  എന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു .

2018, ഡിസംബർ 12, ബുധനാഴ്‌ച

         

         

         കണ്ണൂർ ജില്ലാ പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 15/12/18 ശനിയാഴ്ച രാവിലെ 10 മണിക്ക് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ( Sports Division ) നടക്കുന്ന ഏകദിന പരിശീലന പരിപാടിയിൽ ജില്ലയിലെ മുഴുവൻ പ്രവൃത്തി പരിചയ അദ്ധ്യാപകരും പങ്കെടുക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിക്കുന്നു.            ജില്ലാ സംസ്ഥാനതല പ്രവൃത്തി പരിചയ മേളയിൽ പങ്കെടുത്ത മുഴുവൻ മത്സരാർത്ഥികളുടേയും സർട്ടിഫിക്കറ്റുകൾ അന്നേ ദിവസം   കണ്ണൂർ വൊക്കേഷണൽ ഹയർ സെക്കന്ററിയിൽ വെച്ച് സബ്ബ് ജില്ലാ കൺവീനർമാർ കൈപ്പറ്റേണ്ടതാണ്.
                 

2018, ഡിസംബർ 10, തിങ്കളാഴ്‌ച

സ്കൂൾ സുരക്ഷ
സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക -(ഭാഗം 1 , ഭാഗം 2).
                     സ്കൂൾ സുരക്ഷ സംബന്ധിച്ച് കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
 പ്രസ്തുത നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്‌.
           ചുവടെ കൊടുത്തിരിക്കുന്ന പ്രൊഫോർമകൾ പൂരിപ്പിച്ച് 15-12-2018 നുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.

2018, ഡിസംബർ 9, ഞായറാഴ്‌ച

നിയമസഭാ ചോദ്യം - വളരെ  അടിയന്തിരം 

  2012 -13 സാമ്പത്തിക വര്ഷം മുതൽ നിയോജക മണ്ഡലം അടിസ്ഥാനപ്പെടുത്തിയുള്ള വിവിധ പദ്ധതികൾക്ക് വേണ്ടി എത്ര കോടി രൂപ ആസ്തിവികസന ഫണ്ടിൽനിന്നും  ലഭിച്ചിട്ടുണ്ടോ   എന്നുള്ള  വിവരം  ഇന്ന് ഉച്ചയ്ക്ക് (10.12.2018 ന് )  1.30 മണിക്കുള്ളിൽ ലഭ്യമാക്കേണ്ടതാണ് .
ജൈവവൈവിധ്യ കോൺഗ്രസ്സ്
ഈ വർഷത്തെ കണ്ണൂർ ജില്ലാതല കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസ്സ് 3-1-2019 ന്‌ കണ്ണൂർ ഗവ ടി.ടി.ഐ യിൽ വെച്ച് നടത്തപ്പെടുന്നതാണ്‌. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 10-12-2018 . വിശദാംശങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പ്
2015-16 മുതൽ ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പിന്‌ അർഹത നേടിയിട്ടും തുക ബാങ്ക് അക്കൗണ്ടിൽ എത്താത്ത കുട്ടികളുടെ പട്ടിക നിർദ്ദിഷ്ട പ്രൊഫോർമയിൽ 11-12-2018ന്‌ വൈകുന്നേരം 5 മണിക്ക് മുമ്പായിഓഫീസിൽസമർപ്പിക്കേണ്ടതാണ്‌.പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.ഓരോ വർഷത്തേക്കും പ്രത്യേകം പ്രത്യേകം പ്രൊഫോർമ (രണ്ട് പകർപ്പ് )സമർപ്പിക്കേണ്ടതാണ്‌.