2019, ജനുവരി 25, വെള്ളിയാഴ്‌ച

VERY VERY URGENT  

എല്ലാ സ്കൂളുകളും നൂൺ  മീൽ . സോഫ്റ്റ്  വെയറിൽ  അരിയുടെ സ്റ്റോക്ക്    പരിശോധിക്കേണ്ടതാണ് (REPORT മെനുവിൽ  K2 REGISTER എടുത്ത്  ഓരോ മാസവും റൈസ് ബാലൻസ് പരിശോധിക്കേണ്ടതാണ്) PHYSICAL BALANCE ENTER ചെയ്യാത്ത സ്കൂളുകൾ ഓരോ മാസത്തേയും സ്റ്റോക്ക് എന്റർ ചെയ്യേണ്ടതാണ്  . 2019  ഫെബ്രുവരി  മാസം  മുതൽ അരിയുടെ ഇൻഡന്റ്  പാസാക്കുന്നത് പുതിയ  സോഫ്റ്റ്‌വെയർ മുഖാന്തിരമാണ് .   സ്റ്റോക്ക് എൻട്രി, ഫീഡിങ് സ്ട്രെങ്ത്,  PHYSICAL BALANCE എന്നിവ  പൂർത്തിയാക്കാത്ത സ്കൂളുകൾ 25 .01.2019 നകം പൂർത്തിയാക്കേണ്ടതാണ് .   എന്തെങ്കിലും സംശയമുള്ളവർ  എഇഒ  ഓഫീസിനെ സമീപിക്കേണ്ടതാണ്  



                              ചുവടെ പേരെഴുതിയ വിദ്യാലയങ്ങൾക്ക് ജൈവ- വൈവിധ്യ ഉദ്യാനം നിർമ്മിക്കുന്നതിന് 10000 / (പതിനായിരം )രൂപ വീതം  അനുവദിച്ചു ഉത്തരവായിട്ടുണ്ട് .ആയതിനാൽ  ജൈവ- വൈവിധ്യ ഉദ്യാനം നിർമ്മിക്കുന്നതിന്  ആവശ്യമായ നടപടികൾ എത്രയും പെട്ടെന്ന് ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർ സ്വീകരിക്കേണ്ടതാണ് .

 1 )പൊതുവാച്ചേരി സെൻട്രൽ യു.പി 

 2 )ബാവോട് ഈസ്റ്റ് യു .പി 

3 )ചെറുമവിലായി  യു.പി 

4 )ആറ്റടപ്പ സൗത്ത് യു .പി 

5 )കടമ്പൂർ സൗത്ത് എൽ .പി 

6 )മുണ്ടലൂർ വെസ്റ്റ് എൽ .പി

7 )പലേരി വെസ്റ്റ് എൽ .പി

8 )മുരിങ്ങേരി നോർത്ത് എൽ .പി

9 )മാമ്പ സെൻട്രൽ എൽ .പി

10 )വടക്കുമ്പാട് എൽ .പി

11 )കോട്ടം എൽ .പി


          യു.പി .സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക്


        2018 -2019 വർഷം വിവിധ ക്ലബ്ബുകൾ  (സോഷ്യൽസയൻസ് ,സയൻസ് ,ഗണിതശാസ്ത്ര )  സ്കൂൾ തലത്തിൽ നടത്തിയ പ്രവർത്തനങ്ങൾ ,ഈ ക്ലബ്ബുകൾക്ക് ലഭിച്ച പുരസ്ക്കാരങ്ങൾ എന്നിവ സംബന്ധിച്ച ഒരു വിശദമായ
റിപ്പോർട്ട്30 .01 .2019 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . 







2019, ജനുവരി 24, വ്യാഴാഴ്‌ച

                                             

         ജില്ലാതല പഠനോത്സവം നാളെ (26 .01 .2019 )രാവിലെ 10 മണിക്ക് നരിക്കോട് യു പി സ്കൂളിൽ വച്ച് നടത്തുന്നതാണ് .മുഴുവൻ പ്രധാനാധ്യാപകരും ദേശീയ പതാക ഉയർത്തലിന്ശേഷമുള്ള ചടങ്ങുകൾ  നടത്തുന്നതിനുസഹാധ്യാപകരെ  ചുമതല പ്പെടുത്തിയശേഷം  നരിക്കോട് യു.പി .സ്കൂളിൽ എത്തേണ്ടതാണ് .
















2019, ജനുവരി 23, ബുധനാഴ്‌ച






                       ശ്രദ്ധ മൊഡ്യൂൾ  കോപ്പി ഓഫീസിൽ നിന്നും വിതരണം ചെയ്യുന്നുണ്ട്.(എൽ .പി ,യു.പി )ആയത് നാളെ(24 .01 .2019 ) ഓഫീസിൽ നിന്നും പ്രധാനാദ്ധ്യാപകർകൈപറ്റേണ്ടതാണ് .

2019, ജനുവരി 20, ഞായറാഴ്‌ച



                              കണ്ണൂർ ഏരിയ ഉറുദു ടീച്ചേഴ്സ് അക്കാദമിക് കോംപ്ലക്സ് മീറ്റിംഗ് 23 .01 .2019 ന് രാവിലെ 10 മണി മുതൽ 4 മണി വരെ ഗുരുഭവൻ ഹാൾ കണ്ണൂർ വച്ച് നടക്കുകയാണ് .ഈ യോഗത്തിൽ പങ്കെടുക്കുന്നതിന് കണ്ണൂർ സൗത്ത്  ഉപജില്ലയിലെ എല്ലാ ഉറുദു അദ്ധ്യാപകർക്കും പ്രധാനാദ്ധ്യാപകർ നിർദ്ദേശം നല്‌കേണ്ടതാണ് .



        എൽ .എസ് .എസ്‌ ,യു.എസ്‌ .എസ് .സ്കോളർഷിപ്പ് കുട്ടികളുടെ പേര് വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്തിയശേഷം കൺഫേം ചെയ്യാത്ത സ്കൂളുകൾ ഇന്ന് (21 .01 .2019 )തന്നെ കൺഫേം ചെയ്യേണ്ടതാണ് .എന്തെങ്കിലും സംശയമുണ്ടെങ്കിൽ 9447853506 ,9400463775 എന്ന നമ്പറുകളിൽ വിളിക്കാവുന്നതാണ്