2019, നവംബർ 8, വെള്ളിയാഴ്‌ച

സ്റ്റെപ്‌സ് (STEPS ) 2019-2020
സാമൂഹ്യശാസ്ത്രം -പ്രതിഭാ പോഷണ പരിപാടി 

സ്കൂൾ തല തെരഞ്ഞെടുപ്പ് -പൊതു നിർദ്ദേശങ്ങൾ 

സ്റ്റെപ്‌സ് ഉള്ളടക്കം  
പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 

വിദ്യാലയം പ്രതിഭകളോടൊപ്പം സർകുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക.   പ്രധാനാദ്ധ്യാപകർ  ആവിശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണ്. 

                          പ്രൈമറി സ്കൂളുകളിലെ  മെയ്ന്റനൻസ് ഗ്രാന്റ് BIMS ൽ അലോട്ട് ചെയ്തിട്ടുണ്ട് . BIMSപരിശോധിച്ച്  തുക സറണ്ടർ ചെയ്യാനുണ്ടെങ്കിൽ എത്രയും പെട്ടെന്നു തുക സറണ്ടർ ചെയ്യേണ്ടതാണ് .തുക അനുവദിച്ച വർഷത്തെ ഉത്തരവ് പുതുക്കി ലഭിക്കാൻഉണ്ടെങ്കിൽ ആയതിന് 15.11.2019ന് മുമ്പായി അപേക്ഷ സമർപ്പിക്കേണ്ടതാണ് . 



ഹലോ ഇംഗ്ലീഷ് റീഡിങ് കാർഡ് പരിചയപ്പെടുത്തുന്നതിനായി  ഉപജില്ലയുടെ പരിധിയിൽ വരുന്ന എൽ .പി / യു.പി  വിദ്യാലയങ്ങളിലെ   അദ്ധ്യാപകന് / അദ്ധ്യാപികക്കുള്ള രണ്ടു ദിവസത്തെ പരീശീലനം 13  .11 .2019 ,14  .11 .2019  (ബുധൻ ,വ്യാഴം ദിവസങ്ങളിൽ )രാവിലെ 10 മണിമുതൽ  ബി ആർ സി യിൽ വച്ച് നടക്കുന്നു
 പരിശീലനത്തിൽ എൽ ,പി വിഭാഗത്തിൽ നിന്നും (I -IV ,I -V,V-VII)ഒരധ്യാപകനും യു പി വിഭാഗത്തിൽ നിന്നും 2 അധ്യാപകനും ( എൽ.പി 1, യു പി-1 )പരിശീലനത്തിൽനിർബന്ധമായുംപങ്കെടുക്കേണ്ടതാണ്.
പരിശീലനത്തിൽപങ്കെടുക്കുന്ന  അദ്ധ്യാപകൻ  / അദ്ധ്യാപിക ബേങ്ക് അക്കൗണ്ട് നമ്പർ , .എഫ് .സി കോഡ്എന്നിവ കൊണ്ടുവരേണ്ടതാണ് .

കണ്ണൂർ  സൗത്ത് സബ് ജില്ല  സോഷ്യൽ സയൻസ്  ടാലെന്റ്റ്  സെർച്ച്  എക്സാമിനേഷൻ 08.11.2019 വെള്ളിയാഴ്ച  അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി  സ്കൂളിൽ  വച്ചു  നടന്നു .

മത്സര വിജയികൾ 
                                               ഹൈ സ്കൂൾ :

                           1 . സചേത് .സി .പ്രവീൺ , കാടാച്ചിറ എച് . എസ്‌ .എസ് 
                            2 . രോഹിത് പി ,പെരളശ്ശേരി  എ.കെ.ജി.എ 
                                                                             ച് .എ സ് .എ സ് 




                                ഹയർ സെക്കന്ററി വിഭാഗം 
:
            1 . അഭിനവ്  മനോജ് ,പെരളശ്ശേരി  എ.കെ.ജി.എ 
                                                                             ച് .എ സ് .എ സ് 
           2 .വൈഷ്ണവ് . സി ,   ജി .വി .എച്.എ സ് .എ സ്. തോട്ടട 


                                     വിജയികൾക്ക്  അഭിനന്ദനങ്ങൾ 





അറിയിപ്പ് 

പൊതു വിദ്യാഭ്യാസം   തലശ്ശേരി ഗവ :ബ്രണ്ണൻ  കോളേജ്  ഓഫ്  ടീച്ചർ  എഡ്യൂക്കേഷൻ ( യു .പി .എ സ് .ടി)  അദ്ധ്യാപകര്ക്കായി  നവംബർ  14  മുതൽ 17  വരെ  ഇൻസെർവിസ്   ട്രെയിനിങ് നൽകുന്നുണ്ട് . ഇതിൽ താല്പര്യമുള്ള  അധ്യാപക രിൽനിന്നും   അപേക്ഷ ക്ഷണിച്ചിട്ടുണ്ട് . താല്പര്യമുള്ള അദ്ധ്യാപകർ  അടിയന്തിരമായി  അപേക്ഷ  വിദ്യാഭ്യാസ ഉപ  ഡയറക്ടർക്ക്   ഇ  മെയിൽ   വഴി  സമർപ്പിക്കേണ്ടതാണ് .

E mail: ddekannur@gmail.com


പ്രോഗ്രാം കോ-ഓർഡിനേറ്റർ  ഡോ : ഓമനസീലൻ , അസിസ്റ്റന്റ് പ്രൊഫസർ  ഗവ :ബ്രണ്ണൻ  കോളേജ്  ഓഫ്  ടീച്ചർ  എഡ്യൂക്കേഷൻ ,തലശ്ശേരി ,ഫോൺ  നമ്പർ 9495440560 

2019, നവംബർ 6, ബുധനാഴ്‌ച

വളരെ  അടിയന്തിരം

സോഷ്യൽ സയൻസ് അസോസിയേഷൻ കണ്ണൂർ സൗത്ത് ഉപജില്ല ഈ  വർഷത്തെ  ഹൈ സ്കൂൾ ,ഹയർ  സെക്കണ്ടറി വിഭാഗങ്ങൾക്കുള്ള  ടാലെന്റ്റ്  സെർച് എക്സാം 08.11.2019 വെള്ളിയാഴ്ചഅഞ്ചരക്കണ്ടി  ഹയർ സെക്കണ്ടറി  സ്കൂളിൽ വച്ചു  നടക്കുന്നതാണ് .  ഹൈസ്കൂൾ വിഭാഗത്തിന് 9. 30 ന് റെജിസ്ട്രേഷനും 10 മണിക്ക് പരീക്ഷയും നടത്തുന്നതായിരിക്കും . ഹയർ സെക്കണ്ടറി വിഭാഗത്തിന് 1.30ന്റെജിസ്ട്രേഷനും 2  മണിക്ക് പരീക്ഷയും നടത്തുന്നതായിരിക്കും.എല്ലാ  സബ് ജില്ലകൾക്കും ഒരേ ചോദ്യം ആയതിനാൽ സമയ ക്ലിപ്തത നിർബന്ധം .ഹൈ സ്കൂൾ വിഭാഗത്തിലും  ഹയർ സെക്കണ്ടറി  വിഭാഗത്തിനും ഹയർ സെക്കണ്ടറിവിഭാഗത്തിനുംഓരോ  കുട്ടികൾ വീതമാണ് മത്സരിക്കേണ്ടത്. 

2019, നവംബർ 5, ചൊവ്വാഴ്ച

//അറിയിപ്പ്//
അണ്‍ എകണോമിക് സ്കൂളുകളെ കുറിച്ച് പഠിക്കുന്നതിനും ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനും റിസര്‍ച്ച് സ്കോളര്‍ പൌര്‍ണമിക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അനുമതി നല്‍കിയിട്ടുണ്ട്.ആയതിനാല്‍ സ്കൂളിന്‍റെ പ്രവര്‍ത്തനത്തിന് തടസ്സം വരാത്ത രീതിയില്‍ ആവശ്യമായ സൗകര്യം ചെയ്ത് കൊടുക്കേണ്ടതാണ്
1 . ഡൈനിങ്ങ് ഹാൾ നിർമ്മാണത്തിനുള്ള അപേക്ഷ സംബന്ധിച്ച നടപടികൾ താത്കാലികമായി നിർത്തിവയ്ക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ  നിർദേശിച്ചിട്ടുണ്ട്. പുതുക്കിയ നോംസ് അനുസരിച്ചുള്ള അറിയിപ്പ് ഉടനെ  നൽകുന്നതാണെന്നും അറിയിച്ചിട്ടുണ്ട്.

2 .    ഉച്ചഭക്ഷണ സോഫ്റ്റ് വയറിലെ cook details ൽ പാചകക്കാരിയുടെ വിവരങ്ങൾ പൂർണമായി പൂരിപ്പിക്കാത്ത പ്രധാനാദ്ധ്യാപകർ ആയത് 08 .11 .2019 ന്  മുൻപായി എൻട്രി പൂർത്തിയാക്കി update ചെയ്യേണ്ടതാണ്.(പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കത്ത് ഉള്ളടക്കം ചെയ്യുന്നു )

3. ഉച്ചഭക്ഷണത്തിന്റെ expenditure statement, vouchers എന്നിവ ഓഫീസിൽ നിന്നും ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ പാസ്സാക്കിയത് കൈപ്പറ്റുമ്പോൾ പ്രധാനാദ്ധ്യാപകർ രെജിസ്റ്ററിൽ ഒപ്പും തീയതിയും പതിക്കേണ്ടതാണ് .