2019, നവംബർ 5, ചൊവ്വാഴ്ച

1 . ഡൈനിങ്ങ് ഹാൾ നിർമ്മാണത്തിനുള്ള അപേക്ഷ സംബന്ധിച്ച നടപടികൾ താത്കാലികമായി നിർത്തിവയ്ക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ  നിർദേശിച്ചിട്ടുണ്ട്. പുതുക്കിയ നോംസ് അനുസരിച്ചുള്ള അറിയിപ്പ് ഉടനെ  നൽകുന്നതാണെന്നും അറിയിച്ചിട്ടുണ്ട്.

2 .    ഉച്ചഭക്ഷണ സോഫ്റ്റ് വയറിലെ cook details ൽ പാചകക്കാരിയുടെ വിവരങ്ങൾ പൂർണമായി പൂരിപ്പിക്കാത്ത പ്രധാനാദ്ധ്യാപകർ ആയത് 08 .11 .2019 ന്  മുൻപായി എൻട്രി പൂർത്തിയാക്കി update ചെയ്യേണ്ടതാണ്.(പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കത്ത് ഉള്ളടക്കം ചെയ്യുന്നു )

3. ഉച്ചഭക്ഷണത്തിന്റെ expenditure statement, vouchers എന്നിവ ഓഫീസിൽ നിന്നും ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ പാസ്സാക്കിയത് കൈപ്പറ്റുമ്പോൾ പ്രധാനാദ്ധ്യാപകർ രെജിസ്റ്ററിൽ ഒപ്പും തീയതിയും പതിക്കേണ്ടതാണ് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ