2020, മാർച്ച് 12, വ്യാഴാഴ്‌ച


പ്ലേറ്റ് , ഗ്ലാസ് , ഹാൻഡ് വാഷ് എന്നിവ വാങ്ങാൻ  അനുവദിച്ച തുക  എത്രയും പെട്ടെന്ന് ബില് എടുത്ത് ബാങ്ക് വഴി തുക പിൻവലിച്ച ശേഷം  ധനവിനിയോഗ പത്രം ( കെ.എഫ് .സി  ഫോം 44  ൽ ) 2020  മാർച്ച് 17 ന്  2  മ ണി ക്കുള്ളിൽ  എഇഒ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് 
  1  ഉപജില്ലാ വിദ്യാഭ്യാസ ആഫീസർമാർ മാർച്ച് 2020 ൽ സ്കൂളുകൾക്ക് ഇൻഡന്‍റ് ചെയ്ത് നൽകിയ പ്രകാരമുള്ള അരി  മാവേലി സ്റ്റോറിൽ നിന്ന് ശേഖരിക്കുവാനും സ്കൂളിൽ സൂക്ഷിക്കേണ്ടതുമാണ്  

  2.  ഇപ്രകാരം മാവേലി സ്റ്റോറിൽ നിന്നും  ലഭിച്ച അരിയുടെ സ്റ്റോക്ക് എന്‍ട്രി സോഫ്റ്റ് വെയറിൽ രേഖപ്പെടുത്തിയതിനു ശേഷം  എൻ.എം.പി, കെ2  സമർപ്പിക്കേണ്ടതാണ് 

3.  സ്കൂളിൽ സൂക്ഷിച്ചിരിക്കുന്ന ഇപ്രകാരമുള്ള അരിയുടെ ഉപയോഗം സംബന്ധിച്ച്  തുടർ നിർദ്ദേശങ്ങൾ  പുറപ്പെടുവിക്കുന്നതാണ്

2020, മാർച്ച് 10, ചൊവ്വാഴ്ച

NOON MEAL മാർച്ച് മാസത്തെ  K2 , NMP EXPENDITURE  സ്റ്റെമെന്റും അനുബന്ധ രേഖകളും  നാളെ രാവിലെ 10  മണിക്കകം ഓഫീസിൽ സമർപ്പിക്കേണ്ടതാണ് 
അറിയിപ്പ്

      കണ്ണൂര്‍  റവന്യൂ ജില്ലയില്‍ നടത്താന്‍  നിശ്ചയിച്ചിരിക്കുന്ന  എല്ലാ പഠനോത്സവങ്ങളും  പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ  നിര്‍ത്തിവെക്കേണ്ടതാണെന്ന് അറിയിക്കുന്നു.

2020, മാർച്ച് 9, തിങ്കളാഴ്‌ച

MEDICAL REIMBURSEMENT  അപേക്ഷ സമർപ്പിക്കുമ്പോൾ  താഴെ കൊടുത്ത ഫോം പൂരിപ്പിച്ച് നൽകേണ്ടതാണ് 


Urgent

നൂൺ മീൽ ഫെബ്രുവരി മാസത്തെ ബില്ല്  നൽകാത്ത സ്കൂളുകൾ നാളെ രാവിലെ തന്നെ ഓഫീസിൽ എത്തിക്കേണ്ടത്താണ്.

URGENT

നൂൺ മീൽ മാർച്ച് മാസത്തെ അഡ്വാൻസ് എത്രയാണ് എന്ന് നൽകാത്ത സ്കൂളുകൾ ഇന്ന് 5 .00 മണിക്ക് മുൻപ് ഈ ഓഫീസിൽ എത്തിക്കേണ്ടത്താണ്. 

 

 


2020, മാർച്ച് 8, ഞായറാഴ്‌ച

വളരെ അടിയന്തിരം
കേന്ദ്രാവിഷ്ക്യത പദ്ധതികൾ
2010-11 മുതൽ 2014-15 വരെയുള്ള കേന്ദ്രാവിഷ്ക്യത സ്കോളർഷിപ്പ്‌ സംബന്ധിച്ച രേഖകൾ  ബഹുമാനപ്പെട്ട അക്കൗണ്ടന്റ്‌ ജനറൽ നേരിട്ട്‌ ജില്ലാതലത്തിൽ പരിശോധന നടത്തുമെന്നും ആയതിലേക്ക്‌ കേന്ദ്രാവിഷ്ക്യത പദ്ധതിയുമായി ബന്ധപ്പെട്ട ധനവിനിയോഗ പത്രവും മറ്റനുബന്ധരേഖകളും പരിശോധനയ്ക്ക്‌ സജ്ജമാക്കി വയ്ക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശിച്ചിട്ടുണ്ട്‌.
മേൽസാഹചര്യത്തിൽ കണ്ണൂർ  സൗത്ത്  ഉപജില്ലയുടെ പരിധിയിലുള്ള എല്ലാ വിദ്യാലയങ്ങളിലും 2010-11 മുതൽ 2014-15 വരെയുള്ള കേന്ദ്രാവിഷ്ക്യത സ്കോളർഷിപ്പ്‌ സംബന്ധിച്ച രേഖകൾ പരിശോധനയ്ക്ക്‌ ഉതകും വിധം സജ്ജമാക്കി വയ്ക്കേണ്ടതും ആവശ്യപ്പെടുന്ന മുറയ്ക്ക്‌ കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറാഫീസിൽ എത്തിക്കേണ്ടതുമാണ്‌.
രേഖകൾ പരിശോധനയ്ക്ക്‌ ഉതകും വിധം സജ്ജമാക്കിയിട്ടുണ്ട്‌ എന്ന വിവരം 16 .03 2020  നുള്ളിൽ രേഖാമൂലം ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.