2020, മാർച്ച് 8, ഞായറാഴ്‌ച

വളരെ അടിയന്തിരം
കേന്ദ്രാവിഷ്ക്യത പദ്ധതികൾ
2010-11 മുതൽ 2014-15 വരെയുള്ള കേന്ദ്രാവിഷ്ക്യത സ്കോളർഷിപ്പ്‌ സംബന്ധിച്ച രേഖകൾ  ബഹുമാനപ്പെട്ട അക്കൗണ്ടന്റ്‌ ജനറൽ നേരിട്ട്‌ ജില്ലാതലത്തിൽ പരിശോധന നടത്തുമെന്നും ആയതിലേക്ക്‌ കേന്ദ്രാവിഷ്ക്യത പദ്ധതിയുമായി ബന്ധപ്പെട്ട ധനവിനിയോഗ പത്രവും മറ്റനുബന്ധരേഖകളും പരിശോധനയ്ക്ക്‌ സജ്ജമാക്കി വയ്ക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശിച്ചിട്ടുണ്ട്‌.
മേൽസാഹചര്യത്തിൽ കണ്ണൂർ  സൗത്ത്  ഉപജില്ലയുടെ പരിധിയിലുള്ള എല്ലാ വിദ്യാലയങ്ങളിലും 2010-11 മുതൽ 2014-15 വരെയുള്ള കേന്ദ്രാവിഷ്ക്യത സ്കോളർഷിപ്പ്‌ സംബന്ധിച്ച രേഖകൾ പരിശോധനയ്ക്ക്‌ ഉതകും വിധം സജ്ജമാക്കി വയ്ക്കേണ്ടതും ആവശ്യപ്പെടുന്ന മുറയ്ക്ക്‌ കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറാഫീസിൽ എത്തിക്കേണ്ടതുമാണ്‌.
രേഖകൾ പരിശോധനയ്ക്ക്‌ ഉതകും വിധം സജ്ജമാക്കിയിട്ടുണ്ട്‌ എന്ന വിവരം 16 .03 2020  നുള്ളിൽ രേഖാമൂലം ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ