2020, ജനുവരി 18, ശനിയാഴ്‌ച

പൊതു  വിദ്യാഭ്യാസം  സുരക്ഷിത വിദ്യാലയം  ക്യാമ്പയിന്റെ  ഭാഗമായി  സ്‌പെഷ്യൽ  പി.ടി .എ .  യോഗം  ജനുവരി മാസം 18 ന്   വിളിച്ചു ചേർക്കാത്ത വിദ്യാലയങ്ങൾ  നിർബന്ധമായും 22 .01 .2020 ന്  വിളിച്ചു  ചേർക്കേണ്ടതാണ് . 

2020, ജനുവരി 16, വ്യാഴാഴ്‌ച

പാചകച്ചെലവ് (കുക്കിംഗ് കോസ്റ്റ് ) നേരത്തെ ഭാഗികമായി പിൻവലിച്ച പ്രധാനാദ്ധ്യാപകർ  ഓഫീസിൽ നിന്ന്  അനുവദിച്ച തുകയിൽ നിന്നും ബാക്കി തുക മാത്രമേ ഉച്ചഭക്ഷണ അക്കൗണ്ടിൽ നിന്നും പിൻവലിക്കാൻ പാടുള്ളു . 
2019 ലെ പ്രളയം  മൂലം നഷ്ടപ്പെട്ട പ്രവർത്തി ദിവസങ്ങൾക്ക് പകരം പ്രവർത്തി ക്കേണ്ട ദിവസങ്ങൾ

നവമ്പർ 2,  30
ഡിസംബർ   7 
ജനുവരി    18 

2020, ജനുവരി 15, ബുധനാഴ്‌ച

സ്റ്റെപ്പ്( സാമൂഹ്യ ശാസ്ത്ര പരിപോഷണ പരിപാടി)  ജില്ലാ തല സ്ക്രീനിംഗ് ടെസ്റ്റ് 2020 ജനുവരി 18 ന് കണ്ണൂര്‍ ജി വി എച്ച്എസ്എസില്‍ വെച്ച് നടത്തപ്പെടുന്നു. സബ് ജില്ലാ തല സ്ക്രീനിംഗ്  ടെസ്റ്റില്‍ തെരഞ്ഞടുക്കപ്പെട്ട കുട്ടികള്‍  അന്നേ  ദിവസം രാവിലെ 9.15ന്  പ്രസ്തുത സ്കൂളില്‍  എത്തിച്ചേരേണ്ടതാണ്. 
കലകളിൽ ശോഭിക്കുന്ന നിർദ്ധനരായ  വിദ്യാർത്ഥികൾക്കുള്ള  ധനസഹായം  2019 -20  അപേക്ഷ  ക്ഷണിച്ചിട്ടുണ്ട് .സർക്കുലർഎല്ലാ പ്രധാനാധ്യാപകരുടേയും അറിവിലേക്ക്   
നാളത്തെ കേരളം ലഹരിമുക്ത നവകേരളം തീവ്രയജ്ഞ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി രൂപീകരിച്ച ലഹരി വിരുദ്ധ കമ്മിറ്റികൾ മുഖേന 16ന് രാവിലെ 11ന് സ്കൂളുകള്‍ ഉള്‍പ്പെടെ  എല്ലാ സർക്കാർ ഓഫീസുകളിലും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലേണ്ടതാണ്.    എല്ലാ വകുപ്പ് മേധാവികളും ജില്ലാ കളക്ടർമാരും പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലെ മേധാവികളും ഓഫീസുകളിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലാനും ഒരു ലഹരി വിരുദ്ധ പരിപാടിയെങ്കിലും സംഘടിപ്പിക്കാനും പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നിർദ്ദേശം നൽകിയിട്ടുണ്ട്. 
പ്രതിജ്ഞ ചുവടെ:

മയക്കുമരുന്നുകൾ ഉൾപ്പെടെയുള്ള നിയമ വിരുദ്ധ ലഹരി പദാർത്ഥങ്ങൾ സമൂഹത്തെ തകർക്കുന്ന മാരക വിപത്താണ് എന്ന് ഞാൻ തിരിച്ചറിയുന്നു. ലഹരിയോടുള്ള ആസക്തി അത് ഉപയോഗിക്കുന്ന വ്യക്തിയോടൊപ്പം കുടുംബത്തേയും സമൂഹത്തേയും പൂർണ്ണമായും നശിപ്പിക്കുമെന്ന് ഞാൻ മനസ്സിലാക്കുന്നു. നാളത്തെ പൗരൻമാരാവേണ്ട വിദ്യാർത്ഥികളും യുവജനങ്ങളും ലഹരിയുടെ കരാള ഹസ്തങ്ങളിൽ അകപ്പെടാതെ അവരെ സംരക്ഷിക്കുമെന്ന് ഞാൻ പ്രതിജ്ഞയെടുക്കുന്നു. നിയമവിരുദ്ധ ലഹരി പദാർത്ഥങ്ങൾ സൂക്ഷിക്കുകയോ, ഉപയോഗിക്കുകയോ, വിൽക്കുകയോ ഉപയോഗിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയോ ചെയ്യുകയില്ലെന്നും ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയായി നാടിനോടും ജനങ്ങളോടുമുള്ള എന്റെ കടമ നിറവേറ്റുമെന്നും ഞാൻ  പ്രതിജ്ഞ ചെയ്യുന്നു. ജീവിതമാണ് ലഹരി എന്ന ആശയം ജീവിതത്തിൽ പകർത്തി ലഹരി മുക്ത നവകേരളം പടുത്തുയർത്താൻ എന്‍റെ    എല്ലാ കഴിവുകളും വിനിയോഗിച്ച് പ്രവർത്തിക്കുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു.

2020, ജനുവരി 14, ചൊവ്വാഴ്ച

NuMATS  aptitude test date postponed


ജനുവരി  18  ന്  നടത്താൻ തീരുമാനിച്ച  ന്യൂ മാത്‍സ് പരീക്ഷ  ജനുവരി 25  ലേക്ക് മാറ്റി  വെച്ചിരിക്കുന്നു 

2020, ജനുവരി 13, തിങ്കളാഴ്‌ച

പ്രധാനാധ്യാപകർക്കുള്ള  നിർദ്ദേശം

ഈ  വർഷത്തെ  ന്യൂ മാറ്റ് സ്   ജില്ലാതല പരീക്ഷ  2020  ജനുവരി 18  ന്   നടക്കുന്നതാണ് .ഉപജില്ലാതലത്തിൽ തെര ഞ്ഞെ ടുത്ത  കുട്ടികളുടെ  അഡ്മിറ്റ് കാർഡ്   എ .ഇ .ഒ  യിൽ നിന്നും  ഇന്നു  തന്നെ  കൈപ്പറ്റേണ്ടതാണ് . പരീക്ഷ സംബന്ധിച്ച നിർദ്ദേശത്തിനായി  സർക്കുലർ 
ഉച്ച ഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട  ഒക്ടോബര് , നവംബർ  മാസത്തPROCEEDINGS കൈപ്പറ്റാത്ത സ്കൂളുകൾ എത്രയും പെട്ടെന്ന്  എഇഒ ഓഫീസിൽ നിന്നും കൈപ്പറ്റേണ്ടതാണ്