ടെക്സ്റ്റ് ബുക്ക് ഇൻഡന്റിംഗ് 2019-20
2019-20 വർഷത്തേക്കാവശ്യമായ പാഠപുസ്തകങ്ങളുടെ ഇൻഡന്റിംഗ് 12-11-2018 മുതൽ 27-11-2018 വരെ ഒറ്റത്തവണയായി ചെയ്യാവുന്നതാണ്. 27-11-2018 നു ശേഷം തിരുത്തലുകൾ വരുത്തുന്നതിനും എഡിറ്റിംഗിനും യാതൊരു കാരണ വശാലും സമയം അനുവദിക്കുന്നതല്ല. സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
നിർദ്ദേശങ്ങൾ
1) www.kite.kerala.gov.in എന്ന വെബ്സൈറ്റിലെ Text Book Monitoring System 2019 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് സമ്പൂർണ്ണയിലെ യൂസർ നെയിമും പാസ്സ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാവുന്നതാണ്.
2)തുടർന്ന് സ്കൂൾ ഏത് സൊസൈറ്റിയുടെ കീഴിലാണ് വരുന്നതെന്ന് ക്ലിക്ക് ചെയ്ത് തെരെഞ്ഞെടുക്കേണ്ടതാണ്.
3)അതിനു ശേഷം ഇൻഡന്റ് ഫോം ലിങ്കിൽ ക്ലിക്ക് ചെയ്ത് സ്റ്റാൻഡേർഡ് സെലക്ട് ചെയ്യുമ്പോൾ അതാത് സ്റ്റാൻഡേർഡിൽ വരുന്ന ടൈറ്റിലുകൾ ലഭ്യമാകും.ഇതിൽ Number of books required എന്ന കോളത്തിൽ ഓരോ ടൈറ്റിലിലും വേണ്ട ബുക്കുകളുടെ എണ്ണം 3 വോള്യങ്ങളിലും എന്റർ ചെയ്ത് സേവ് ചെയ്യേണ്ടതാണ്. പല സ്കൂളുകളും രണ്ടും മൂന്നും വോള്യങ്ങൾ ചെയ്യാറില്ലെന്ന് ശ്രദ്ധയില്പ്പെട്ടിട്ടുണ്ട്.
4)2018-19 വർഷത്തെ ആറാം പ്രവർത്തി ദിവസത്തെ കുട്ടികളുടെ എണ്ണം അനുസരിച്ച് ഇൻഡന്റ് ചെയ്താൽ മതിയാകും. 2019-20 വർഷത്തെ പുതിയ അഡ്മിഷൻ പ്രകാരം കൂടുതൽ പുസ്തകങ്ങൾ ആവശ്യമെങ്കിൽ അതനുസരിച്ച് ഇൻഡന്റ് ക്രമീകരിക്കുന്നതിനായി 2019 ജൂൺ 12 മുതൽ 20 അവസരം നല്കുന്നതാണ്. പാഠപുസ്തകങ്ങളുടെ പുനക്രമീകരണത്തിനു ശേഷം .
5) Academic / Oriental വിഭാഗങ്ങളുള്ള പുസ്തകങ്ങളിൽ Oriental വിഭാഗത്തിലുള്ള പുസ്തകങ്ങൾ ഇൻഡന്റ് ചെയ്യാൻ പാടില്ല. Academic വിഭാഗം പുസ്തകങ്ങൾ മാത്രമേ ഇൻഡന്റ് ചെയ്യാൻ പാടുള്ളു.
6) ഓരോ ക്ലാസ്സിലും കുറഞ്ഞത് 2 ഡിവിഷനുണ്ടെങ്കിൽ മാത്രമേ ഒരു ഡിവിഷനിൽ ഇംഗ്ളീഷ് മീഡിയം ആരംഭിക്കാൻ പാടുള്ളൂ.ഓരോ ക്ലാസ്സിലും ഒരു മലയാളം ഡിവിഷൻ നിർബന്ധമായും ഉണ്ടായിരിക്കണം. അടുത്ത അധ്യയന വർഷത്തിൽ ഇംഗ്ലീഷ് മീഡിയം ആരംഭിക്കുന്നുണ്ടെങ്കിൽ ബന്ധപ്പെട്ടവരുമായി ആവശ്യമായ കൂടിയാലോചനകൾ നടത്തിയതിനുശേഷം 27-11-2018 നുള്ളിൽ ഇൻഡന്റ് ചെയ്യേണ്ടതാണ് . ഇപ്പോൾ ഇംഗ്ലീഷ് മീഡിയം പുസ്തകങ്ങൾ ഇൻഡന്റ് ചെയ്യാതെ , അടുത്ത അധ്യയന വർഷത്തിൽ സ്കൂൾ തുറന്നതിനുശേഷം ഇംഗ്ലീഷ് മീഡിയം പുസ്തകങ്ങൾക്ക് ആവശ്യമുന്നയിക്കുന്നത് അനുവദിക്കില്ല.
7) ഇൻഡന്റ് ചെയ്തതിനുശേഷവും , 2019 ജൂണിൽ അഡീഷണൽ ഇൻഡന്റ് ചെയ്തതിനുശേഷവും കൺഫേം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
8) 9,10 ക്ലാസ്സുകളിൽ പാഠപുസ്തകങ്ങൾക്ക് മാറ്റമുള്ളതിനാൽ ഇൻഡന്റിംഗ് സമയത്ത് ക്യത്യമായ എണ്ണം രേഖപ്പെടുത്തേണ്ടതാണ്
9) 9, 10 ക്ലാസ്സുകളിലെ അതാത് വിഷയങ്ങളെടുക്കുന്ന അധ്യാപകരുടെ എണ്ണത്തിനനുസരിച്ച് ഓരോ അധ്യാപകർക്കും ഒരു ബുക്ക് വീതം അധികമായി ഇൻഡന്റ് ചെയ്യാവുന്നതാണ്.