2019, ജനുവരി 18, വെള്ളിയാഴ്‌ച



               ആറാംക്ലാസ്സിലെവിദ്യാർത്ഥികൾക്കുള്ള സാമൂഹ്യശാസ്ത്ര പ്രതിഭാ പരിപോഷണ പരിപാടി 

(സ്റ്റെപ്സ് )ഉപജില്ലാതല സ്ക്രീനിംഗ് 02 .02 .2019 ന് (ശനിയാഴ്ച )രാവിലെ 10 മണിമുതൽ അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തുന്നതാണ് .പങ്കെടുക്കുന്ന വിദ്യാർത്ഥികൾ രാവിലെ കൃത്യം 9 .30 ന്അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ എത്തിച്ചേരേണ്ടതാണ് .(ജനറൽ വിഭാഗം -2 കുട്ടികൾ ,എസ് .സി .-01 ,എസ് .ടി --01 )ഏതെങ്കിലും വിഭാഗത്തിൽ കുട്ടികൾ ഇല്ല എങ്കിൽ പകരക്കാരെ അയക്കേണ്ടതില്ല .

VERY URGENT

ഗെയിൻ  പി.എഫ്  circular  താഴെക്കൊടുക്കുന്നു. circular ൽ   പറഞ്ഞ  പ്രകാരം ഉള്ള  നിർദ്ദേശങ്ങൾ  പാലിക്കേണ്ടതാണ് . circular  ൽ  പറഞ്ഞ  പ്രിന്റൗട്ടുകൾ (സ്കൂൾ പ്രധാനാധ്യാപകരുടെ  ഐഡി യിലെ VERIFY OB 2016-17 ( ACTUAL), VERIFY -OB LOAN  എന്നീ  മെനുകളിലെ  PRINT  ബട്ടൺ ക്ലിക്ക് ചെയ്ത അതാത് സ്കൂളുകളിലെ പ്രധാനാധ്യാപകൻ ഉൾപ്പെടെ  മുഴുവൻ പി.ഫ് വരിക്കാരുടെയുടെയും  OB 2016-17 (Actual) , OB Loan എന്നിവയുടെ പ്രിന്റെടുത്ത്  പ്രത്യേക കവറിങ് ലെറ്റർ സഹിതം    20 -1 -19  ന്  12 മണിക്കുള്ളിൽ  എഇഒ  ഓഫീസിൽ  എത്തിക്കേണ്ടതാണ്)
CIRCULAR 

2019, ജനുവരി 17, വ്യാഴാഴ്‌ച

2019  ൽ   പ്രധാനാധ്യാപകർ വിരമിക്കുന്ന സ്കൂളിന്റെ സീനിയോറിറ്റി ലിസ്റ്റ് എത്രയും  പെട്ടെന്ന് എഇഒ ഓഫീസിൽ  സമർപ്പിക്കേണ്ടതാണ് 

2019, ജനുവരി 16, ബുധനാഴ്‌ച



          കണ്ണൂർ സൗത്ത് ഉപജില്ല ഹെഡ്മാസ്റ്റേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ 2019 ഫെബ്രുവരി  2 ന് (ശനിയാഴ്ച )രാവിലെ 10 മണി മുതൽ വിവിധ സി .ആർ .സി കൾ കേന്ദ്രികരിച്ചു മാതൃക എൽ .എസ്‌.എസ്‌   പരീക്ഷ നടത്തുന്നതാണ് .പരീക്ഷ കേന്ദ്രങ്ങൾ പിന്നീട് അറിയിക്കുന്നതാണ് .




     എസ് .ആർ .ജി .കൺവീനർമാരുടെ യോഗം നാളെ (17 .01 .2019 ,വ്യാഴം )രാവിലെ 10 മണിക്ക് പെരളശ്ശേരി ഗ്രാമപഞ്ചയാത്ത് ഹാളിൽ ചേരുന്നതാണ് .മുഴുവൻ സ്കൂൾ തല  എസ് .ആർ .ജി .കൺവീനർമാരും കൃത്യം 9 .30 ന് പെരളശ്ശേരി ഗ്രാമപഞ്ചയാത്ത് ഹാളിൽ   എത്തിച്ചേരേണ്ടതാണ് .

19 /01/ 19  ന്ന്  നടക്കുന്ന ജെ ആർ സി പരീക്ഷയുടെ സുഗമമായ നടത്തിപ്പിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും പ്രധാനാധ്യാപകർ ചെയ്യേണ്ടതാണ്   പരീക്ഷാകേന്ദ്രം .അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ       കൂടുതൽ വിശദശാംശങ്ങൾക്  എൻ .ടി .സുധീന്ദ്രൻ  മൊബൈൽ നം .9447547873 

2019, ജനുവരി 15, ചൊവ്വാഴ്ച

പഠനോത്സവം 2019
 പഠനോത്സവം 2019 സംബന്ധിച്ച പൊതു വിദ്യാഭ്യാസ ഡയറക്‌ടറുടെ സർക്കുലർ  ചുവടെ ലിങ്കിൽ നൽകിയിരിക്കുന്നു. എല്ലാ പ്രധാനാദ്ധ്യാപകരും  സർക്കുലറിലെ നിർദ്ദേശ്ശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്.പഠനോത്സവം 2019 സർക്കുലറിനായി ഇവിടെ ക്ലിക്ക്ചെയ്യുക.

2019ഫെബ്രുവരി 2 ന് നടത്താൻ നിശ്ചിയിച്ചിരുന്ന സംസ്‌കൃതം സ്കോളർഷിപ്പ് (എൽ .പി ,യു.പി  വിഭാഗം )2019 ജനുവരി 31 രാവിലെ 10 .30 ന് യു.പി ,11 .30 ന് എൽ .പി എന്ന സമയക്രമത്തിൽ പൊതുവാച്ചേരി സെൻട്രൽ യു.പി  സ്കൂളിൽ വച്ച് നടത്തുന്നതാണ് .ബന്ധപ്പെട്ട കുട്ടികൾ കൃത്യം 10 .00 മണിക്ക് പൊതുവാച്ചേരി സെൻട്രൽ യു.പി  സ്കൂളിൽ എത്തിച്ചേരേണ്ടതാണ് .

              2018-19 വർഷം കണ്ണൂരിൽ വച്ച് സംസ്ഥാന ശാസ്ത്ര -ഗണിതശാസ്ത്ര -സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ ഐ ടി മേളകളിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കുള്ള    അനുമോദനവും സർട്ടിഫിക്കേറ്റ് വിതരണവും 2019 ജനുവരി 18 ന്  2 മണിക്ക് കണ്ണൂർ ശിക്ഷക്ക് സദനിൽ നടക്കുന്നു. മുഴുവൻ വിദ്യാർത്ഥികളും സബ്ബ് ജില്ലാ സെക്രട്ടറിമാരും പങ്കെടുക്കേണ്ടതാണ്.

2019, ജനുവരി 13, ഞായറാഴ്‌ച


       2018 -2019 വർഷത്തെ പ്രീ-പ്രൈമറി  സ്കൂളുകളെ സംബന്ധിച്ച പ്രൊഫോർമ പൂരിപ്പിച്ചു നാളെ (15 .01 .2019 )വൈകുന്നേരം 5 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .പ്രീ-പ്രൈമറി വിദ്യാലയം ഇല്ല എങ്കിൽ ആ വിവരവും ഓഫീസിൽ അറിയിക്കേണ്ടതാണ്  .

                  യു .പി / ഹൈസ്കൂൾ പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 

     സാമൂഹ്യശാസ്ത്ര പ്രതിഭാപോഷണപരിപാടിയിൽ ഏറ്റവും ഉയർന്ന സ്കോർ നേടിയ ഒരാൺകുട്ടിയും  ഒരുപെൺകുട്ടിയും ,എസ് .സി ,എസ് .ടി  വിഭാഗങ്ങളിൽ നിന്ന് ഉയർന്ന സ്കോർ നേടിയ ഓരോ കുട്ടികളെ വീതവും ചേർത്ത് 4 കുട്ടികളുടെ പേരാണ്  സബ്ജില്ലാ തലത്തിലേക്കു നല്കേണ്ടത് .സംവരണ വിഭാഗങ്ങളിൽ നിന്ന് അർഹരായ കുട്ടികൾ ഇല്ല എങ്കിൽ അവർക്കുപകരം കുട്ടികളെ നിയോഗിക്കേണ്ടതില്ല  .എന്നാൽ ആൺ / പെൺ 


വിദ്യാലയങ്ങളിൽ നിന്ന് ഒരാൺകുട്ടി ഒരുപെൺകുട്ടി എന്നതിന് പകരം രണ്ട് ആൺ/ രണ്ട് പെൺ കുട്ടികളെ ഉൾപ്പെടുത്താവുന്നതാണ് .ടി കുട്ടികളുടെ പേര് നാളെ (15 .01 .2019,ചൊവ്വാഴ്ച  )വൈകുന്നേരം 5 മണിക്ക് മുമ്പായി ഓഫീസിൽ രേഖാമൂലം സമർപ്പിക്കേണ്ടതാണ് .