2019, മേയ് 31, വെള്ളിയാഴ്‌ച

URGENT

ഉച്ചഭക്ഷണ പദ്ധതി  - പാചക തൊഴിലാളികൾക്കുള്ള  ഏപ്രിൽ മാസത്തെ സമാശ്വാസം (2000 രൂപ ) ലഭിക്കാത്ത വരുണ്ടെങ്കിൽ  പാസ് ബുക്കിന്റെ കോപ്പി സഹിതം   എച്ച് .എം . 03/06/2019 ന്  തന്നെ   എഇഒ ഓഫീസിൽ അറിയ്യിക്കേണ്ടതാണ് 

2019, മേയ് 29, ബുധനാഴ്‌ച






                                                 

                                                      പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്



       

              പ്രധാനാദ്ധ്യാപകർക്ക്  ഡയറ്റ് നല്കുന്ന ഏകദിനപരീശീലനം 30 .05 .2019ന് (വ്യാഴം)രാവിലെ 10 മണി മുതൽ ബി .ആർ .സി യിൽ (പെരളശ്ശേരി )നടത്തുന്നതാണ് .31 .05 .2019 ന് വിരമിക്കുന്ന പ്രധാനാദ്ധ്യാപകർ 01 .06 .2019 ന് പ്രധാനാദ്ധ്യാപകരായി  ചുമതലയേൽക്കുന്ന അദ്ധ്യാപകരെ നിർബന്ധമായും ടി പരിശീലനത്തിൽ പങ്കെടുപ്പിക്കേണ്ടതാണെന്ന് ഉപജില്ലാവിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു .



  




                

2019, മേയ് 28, ചൊവ്വാഴ്ച

NOON MEAL   SOFTWARE  അഡ്രസ്   മാറ്റിയിരിക്കുന്നു  പുതിയ  സൈറ്റ് അഡ്രസ്  താഴെ കൊടുക്കുന്നു  

www.mdms.kerala.gov.in
2019-2020 വർഷത്തെ   NOON MEAL CIRCULAR  മെയിൽ ചെയ്തിട്ടുണ്ട് .  എല്ലാ സ്കൂളുകളും  പ്രിന്റ് ഔട്ട് എടുത്ത് കൈപ്പറ്റ്  രസീത് ഹാജരാക്കേണ്ടതാണ് 


2019, മേയ് 27, തിങ്കളാഴ്‌ച

കണ്ണൂര്‍, തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ  സ്കൂള്‍ വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ പരിശീലന ക്ളാസ്സ്  30.5.2019 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു.  ആയതിനാല്‍ പ്രസ്തുത പരിശീലന പരിപാടിയില്‍    സ്കൂള്‍ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ പങ്കെടുക്കേണ്ടതാണ്

മാനേജർമാരുടെ  ശ്രദ്ധയ്ക് 


2018-19 വർഷത്തെ നിയമനാംഗീകരം ഓൺലൈൻ സോഫ്റ്റ്‌വെയർ വഴി യായതിനാൽ  എല്ലാ മാനേജരും e-mail  id  എഇഒ ഓഫീസിൽ അറിയ്യിക്കേണ്ടതാണ് .ഇ-മെയിൽഐഡി  നൽകാത്ത സ്കൂളുകൾക്ക്  നിയമന  അഗീകാ രം  സാധ്യമല്ല 
വളരെ പ്രധാനപ്പെട്ട അറിയിപ്പ്.  
       ആറാം പ്രവർത്തിദിനം - സമ്പൂർണ

                എല്ലാ പ്രധാനാദ്ധ്യാപകരും വിദ്യാലയത്തിന്റെ അടിസ്ഥാന വിവരങ്ങൾ (Basic details)  സമ്പൂർണ്ണയിൽ  കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. (നിലവിൽ പ്രധാനാധ്യാപകൻ / പ്രധാനാധ്യാപിക ഇല്ലെങ്കിൽ പകരം ചുമതല  വഹിക്കുന്ന വ്യക്തിയുടെ പേര് നൽകേണ്ടതാണ്.)
           പ്രസ്‌തുത സോഫ്ട്‍വെയറിൽ ഇപ്പോൾ മുതൽ തന്നെ വിവരങ്ങൾ പ്രധാനാദ്ധ്യാപകർക്ക്  എൻട്രി ചെയ്യുവാൻ സാധിക്കുന്നതാണ്. ആയതിനാൽ അവസാന സമയത്തേക്ക് മാറ്റിവെക്കാതെ ഇപ്പോൾത്തന്നെ ക്ലാസ് പ്രൊമോഷൻ,  പുതിയ അഡ്‌മിഷൻ മുതലായ വിവരങ്ങൾ സമ്പൂർണ്ണയിൽ കൃത്യമായി രേഖപ്പെടുത്തുവാൻ പ്രധാനാദ്ധ്യാപകർ ശ്രെദ്ധിക്കേണ്ടതാണ്. 
                               STAFF DETAILS, SCHOOL INFRASTRUCTURE മുതലായ വിവരങ്ങളും സമ്പൂർണയിൽ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. 

          എല്ലാ വിദ്യാർത്ഥികളുടെയും കൃത്യമായ യൂ. ഐ. ഡി. സമ്പൂർണയിൽ രേഖപ്പെടുത്തേണ്ടതാണ്. ജാതി, മതം മുതലായ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുവാൻ പ്രത്യേകം ശ്രെദ്ധിക്കേണ്ടതാണ്
          സമ്പൂർണ്ണയിൽ ചേർത്തിരിക്കുന്ന. വിദ്യാർത്ഥികളിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണം കൃത്യമാണെന്ന്  ക്ലാസ് അദ്ധ്യാപകരും പ്രധാനാദ്ധ്യാപകരും  കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. കൂടാതെ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികളുടെ എണ്ണം , അഡിഷണൽ ലാംഗ്വേജ്  - സംസ്‌കൃതം, അറബിക്, ഉറുദു എന്നിവ പഠിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം മുതലായ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. 

                  ഓരോ ക്ലാസ് അടിസ്ഥാനത്തിലും എല്ലാ വിദ്യാർത്ഥികളുടെയും വിവരങ്ങൾ  ഉൾപ്പെടുത്തിയതിനു ശേഷം ആയതിന്റെ പ്രിന്റ്  എടുത്ത് ബന്ധപ്പെട്ട ക്ലാസ് അധ്യാപകരും പ്രധാനാദ്ധ്യാപകരും പരിശോധിച്ചു പൂർണമായും ശരിയാണെന്നു ഉറപ്പുവരുത്തേണ്ടതാണ്. സമ്പൂർണയിൽ വിദ്യാർഥികളുടെ വിവരങ്ങൾ രേഖപ്പെടുത്തിയതിനുശേഷം യാതൊരു കാരണവശാലും കൺഫേം  ( CONFIRM ) ചെയ്യുവാൻ പാടുള്ളതല്ല. പ്രധാനാദ്ധ്യാപകർ ഈ കാര്യം പ്രത്യേകം ശ്രെദ്ധിക്കേണ്ടതും ബന്ധപ്പെട്ട ക്ലാസ് അധ്യാപകർക്ക് ഇതു സംബന്ധിച്ച നിർദേശം നൽകേണ്ടതുമാണ്. ( വിദ്യാർത്ഥികൾക്ക് വിടുതൽ സർട്ടിഫിക്കറ്റ് നൽകുന്ന അവസരത്തിൽ കൃത്യമായി പരിശോധിച്ച് ഉറപ്പു വരുത്തിയതിനു ശേഷം കൺഫേം ചെയ്താൽ മതിയാകും ) 
സമ്പൂർണ സംബന്ധിച്ച  പ്രശ്നപരിഹാരത്തിന്  സമ്പൂർണ - ഹോം പേജിൽ നൽകിയിട്ടുള്ള കണ്ണൂർ ജില്ലാ റിസോഴ്സ് സെന്റർ റിന്റെ ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
പ്രധാനപ്പെട്ട അറിയിപ്പ് 
മെഡി സെപ് : എല്ലാ ഡിഡിഒ മാരും  മെഡിസെപ് വെബ്  സൈറ്റിൽ ഡി ഡി ഓ  കോഡ്  യൂസർ id  ആയും അവരുടെ മൊബൈൽ നമ്പർ പാസ്സ് വേർഡ് ആയും ലോഗിൻ ചെയ്ത് ജീവനക്കാരുടെ വിവരങ്ങൾ പരിശോധിച്ചു 30 -05 -2019 നു മുൻപായി പരിശോധിക്കേണ്ടതും ആവശ്യമായ തിരുത്തലുകൾ നടത്തേണ്ടതുമാണ് ആശ്രിതരെ പുതുതായി ഉൾപ്പെടുത്താനും വേണ്ട മാറ്റങ്ങൾ വരുത്തുവാനും ഡി ഡി ഓ മാർക്ക് കഴിയുന്നതാണ് .

2019, മേയ് 26, ഞായറാഴ്‌ച

സ്കൂളുകളിൽ മാർച്ച് 31  ന്  സ്റ്റോക്കിലുള്ള  അരി ഉപയോഗ യോഗ്യമാണോയെന്ന വിവരം ഇന്ന്  27/05/2019 ന്  5 മണിക്കകം  രേഖാമൂലം ഈ  ഓഫീസിൽ അറിയ്യിക്കേണ്ടതാണ്