വളരെ പ്രധാനപ്പെട്ട അറിയിപ്പ് - സമയബന്ധിതം -
ഗെയിൻ പി. എഫ്. ക്രെഡിറ്റ് കാർഡ് വെരിഫിക്കേഷൻ
എല്ലാ
എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകരുടെയും അറിവിലേക്കും സത്വര തുടർ നടപടികളുമായി
ഗെയിൻ പി എഫ് ( KASEPF ) ക്രെഡിറ്റ് കാർഡ് ഓൺലൈൻ വെരിഫിക്കേഷൻ സംബന്ധിച്ച
കണ്ണൂർ അസിസ്റ്റന്റ് പ്രോവിഡന്റ് ഫണ്ട് ഓഫീസറുടെ സുപ്രധാന സർക്കുലർ ചുവടെ
ലിങ്കിൽ കൊടുത്തിരിക്കുന്നു. പ്രസ്തുത സർക്കുലറിലെ നിർദ്ദേശ്ശപ്രകാരം
എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകർ 2016 - 17 വർഷം മുതൽ 2018 - 19 വർഷം വരെയുള്ള
ഗെയിൻ പി. എഫ്. ക്രെഡിറ്റ് കാർഡുകളിലെ വിവരങ്ങൾ സ്കൂൾ രേഖകളുമായി
ഒത്തുനോക്കി 05 / 08 / 2020 നു മുമ്പായി വെരിഫിക്കേഷൻ
പൂർത്തിയാക്കേണ്ടതാണ്. മുൻപ്
പലതവണ ഈ കാര്യാലയത്തിൽ നിന്നും ടി വിഷയത്തിൽ അറിയിപ്പ് നൽകിയിരുന്നു. ഇനിയും
ധാരാളം എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകർ നാളിതു വരെ ഗെയിൻ പി എഫ് ഓൺലൈൻ
വെരിഫിക്കേഷൻ നടത്തിയിട്ടില്ലെന്ന് കണ്ണൂർ എ. പി. എഫ്. ഒ
അറിയിച്ചിട്ടുള്ളതിനാൽ നിർദിഷ്ട സമയപരിധിക്കകം ഗെയിൻ പി. എഫ്. ഓൺലൈൻ
വെരിഫിക്കേഷൻ പൂർത്തീകരിക്കാത്ത എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകർക്കെതിരെ
കർശ്ശനനടപടി സ്വീകരിക്കുന്നതാണെന്നു അറിയിക്കുന്നു.
സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക