2019, മേയ് 23, വ്യാഴാഴ്‌ച


       2019-2020 വർഷത്തെ അവധിക്കാല പരിശീലനശില്പശാലയിൽ  ഇതുവരെയും പങ്കെടുക്കാത്ത കണ്ണൂർസൗത്ത്‌ഉപജില്ലയിലെ അദ്ധ്യാപകർക്കായി 24 .05 .2019 മുതൽ കണ്ണൂർ നോർത്ത് ബി  ആർ  സി യിൽ പരീശീലനപരിപാടി നടത്തുകയാണ് .ഇതുവരെ പരിശീലനപരിപാടിയിൽ  പങ്കെടുക്കാത്ത മുഴുവൻ അദ്ധ്യാപിക -അധ്യാപകൻമാരും 24 .05 .2019 മുതൽ ആരംഭിക്കുന്ന പരിശീലനത്തിൽ  പങ്കെടുക്കേണ്ടതാണെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു 

2019, മേയ് 21, ചൊവ്വാഴ്ച



          കണ്ണൂർസൗത്ത്‌ ഉപജില്ലയിലെ പ്രധാനാധ്യാപകരുടെ യോഗം (എൽ .പി, യു.പി )24 .05 .2019 ന് (വെള്ളിയാഴ്ച്ച )രാവിലെ 10 .30 കണ്ണൂർസൗത്ത്‌ ബി .ആർ .സി  യിൽ (പെരളശ്ശേരി) ചേരുന്നതാണ് .യോഗത്തിൽ എല്ലാ പ്രധാനാദ്ധ്യാപക രും കൃത്യസമയത്തു തന്നെ യോഗത്തിൽ പങ്കെടുക്കേണ്ടതാണെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു .സ്ക്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സ്ക്കൂളിൽ നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട്(കെട്ടിട അറ്റകുറ്റപണികൾ ,പാചകപ്പുര ശുചീകരണം തുടങ്ങിയ  പ്രവർത്തനങ്ങളുടെ റിപ്പോർട്ട്)യോഗത്തിന് വരുമ്പോൾ സമർപ്പിക്കേണ്ടതാണ്.  

FITNESS CERTIFICATE

സ്കൂൾ തുറക്കുന്നതിന് മുൻപ് കെട്ടിടങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്  എഇഒ ഓഫീസിൽ ഹാജരാക്കണം . ഫിറ്റ്നസ് സെർട്ടിഫിക്കറ്റിൽ  ഉയരം , നീളം , വീതി അളവുകൾ കൃത്യമായി രേഖപ്പെടുത്തണം 

(കുറിപ്പ് : 2019-2020  ലെ  തസ്തിക നിർണയം ഓൺലൈനായി ചെയ്യാൻ ഉദ്ദേശിക്കുന്നതിനാൽ ജൂൺ ആദ്യ വരം തന്നെ സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വിവരങ്ങൾ  പ്രഥമാധ്യാപകർ സോഫ്റ്റ് വെയറിൽ  അപ്‌ലോഡ് ചെയ്യേണ്ടിവരും  എന്നതിനാൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ജൂൺ 3 ന്  മുൻപ് സമർപ്പിക്കേണ്ടതാണ് )

2019, മേയ് 20, തിങ്കളാഴ്‌ച





              2019 -2020 വർഷം ഒന്നാം ക്‌ളാസിൽ ചേർന്ന കുട്ടികളുടെ എണ്ണം (20 .05 .2019 വരെ )21 .05 .2019 ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി 9 447853506 ,9400463775 നമ്പറിൽ വിളിച്ചറിയിക്കണം .

അറിയ്യിപ്പ് 


സ്വകാര്യ എയ്ഡഡ് വിദ്യാലയങ്ങളിലെ  ജീവനക്കാരുടെ നിയമനാംഗീകാരം ഓൺലൈനായി  നടത്തുന്നത് പരിചയപ്പെടുത്തുന്ന തി നായി   മാനേജർമാരുടെ ഒരു യോഗം 25/05/2019 ശനിയാഴ്ച്ച  രാവിലെ 11 മണിയ്ക്  ചൊവ്വ ഹയർ സെക്കന്ററി  സ്കൂളിൽ വെച്ച് നടക്കുന്നതാണ് .  ഈ  ഉപജില്ലയുടെ പരിധിയിൽ  വരുന്ന വിദ്യാലയങ്ങളിലെ  മാനേജറുമാരെ നിശ്ചിത യോഗത്തിൽ പങ്കെടുക്കാനുള്ള  അറിയിപ്പ്  പ്രധാനാധ്യാപകർ നൽകേണ്ടതാണ് . അവർ യോഗത്തിൽ പങ്കെടുത്തുവെന്ന്  ഓരോ പ്രധാനാധ്യാപക രും   ഉറപ്പുവരുത്തേണ്ടതാണ്.

N.B
 എന്തെങ്കിലും  കാരണവശാൽ മാനേജർക്ക് പങ്കെടുക്കാൻ സാധിക്കാത്ത പക്ഷം ചുമതല പത്രം സഹിതം മറ്റൊരാളെ നിയോഗിക്കേണ്ടതാണ് 


      കൈത്തറി യൂണിഫോം വിതരണം നടത്തുന്നത് സംബന്ധിച്ചു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ  30 .04 .2019 ലെ  എസ് .പി / 80251/ 2018 

സർക്കുലർ  പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക് 

2019, മേയ് 19, ഞായറാഴ്‌ച

ഉച്ചഭക്ഷണ  പദ്ധതി  2019-2020   സ്കൂൾ  തുറക്കുന്നതിന് മുൻപ്  ആരംഭിക്കേണ്ട പ്രാരംഭ  നടപടികൾ 



                                            പ്രധാനാധ്യാപകരുടെ ശ്രദ്ധക്ക് 


      സ്കൂൾ മാനേജർമാരുടെ മൊബൈൽ നമ്പർ ,ഇമെയിൽ ഐഡി എന്നിവ ഇന്ന് വൈകുന്നേരം 

(20 .05 .2019 ന് )5 മണിക്ക്മുൻപായി   

ഓഫീസിൽസമർപ്പിക്കേണ്ടതാണ് .