2018, ഓഗസ്റ്റ് 4, ശനിയാഴ്‌ച

കണ്ണൂർ സൗത്ത് ഉപജില്ലയിലെ  പ്രഥമാധ്യാപകരുടെ   യോഗം 06.08.2018 ന്  തിങ്കളാഴ്ച്ച ഉച്ചയ്ക്ക്    2.30 ന്  ബി ആർ സി  പെരളശ്ശേരിയിൽ   വെച്ച് നടക്കുന്നതാണ് .  ഈ  സബ് ജില്ലയിലെ മുഴുവൻ എൽ .പി / യൂ .പി /ഹൈ സ്കൂൾ   പ്രഥമാധ്യാപകരും കൃത്യസമയത്ത് തന്നെ യോഗത്തിൽ പങ്കെടുക്കേണ്ടതാണ് 

2018, ഓഗസ്റ്റ് 3, വെള്ളിയാഴ്‌ച

സ്കൂൾ വിക്കി- അവാർഡ്
സ്കൂൾ വിക്കി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പിലാക്കുന്ന സ്കൂളുകൾക്കുള്ള അവാർഡുമായി ബന്ധപ്പെട്ട് വിശദമായ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
                                                      അറിയിപ്പ്


        ദേശീയ ബാലശാസ്ത്രകോൺഗ്രസിൽ  അവതരിപ്പിക്കുന്ന ഗെവേഷേണ പ്രോജെക്റ്റുകൾ തയാറാക്കുന്ന വിദ്യാർത്ഥികളുടെ  ഗൈഡുകളായി പ്രവർത്തിക്കുന്ന  അധ്യാപകർക്കുള്ള പരീശീലനം 2018 ആഗസ്റ്റ് 10 ന് രാവിലെ
10 മണിക്ക് കണ്ണൂർ ശിക്ഷക്ക് സദനിൽ വച്ച് സംഘടിപ്പിക്കുകയാണ് .യു .പി ,ഹൈസ്കൂൾ ,പ്ലസ് വൺ വിഭാഗത്തിൽ വരുന്ന 10 നും 17 നും ഇടയിൽ വയസ്സുള്ള കുട്ടികളെ  ജൂനിയർ  സീനിയർ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് മത്സരം .കുട്ടികളെ ഗെവേഷേണത്തിനു സഹായിക്കുന്ന ഒരു ടീച്ചറെ / സയൻസ് ക്ലബ്ബ്  സ്പോണ്സറെ പരിശീലനത്തിന് നിയോഗിക്കേണ്ടതാണ് .
                                                                                           

2018, ഓഗസ്റ്റ് 2, വ്യാഴാഴ്‌ച

മലയാളം ഭരണ ഭാഷ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ 

മാതൃഭാഷയായ  മലയാളത്തെ  സ്നേഹിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഓഗസ്റ്റ് 25 നു മുമ്പായി ഉപജില്ല ഓഫിസ് ജീവനക്കാര്‍ക്കും ഉപജില്ല പരിധിയിലെ ജീവനക്കാര്‍ക്കുമായി പ്രത്യേകം പ്രത്യേകം മത്സരങ്ങള്‍ നടത്തേണ്ടതാണ്. മലയാളം പ്രശ്നോത്തരി, കേട്ടെഴുത്ത്,ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്ക് തര്‍ജ്ജമ, ഒരു മിനുട്ട് മലയാളത്തില്‍ പ്രസംഗം എന്നിവയാണ് മത്സര ഇനങ്ങള്‍.സ്കൂള്‍ തലത്തില്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ഉള്ള മത്സരങ്ങള്‍ ഓഗസ്റ്റ് 20 നു മുമ്പായി പൂര്‍ത്തീകരിച്ച് വിജയികളുടെ പേര് വിവരം പ്രധാനാധ്യാപകര്‍ ഓഫിസില്‍ അറിയിക്കേണ്ടതാണ്. വിജയികള്‍ക്കായി DDE ഓഫിസില്‍ വച്ച്  ജില്ലാതല മത്സരങ്ങള്‍ ഉണ്ടായിരിക്കും.

INSPIRE AWARD 2018-19

സ്കൂളുകൾക്ക് രെജിസ്ട്രേഷനും  നോമിനേഷനും നൽകാനുള്ള അവസാന തീയതി  ഓഗസ്റ്റ്  31  നീട്ടിയിരിക്കുന്നു 

2018, ഓഗസ്റ്റ് 1, ബുധനാഴ്‌ച

സംസ്കൃതം അക്കാദമിക് കൗൺസിൽ* *കണ്ണൂർസൗത്ത്സബ്ജില്ല*
🍁🍁🍁🍁🍁🍁🍁🍁🍁    *രാമായണ     പ്രശ്നോത്തരി 2018*
🍁🍁🍁🍁🍁🍁🍁

സംസ്കൃതം അക്കാദമിക് കൗൺസിലിന്റെറ ആഭിമുഖ്യത്തിൽ പ്രതിവർഷം സംസ്കൃതം വിദ്യാർത്ഥികൾക്കായി നടത്തുന്ന രാമായണ പ്രശ്നോത്തരി 10/8/18ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പെരളശേരി  BRC ഹാളിൽ വച്ച് നടത്തുകയാണ്.

*നിർദ്ദേശങ്ങളും നിബന്ധനകളും*
🖋🖋🖋🖋🖋🖋🖋🖋
* കണ്ണൂർ സൗത്ത് സബ് ജില്ലയിലെ യു.പി., ഹൈസ്കൂൾ വിഭാഗത്തിൽ സംസ്കൃതം ഐഛിക വിഷയമായി പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് മത്സരം.

* ഒരു വിദ്യാലയത്തിന്  യു.പി. ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് രണ്ട് കുട്ടികളെവീതം (Up2, HS 2 )പങ്കെടുപ്പിക്കേണ്ടതാണ്.

* പരാതികൾ ഒഴിവാക്കാൻ സംസ്കൃതം വിദ്യാർത്ഥിയാണ് എന്ന ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം കൊണ്ടുവരേണ്ടതാണ്.

* യു.പി. ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് മത്സരം ഒന്നിച്ചാണ് നടത്തുക.

* മത്സരം രാവിലെ 10-30 ന് തന്നെ ആരംഭിക്കും

സബ് ജില്ലാ സെക്രട്ടറി സീന ടീച്ചർ
9895984468