2018, ജൂലൈ 13, വെള്ളിയാഴ്‌ച

നോട്ടീസ് 

ഉപജില്ലാ അറബിക്  ടാലെന്റ്റ് പരീക്ഷ  17.07.2018ന്  മുണ്ടലൂർ മാപ്പിള  എൽ  പി സ്കൂളിൽ വെച്ച് നടത്തുന്നതാണ് . അറബിക് പഠിക്കുന്ന വിദ്യാർത്ഥികളെ പ്രസ്തുത പരിപാടിയിൽ പങ്കെടുപ്പിക്കേണ്ടതാണ് 


കണ്ണൂർ സൗത്ത്  ഉപജില്ലാ അറബിക്  കോംപ്ലക്സ്   25 .07.2018ന്  മുണ്ടലൂർ മാപ്പിള  എൽ  പി സ്കൂളിൽ വെച്ച് നടത്തുന്നതാണ് . ബന്ധപ്പെട്ടഅധ്യാപകരെ പങ്കെടുപ്പിക്കുവാൻ പ്രധാനാധ്യാപകർ ശ്രദ്ധ ചെലുത്തേണ്ടതാണ്  
അയേൺ  ഫോളിക് ആസിഡ്  ഗുളികകൾ വിതരണം നടത്തിയ റിപ്പോർട്ട് എല്ലാ മാസവും  10 -)0  തീയതിക്ക് മുൻപായി എഇഒ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്  പെര്ഫോര്മ 

2018, ജൂലൈ 12, വ്യാഴാഴ്‌ച

2018-19വർഷത്തെ  ഒന്നാം  വോളിയം പാഠപുസ്തകങ്ങൾ പൂർണമായും ലഭിച്ച സ്കൂളുകൾ കംപ്ലീഷൻ സർട്ടിഫിക്കറ്റ് 16/07/2018 ന്  വൈകുന്നേരം 5 മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് 
കണ്ണൂർ സൗത്ത് ഉപജില്ലാ സയൻസ് ക്ലബ്  പ്രവർത്തനോൽഘാടനം  ജൂലൈ 16 ന്  ഉച്ചയയ്ക്ക്  2  മണിക്ക്  ബി ആർ സി യിൽ വെച്ച് നടക്കുന്നതാണ് മുഴുവൻ സ്കൂൾ സയൻസ് ക്ലബ്  കോർഡിനേറ്റർ മാരും  പ്രസ്തുത  പരിപാടിയിൽ പങ്കെടുക്കണമെന്ന് എഇഒ അറിയ്യിക്കുന്നു .
കണ്ണൂർ സൗത്ത് ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനോത്ഘാടനം  13/07/2018 വെള്ളിയാഴ്ച രാവിലെ 10  മണിയ്ക്ക് ചെറുമാ വിലായി  യു പി സ്കൂളിൽ  വെച്ച് നടത്തപ്പെടുന്നു . മുഴുവൻ വിദ്യാരംഗം സ്കൂൾ കോർഡിനേറ്റർ മാരും  പ്രസ്തുത  പരിപാടിയിൽ പങ്കെടുക്കണമെന്ന് എഇഒ അറിയ്യിക്കുന്നു .

എച്ച് .എസ്  -5  
യു പി            -2    
എൽ .പി     -1     എന്ന ക്രമത്തിൽ കുട്ടികളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കേണ്ടതാണ് .

2018-19വർഷത്തെ വിദ്യാരംഗം ഫീസ് അടയ്ക്കാൻ ബാക്കി ഉള്ളവർ നാളെ തന്നെ  അടയ്‌ക്കേണ്ടതാണ് 
എച്ച് .എസ്  -300  രൂപ  
യു പി            -200  രൂപ   
എൽ .പി     -100  രൂപ

2018, ജൂലൈ 11, ബുധനാഴ്‌ച

                                അറിയിപ്പ് 

കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂൾ ഫുട്‍ബോൾ അക്കാദമിയുടെ ആഭിമുഖ്യത്തിലുള്ള ഫുട്‍ബോൾ ക്വിസ്സ് കണ്ണൂർ സൗത്ത് ഉപജില്ലാതല മത്സരം 2018 ജൂലായ് 13 വെളളിയാഴ്ച നടക്കുന്നു .
സമയം :LP ,UP -      11 AM
                 
                  H S     -        2 PM 
കണ്ണൂർ വിദ്യാഭ്യാസ  ജില്ലയിലെ  മുഴുവൻ യൂ . പി , ഹൈസ്കൂൾ  വിഭാഗം  സ്കൂളുകളിലും  ഈ  വർഷം  ഊർജ്ജസംരക്ഷണ  ക്ലബ്   രൂപീകരിച്  പ്രവർത്തനം  ശക്തിപ്പെടുത്തേണ്ടത്  നമ്മുടെ കടമയും  കർത്തവ്യവുമാണെന്നു  ഓർമ്മപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ അത്തരം  ക്ലബ്ബുകളുടെ  പ്രവർത്തന രൂപരേഖ  തയ്യാറാക്കുന്നതിന്റെ  ഭാഗമായി  ജൂലായ്  21 നു  ശനിയാഴ്ച  രാവിലെ  10 .30 നു  കണ്ണൂർ  ഹോട്ടൽ വീറ്റ്ഹൗസ്   ഹാളിൽ വച്ച്  സ്കൂൾ തല  കൺവീനർമാരായ  അദ്ധ്യാപകർക്ക്  ഒരു  ശില്പശാല  നടത്തുവാൻ  തീരുമാനിച്ചിരിക്കുകയാൽ  പ്രസ്തുത 
പരിപാടിയിലേക്ക്  എല്ലാ  യൂ .പി , ഹൈസ്കൂളിൽ  നിന്നും  ബന്ധപ്പെട്ട  അദ്ധ്യാപകരെ  പങ്കെടുപ്പിക്കാൻ     അതാത്  പ്രധാനാധ്യാപകന്മാർ        പ്രത്യേകം  ശ്രദ്ധിക്കേണ്ടതാണ് .  താഴെ കൊടുത്ത  പെര്ഫോര്മ  പൂരിപ്പിച്ച് കൊണ്ടുപോകേണ്ടതാണ് .
പെര്ഫോര്മ

2018, ജൂലൈ 10, ചൊവ്വാഴ്ച

2018-19 വർഷത്തെ  തസ്തിക നിർണയ  ഉത്തരവ്  എല്ലാ സ്കൂളുകളും  11.07.2018ന് എഇഒ   ഓഫീസിൽ നിന്ന് കൈപ്പറ്റേണ്ടതാണ്. ഉത്തരവിന്റെ  കോപ്പി മാനേജർക്ക് നൽകി കൈപ്പറ്റ്  രസീത് എഇഒ ഓഫീസിൽ ഹാജരാക്കേ ണ്ടതാണ് 

2018, ജൂലൈ 8, ഞായറാഴ്‌ച

2018 -19  വർഷത്തെ മുസ്ലിം /നാടാർ /ആംഗ്ലോ ഇന്ത്യൻ /മറ്റ്  പിന്നോക്ക  വിഭങ്ങളിലെ  ദാരിദ്ര്യരേഖയ്ക്ക്    താഴെ വരുമാനമുള്ള  പെൺകുട്ടികൾക്കുള്ള സ്കോളർഷിപ്പ് , എൽ .എസ് .എസ് സ്കോളർഷിപ്പിന്   അര്ഹതയുള്ളവരുടെ ലിസ്റ്റ്  ജൂൺ  20 നുള്ളിൽ എഇഒ  ഓഫീസിൽ സമർപ്പിക്കേണ്ടതാണ് 
സിറക്യൂലർ