2019, നവംബർ 27, ബുധനാഴ്‌ച

അധ്യാപകര്‍ക്കുള്ള പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാനുള്ള പരിശീലനത്തില്‍ പങ്കെടുക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ അറ്റാച്ച് ചെയ്യുന്നു. അറ്റാച്ചമെന്റ് കണ്ടാലും. താങ്കളുടെ സബ്ബ് ജില്ലയിലുള്ള സ്ക്കൂളുകളില്‍ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാനുള്ള അധ്യാപകരെ KOOL പരിശീലനത്തെകുറിച്ചുള്ള വിവരം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു

CIRCULAR

2019, നവംബർ 25, തിങ്കളാഴ്‌ച

   

                       എം .ജി  തുക കുടിശ്ശിക ബിഎംസ് വഴി അലോട്ട്മെൻറ് ലഭിച്ചു ഉത്തരവ് പുതുക്കുന്നതിന് അപേക്ഷ(2015 -2016 ,2016 -2017 ,2017 -2018 ,2018 -2019 വര്ഷങ്ങളിലേത് ) സമർപ്പിച്ചു പുതുക്കിയ ഉത്തരവ് ലഭിക്കാത്ത
സ്കൂളുകൾ ഉണ്ടെങ്കിൽ (ആറ്റടപ്പ നം II എൽ .പി ,ആഡൂർവെസ്റ് എൽ .പി ഒഴികെ)28 .11 .2019 ന് വൈകുന്നേരം 5 മണിക്ക് മുൻപായി വിവരം ഓഫീസിൽ അറിയിക്കേണ്ടതാണ് .(9400463775 ,9447853506 ) 



NuMATS കണ്ണൂർ സൗത്ത്  സബ് ജില്ലാതലത്തിൽ നിന്നും  തെരെഞ്ഞെടുത്ത  വിദ്യാർഥികൾ 


ശ്രീഹർഷ്‌  ബി .ചെറുമവിലായി യു .പി.എസ്
ദേവാഞ്ചന  കെ  മുരി ങ്ങേരി യു .പി.എസ്
നിർമ്മൽ  പ്രകാശ്  മാവിലായി യു .പി.എസ്
ഐശ്വര്യ സി കെ ,ഓ .കെ .യു .പി.എസ്.
ഹിഷാം . ടി .വി . ആറ്റടപ്പ സൗത്ത്, യു .പി.എസ്.
ഗോപിക സി ,തോട്ടട വെസ്റ്റ് യു .പി
അമൃത പ്രിയ .ഇ , കാടാച്ചിറ എച്ച .എസ് .എസ്
അമൃത ഇ , ഐ വെർ കുളം  ജി .പി .യു .പി
മിൻഹാജ് .എം .പി  പൊതുവാച്ചേരി  സെൻട്രൽ  യു .പി .എസ് 


ചുവടെ  പറയുന്ന  നിർദ്ദേശങ്ങൾ  പാലിച്ച്  റിപ്പോർട്ട്  നവംബർ   30  മുൻപായി  ഓഫീസിൽ  എത്തിക്കേണ്ടതാണ് 


* പാദരക്ഷകൾ വിലക്കരുത്
* സ്‌കൂൾ പരിസരത്തെ പാഴ്‌വസ്തുക്കൾ ഉടൻ നീക്കണം

വയനാട് ഗവൺമെന്റ് സർവ്വജന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ ഷഹല ഷെറീൻ പാമ്പ് കടിയേറ്റ് മരണമടഞ്ഞ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളും പരിസരവും വൃത്തിയായി സംരക്ഷിക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശം നൽകി. എല്ലാ സ്‌കൂളുകളിലും 30നകം പി.ടി.എ മീറ്റിംഗ് അടിയന്തരമായി വിളിച്ചുചേർക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. വയനാട്ടിലേതുപോലെയുള്ള സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതലകൾ എടുക്കും. ക്ലാസ് പി.ടി.എ.കൾ ചേരാനും ഡയറക്ടറുടെ സർക്കുലറിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പാഴ്‌ച്ചെടികളും, പടർപ്പുകളും, വെട്ടിമാറ്റി സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള സത്വരനടപടി കൈക്കൊള്ളണം. വൃത്തിയുള്ള സ്ഥിതി തുടരുന്നതിന് ജനപ്രതിനിധികളുമായും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും കൂടിയാലോചിച്ച് നടപടി സ്വീകരിക്കണം. ക്ലാസ്മുറികൾ, ചുറ്റുമതിലുകൾ, ശുചിമുറികൾ തുടങ്ങിയ സ്ഥലങ്ങളിൽ ദ്വാരങ്ങളോ, വിള്ളലുകളോ ഉണ്ടെങ്കിൽ ഡിസംബർ അഞ്ചിനകം സിമന്റും മണലും ഉപയോഗിച്ച് അടച്ച് സുരക്ഷ ഉറപ്പാക്കണം. സ്‌കൂൾ പരിസരത്ത് കൂട്ടിയിട്ടിട്ടുള്ള പാഴ്‌വസ്തുക്കൾ ഉടൻ നീക്കം ചെയ്യണം. ഇവയെല്ലാം ജനകീയ ക്യാമ്പയിനായി സംഘടിപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ശുചിമുറികൾ സ്വാഭാവികവെളിച്ചം ഇല്ലെങ്കിൽ ലൈറ്റുകൾ സ്ഥാപിക്കാനും നിർദ്ദേശമുണ്ട്. വിദ്യാർത്ഥികൾക്ക് പാദരക്ഷകൾ ഉപയോഗിക്കുന്നത് വിലക്കരുത്. വിദ്യാർത്ഥികൾ പറയുന്ന ചെറിയ അസ്വസ്ഥതകൾക്കുപോലും ശ്രദ്ധ നൽകി ജാഗ്രതയോടെ സത്വരനടപടികൾ സ്വീകരിക്കണം. ഇതിനായി ലഭ്യമാകുന്ന ഏത് വാഹനവും അടിയന്തര പ്രാധാന്യം നൽകി ഉപയോഗിക്കണം. അദ്ധ്യയന സമയം കഴിഞ്ഞാൽ ക്ലാസ്മുറികളുടെ വാതിലുകളും ജനലുകളും പൂട്ടി ഭദ്രമാക്കണം. ഇക്കാര്യങ്ങൾക്ക് പി.ടി.എയും പ്രഥമാദ്ധ്യാപകരും അദ്ധ്യാപകരും അനദ്ധ്യാപകരും അതീവ പ്രാധാന്യം നൽകണമെന്നും നിർദ്ദേശം നൽകുന്നു ;