2018, ഡിസംബർ 6, വ്യാഴാഴ്‌ച

സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ കുട്ടികള്‍ക്ക് 7 കിലോ അരി വീതം വിതരണം ചെയ്യുന്നതി ന്  ഫീഡിങ് സ്ട്രെങ്ത്  ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ് .




2018, ഡിസംബർ 5, ബുധനാഴ്‌ച

               കണ്ണൂർസൗത്ത് ഉപജില്ലയിലെ പ്രധാനാദ്ധ്യാപകരുടെ യോഗം 10.12.2018 (തിങ്കൾ) ഉച്ചക്കുശേഷം 3 മണിക്ക് ബി.ആർ.സി.(പെരളശ്ശേരി)യിൽ ചേരുന്നതാണ് .യോഗത്തിൽ എല്ലാ പ്രധാനാദ്ധ്യാപകരും കൃത്യസമയത്തു തന്നെ പങ്കെടുക്കേണ്ടതാണെന്ന് ഉപജില്ലാവിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു 

2018, ഡിസംബർ 3, തിങ്കളാഴ്‌ച





             ജൈവവൈവിധ്യ  ബോർഡ് സംഘടിപ്പിക്കുന്ന ഉപന്യാസ മത്സരം



   








        സ്കൂൾ വാഹനങ്ങൾ ഇൻഷുറൻസ് വകുപ്പ് വഴി ഇൻഷ്വർ ചെയ്യുന്നത്






ജൂൺ  30 നുള്ളിൽ റിട്ടയർ ചെയ്യുന്ന എല്ലാ അധ്യാപക /അനധ്യാപകരുടെ പെൻഷൻ ബുക്ക് എത്രയും പെട്ടെന്ന് എഇഒ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് 
അറിയ്യിപ്പ് 


01.04.2013 ന്  മുൻപെ  പാർട് ടൈം തസ്തികയിലോ / പാർട്ട് ടൈം അധ്യാപക തസ്തികയിലോ നിയമനം ലഭിച്ച സേവനത്തിൽ തുടർന്ന് വരവെ  ടി തസ്തികയിൽ നിന്നും  01.04.2013 ന്  ശേഷം ഫുൾ ടൈം തസ്തികയിലേക്ക് പ്രമോഷൻ ലഭിച്ച ജീവനക്കാർക്ക്  സ്റ്റാറ്റൂട്ടറി/ പങ്കാളിത്ത പെൻഷൻ പദ്ധതി എന്നിവയിലെതിലാണോ  തുടരുന്നത്  എന്നത് സംബന്ധിച്ച്  ജി ഒ പി 178/2018 /ധനാ. തീയതി 16.11.2018 ഉത്തരവിൽ നിഷ്കർഷിച്ചു സത്യപ്രസ്താവന 07.12.2018 നകം ബന്ധപ്പെട്ട സേവനപുസ്തകം സഹിതം എഇഒ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് 
     

        എൽ .എസ് .എസ് .  പഠന സാമഗ്രി  പരിചയപ്പെടുത്തുന്നത് സംബന്ധിച്ചു ഒരു ഏകദിന ശില്പശാല  06.12.2018 ന് (വ്യാഴം )രാവിലെ 10 മണി മുതൽ ബി.ആർ .സി യിൽ (പെരളശ്ശേരി )വച്ച് നടത്തുന്നതാണ് .എൽ .എസ് .എസിൻറെ  ചുമതലയുള്ള ഒരു അദ്ധ്യാപകനെ / അദ്ധ്യാപികയെ നിർബന്ധമായും
പങ്കെടുപ്പിക്കേണ്ടതാണ് .
രജിസ്ട്രേഷൻ കൃത്യം രാവിലെ 9 .30 ആരംഭിക്കും .പരിശീലനത്തിൽ പങ്കെടുക്കുന്നവർ , അവരുടെ  ബേങ്ക് അക്കൗണ്ട് നമ്പർ 
ഐ.എഫ്.എസ് .സി.  കോഡ് എന്നിവ കൊണ്ടുവരേണ്ടതാണ് . 

2018, ഡിസംബർ 2, ഞായറാഴ്‌ച

അറിയിപ്പ്
മേലധികാരികളുടെ അനുവാദമില്ലാതെ  പുറത്തുനിന്നുള്ള വ്യക്തികൾ  സ്കൂളുകളിൽ കച്ചവടം നടത്തുന്നതിനോ മറ്റ് പരസ്യ പ്രചരണം നടത്തുന്നതിനോ അവസരം നല്കുന്നതിനോ അവസരം  നല്കരുതെന്ന്  എല്ലാ പ്രഥമാദ്ധ്യാപകർക്കും  നിർദ്ദേശം നല്കുന്നു.
Ek Bharat Shreashtta Bharat
ദേശീയോദ്ഗ്രഥനത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച് നടത്തുന്ന പരിപാടിയാണ്‌ Ek Bharat Shreashtta Bharat. രാജ്യത്ത് നിലവിലുള്ള ഭാഷാവൈവിധ്യവുമായി ബന്ധപ്പെട്ട് കുട്ടികളിൽ ഭാഷാ ഐക്യം ഉണ്ടാക്കുന്നതിനായി നവംബർ 20 മുതൽ  ഡിസംബർ 21 വരെ ഭാഷാ സംഗം ആചരിക്കുകയാണ്‌. ഇന്ത്യയിൽ നിലവിലുള്ള 22 അംഗീക്യത ഭാഷകളും രാജ്യത്തെ മുഴുവൻ കുട്ടികൾക്കും പരിചയപ്പെടുത്തുന്നതിനായി ചുവടെ കൊടുത്തിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ , ബുക്ക് ലെറ്റ്  എന്നിവ പ്രകാരം തുടർ നടപടികൾ കൈക്കൊള്ളേണ്ടതാണ്‌.