2019, ജൂലൈ 20, ശനിയാഴ്‌ച



    2013 -2014 വർഷം മുതൽ 2018 -2019 വർഷം വരെ മെയിൻന്റനൻസ് ഗ്രാൻറ് ലഭിക്കാത്തത് സംബന്ധിച്ച പ്രൊഫോർമ സമർപ്പിക്കാൻ ആവിശ്യപ്പെട്ടിരുന്നു  .എന്നാൽ ആയത് ചുവടെ ചേർത്ത സ്കൂളുകളിൽ നിന്നും ലഭിച്ചു കാണുന്നില്ല .സ്‌കൂളുകളുടെ പേര്  ചുവടെ ചേർക്കുന്നു .ഇനി ലഭിക്കാൻ ബാക്കിയില്ല എങ്കിൽ ആ വിവരവും രേഖാമൂലം അറിയിക്കേണ്ടതാണ് .22 07 .2019 ന് രാവിലെ 11 മണിക്ക് മുൻപ് ഓഫീസിൽ സമർപ്പിക്കാത്ത പക്ഷം തുക ലഭിക്കാതെ വന്നാൽ ആയതിനുള്ള ഉത്തരവാദിത്തം ബന്ധപ്പെട്ട പ്രധാനാധ്യാപകർക്ക് മാത്രമായിരിക്കും എന്നു പ്രത്യേകം ഓർമ്മിപ്പിക്കുന്നു .


1)ബാലികാലയം എൽ .പി 
2 )ചാല പടിഞ്ഞാറെക്കര  എൽ .പി 
3)ഏഴര മാപ്പിള എൽ .പി 
4)കടമ്പൂർ ദേവീവിലാസം എൽ .പി 
5)കാമേത്ത് എൽ .പി
6 )കിഴുന്ന എൽ .പി
7 )കിഴുന്ന സെൻട്രൽ എൽ .പി
8 )കോട്ടം എൽ .പി
9 )കോട്ടം ഈസ്റ്റ് എൽ .പി
10 )കുറ്റിക്കകം എൽ .പി 
11 )കുറ്റിക്കകം നോർത്ത് എൽ .പി
12  )മാമ്പ സരസ്വതി വിലാസം എൽ .പി
13  )മാമ്പ വെസ്റ്റ്  എൽ .പി
14  )മമ്മാക്കുന്ന് മാപ്പിള എൽ .പി
15 )മൗനത്തുൽ ഇസ്ലാം എൽ .പി
16  )മാവിലായി 
17  )മാവിലായി നോർത്ത് 
18 )മിടാവിലോട് 
 19  )മുണ്ടലൂർ  രാമർവിലാസം 
20 )മുണ്ടയോട് 
21 )മുഴപ്പിലങ്ങാട് വെസ്റ്റ് 
22 )പെരളശ്ശേരി ഷണ്മുഖ വിലാസം 
23 )വിദ്യാവിനോദിനി 
24 )കടമ്പൂർ നോർത്ത് യു.പി 
25 )ഐവർകുളം ഗ്രാമീണ പാഠശാല യു.പി
26 )മുരിങ്ങേരി യു.പി 
27 )മുഴപ്പിലങ്ങാട് സൗത്ത് യു.പി
28 )മുഴപ്പിലങ്ങാട് യു.പി
29 )ഊർ പ്പഴശ്ശിക്കാവ് യു.പി
30 )പൊതുവാച്ചേരി സെൻട്രൽ യു.പി .


2019, ജൂലൈ 18, വ്യാഴാഴ്‌ച




           കണ്ണൂർസൗത്ത്‌ ഉപ ജില്ലയിലെ പ്രധാനാദ്ധ്യാപകരുടെ യോഗം 20 .07 .2019(ശനിയാഴ്ച ) ന് ഉച്ചയ്ക്കുശേഷം 2 മണിക്ക്  ബി .ആർ .സി യിൽ ( പെരളശ്ശേരി )ചേരുന്നതാണ് .യോഗത്തിൽ എല്ലാ പ്രധാനാദ്ധ്യാപകരും കൃത്യസമയത്തു തന്നെ പങ്കെടുക്കണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു .


2019, ജൂലൈ 17, ബുധനാഴ്‌ച



         ഡിജിറ്റൽ  സിഗ്‌നേച്ചറുമായി  ബന്ധപ്പെട്ട്   പ്രധാനാദ്ധ്യാപകർക്കുള്ള പരിശീലനം  22 .07 .2019 (തിങ്കൾ)ഉച്ചക്കുശേഷം 2 മണിക്ക് അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂളിൽ ചേരുന്നതാണ് .എല്ലാ പ്രധാനാദ്ധ്യാപകരും
യോഗത്തിൽ കൃത്യസമയത്തു തന്നെ പങ്കെടുക്കേണ്ടതാണ് എന്ന് ചക്കരക്കൽ സബ് ട്രഷറി ഓഫീസർ അറിയിച്ചിട്ടുണ്ട് .


2010 ലെ സെൻസസ് ഡ്യൂട്ടിയുമായി ബന്ധപെട്ട് ആർജിതാവധി സറണ്ടർ ചെയ്ത മുഴുവൻ അധ്യാപകരുടെയും (ഇതിനകം റിട്ടയർ ചെയ്തവർ ഉൾപ്പെടെ ) വിവരങ്ങൾ തെറ്റ് കൂടാതെ ഇതോടൊപ്പമുള്ള ഫോറത്തിൽ പ്രഥമാധ്യാപകർ പൂരിപ്പിക്കണം . ( പ്രൊഫോര്മയിലെ ഏഴാം  കോളം  calculate ചെയ്തത്  എഴുതേണ്ടതാണ് - 8 ദിവസത്തെ ആർജിതാവധി സറണ്ടർ തുക ) ഒരാളുടെ പോലും വിവരങ്ങൾ വിട്ടുപോകാതെ വേണം പ്രഥമാധ്യാപകർ വിവരങ്ങൾ പൂരിപ്പിക്കേണ്ടത്.
       

      പ്രഥമാധ്യാപകർ പൂരിപ്പിച്ച ഫോറങ്ങൾ 19 .07 .2019 ന് 3 മണിക്ക് മുൻപായി  എഇഒ ഓഫീസിൽ എത്തിക്കണം.പ്രൊഫോർമയുടെ കൂടെ 2010 ഏപ്രിൽ മുതലുള്ളഅക്ക്വിറ്റൻസ്  (acquittance ഉം )ഹാജരാക്കേണ്ടതാണ്