2020, ഓഗസ്റ്റ് 7, വെള്ളിയാഴ്‌ച

വളരെ അടിയന്തിരം -ബജറ്റ് 21 -22 
21-2022 സാമ്പത്തിക വർഷത്തിലെ ബജറ്റ് പ്രൊപോസൽ സമർപ്പിക്കുന്നതിനുള്ള നിർദ്ദേശം ലഭിച്ചിട്ടുണ്ട്. പ്രധാനാദ്ധ്യാപകരും മുൻ വർഷങ്ങളിൽ ചെയ്തതുപോലെ ബജറ്റ് പ്രൊപോസൽ തയ്യാറാക്കുന്നതിന് ആവശ്യമായ വിവരങ്ങൾ നിർദിഷ്ട പ്രൊഫോർമയിൽ 11/8/2020 മുൻപായി ആഫീസിൽ സമർപ്പിക്കേണ്ടതാണ് whatsapp,email മുഖേന  അയക്കേണ്ടതില്ല എന്ന് അറിയിക്കുന്നു . ബഡ്ജറ്റ് പ്രൊപോസൽ തയ്യാറാക്കുമ്പോൾ 01/4/2021 ലെ ശമ്പളം അടിസ്ഥാനമാക്കി വേണം വിവരം നൽകേണ്ടത്. സ്പാർക്കിലെ വിവരങ്ങളുമായി പരിശോദിച്ച് സ്റ്റാഫിന്റെ എണ്ണ തിൽ കൃത്യത വരുത്തേണ്ടതാണ്. മാതൃക ഫോറങ്ങൾ ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു.
annexure7     annexure5       annexure 3

2020, ഓഗസ്റ്റ് 2, ഞായറാഴ്‌ച


നമ്പര്‍.ഡി1/20                                        തീയ്യതി:27.07.20
      
ഡെപ്യൂട്ടി ഡയരക്ടര്‍ ഓഫ് എഡുക്കേഷ൯
കണ്ണൂര്‍.

സര്‍,
       വിഷയം: സപ്ലൈകോ –കണ്ണൂര്‍ ഡിപ്പോ–ഓണക്കിറ്റിനു പാക്കിംഗ് സെന്‍റ൪
              അനുവദിക്കുന്നത് –സംബന്ധിച്ച്.
       സൂചന: ഭരണ പൊതുവിതരണ വകുപ്പ്സെക്രട്ടറിയുടെ  17/07/2020ലെ
                 4492492/ഡി2/2020/ഭ.െപാ.വി.വ. നം.കത്ത്.

 .
                                                                                              

           സൂചനയിലേയ്ക്ക് അങ്ങയുടെ ശ്രദ്ധ ക്ഷണിക്കുന്നു. 2020 ഓണവുമായി ബന്ധപ്പെട്ട് കേരളസര്‍ക്കാ൪ കേരളത്തിലെ 87 ലക്ഷത്തോളം വരുന്ന കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ്‌ സൗജന്യമായി സപ്ലൈകോ വഴി വിതരണം ചെയ്യുന്നതിനായുള്ള നടപടികള്‍ എടുത്തുവരികയാണ്‌.  ആയതിനാല്‍ കിറ്റ്‌ പായ്ക്ക് ചെയ്യുന്നതിനായി കണ്ണൂ൪ താലൂക്കിലെ എല്ലാ സപ്ലൈകോഔട്ട്‌ലെറ്റുകളുടെയും  സമീപമുള്ള സ്കൂളുകൾ വിട്ടുനല്കുന്നതിനായി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്കണമെന്ന് അപേക്ഷിക്കുന്നു.



.
                                     വിശ്വസ്ഥതയോടെ,
   
                                      SD/-
                                      ഡിപ്പോ മാനേജർ,
                                      സപ്ലൈകോ, കണ്ണൂര്‍.


                         


      സപ്ലൈകോ അധികൃതർ ആവശ്യപ്പെടുന്ന സമയത്തു പ്രധാനാദ്ധ്യാപകർ

ആവിശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണ് .