2019, ജനുവരി 4, വെള്ളിയാഴ്‌ച



        കണ്ണൂർസൗത്ത്‌ ഉപജില്ല സോഷ്യൽ സയൻസ് ടാലന്റ് സെർച്ച്           എക്സാമിനേഷൻ 07 .01 .2019 (തിങ്കൾ )രാവിലെ 9 .30  മണിക്ക് അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തുന്നതാണ്.ഒരോ ഹൈസ്കൂളിൽനിന്നും ഒരു വിദ്യാർത്ഥി പങ്കെടുക്കണം .മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥി പ്രധാനാധ്യാപകനിൽനിന്നുമുള്ള സാക്ഷ്യപത്രം ഹാജരാക്കണം .

2019, ജനുവരി 3, വ്യാഴാഴ്‌ച

അറിയിപ്പ്
കണ്ണൂർ റവന്യൂ ജില്ലാ അറബിക് അദ്ധ്യാപക സംഗമവും കലാസാഹിത്യ മത്സരങ്ങളും ജനുവരി 5 ശനിയാഴ്ച ഇരിക്കൂർ സബ്ജില്ലയിലെ പെരുവളത്ത്പറമ്പ് റഹ്മാനിയാ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തുന്നതാണ്‌.ടി സംഗമത്തിൽ അറബിക് അദ്ധ്യാപകരുടെ പങ്കാളിത്തം ഉറപ്പ് വരുത്തേണ്ടതാണ്‌


       


സാമൂഹ്യശാസ്ത്ര പ്രതിഭാപരിപോഷണ പരിപാടി സംബന്ധിച്ച സർക്കുലർ .ആദ്യഘട്ടത്തിൽ ആറാം ക്ലാസ്സിലെ കുട്ടികൾക്കാണ് ഈ അധ്യയന വർഷത്തിൽ ഈ പദ്ധതി ആരംഭിക്കുന്നത് .സ്കൂൾതല മത്സരം നിശ്ചിത തിയതിക്ക് (2019 ജനുവരി 11 )തന്നെ നടത്തണം .സ്കൂൾ തല വിജയികളുടെ പേര്  ജനുവരി 12 ന് തന്നെ ഓഫീസിൽ സമർപ്പിക്കണം .