2019, ഡിസംബർ 6, വെള്ളിയാഴ്‌ച
2019, ഡിസംബർ 4, ബുധനാഴ്‌ച
1.
2019
ഡിസംബർ മാസത്തെ അരിയുടെ
ഇൻഡന്റ് പാസ്സാക്കിയിട്ടുണ്ട്. എല്ലാ പ്രഥമാധ്യാപകരും മാവേലി സ്റ്റോറിൽ നിന്നും സ്കൂൾ ഉച്ചഭക്ഷണത്തിനുള്ള
അരി
രണ്ടു ദിവസത്തിനകം കൈപ്പറ്റേണ്ടതാണ്.
2.
മാവേലി
സ്റ്റോറിൽ നിന്നും ലഭിക്കുന്ന അരി ഒരു ചാക്ക് തീർന്നതിന് ശേഷം മാത്രമേ അടുത്ത ചാക്ക് പൊട്ടിക്കാൻ പാടുള്ളൂ. കേടായതും അല്ലാത്തതുമായ അരി തമ്മിൽ കൂടിക്കലരാൻ ഇത് ഇടയാക്കും. കൂടാതെ അരിയുടെ സ്റ്റോക്ക് എടുക്കാനും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു. ആയതിനാൽ മേൽ നിർദേശം കർശനമായി പാലിക്കേണ്ടതാണ് .
3. 2019 -20 വർഷത്തെ
ഉച്ചഭക്ഷണ കണ്ടിൻജന്റ് ചാർജ് രണ്ടാം ഗഡു (സെൻട്രൽ ഷെയർ , സ്റ്റേറ്റ് ഷെയർ )പ്രധാനാദ്ധ്യാപകരുടെ BIMS ൽ എത്തിയിട്ടുണ്ട്. ആയത് ട്രെഷറിയിൽ
നിന്നും മാറുന്നത് സംബന്ധിച്ചു് വ്യക്തമായ നിർദ്ദേശം എത്രയും പെട്ടെന്ന് തന്നെ നൽകുന്നതായിരിക്കും(അലോട്ട്മെന്റിന്റെ പകർപ്പ് ഓഫീസ് നോട്ടീസ് ബോർഡിൽ പതിച്ചിട്ടുണ്ട്) .
ജില്ലയിലെ വിദ്യാലയങ്ങളിൽ ശുചിമുറികളും പാചക ഭക്ഷണ ശാലകളും വൃത്തിയായി സൂക്ഷിക്കാത്തതിനാൽ രോഗ സാധ്യത ഏറെയുണ്ടെന്ന് ജില്ലാ പഞ്ചായത്ത് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ശുചിത്വ കാര്യങ്ങളിൽ മാതൃകയായ സ്‌കൂളുകളുണ്ട്. എന്നാൽ എല്ലാ സ്‌കൂളുകളും അങ്ങനെയാണെന്ന് പറയാൻ കഴിയില്ല. ഈ സാഹചര്യത്തിൽ PTA, സന്നദ്ധ സംഘടനകൾ, സർവീസ് സംഘടനകൾ, യുവജന സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ ഡിസംബർ 6, 7 തീയതികളിൽ ജില്ലയിലെ എല്ലാ ഗവ. / എയിഡഡ് സ്‌കൂളുകളിലും ശുചീകരണ യജ്ഞം നടത്തേണ്ടതാണ്.
2019, ഡിസംബർ 3, ചൊവ്വാഴ്ച
ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന സ്കൂളുകളുടെ പേരും കുട്ടികളുടെ എണ്ണവും ( ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ ) ബഹു. ജില്ലാ കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. ആയതിനാൽ പ്രസ്തുത ലിസ്റ്റ് നാളെ (04/12/2019)11 മണിക്ക് മുമ്പായി ഈ ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്.
ക്രമ നമ്പർ സ്കൂളിന്റെ പേര് ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ പഠിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളുടെ എണ്ണം റിമാർക്സ്
2019, ഡിസംബർ 2, തിങ്കളാഴ്‌ച
2019, ഡിസംബർ 1, ഞായറാഴ്‌ച
കേരള സർക്കാരും തദ്ദേശ സ്വയം ഭരണ വകുപ്പും ചേർന്ന് കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തിൽ ദേശീയ തലത്തിൽ ചെറുകിട സംരംഭകരേയും സ്വയം സഹായ സംഘങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ സരസ മേള - 2019 ഡിസംബർ 20 മുതൽ 31 വരെ കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് ഗ്രൗണ്ടിൽ (മാങ്ങാട്ടുപറമ്പ്) വെച്ച് നടത്തുന്നു. ഇതോടനുബന്ധമായി ജില്ലയിലെ LP, UP, HS വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം 21 .12 .2019 ന് ഉച്ചക്ക് 2 മണിക്ക് സരസ് വേദിയിൽ വെച്ച് നടത്തുന്നു. സ്‌കൂൾ തലങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് ആയിരിക്കും ഈ മത്സരത്തിൽ പങ്കെടുക്കാൻ അർഹത. ആയതിനാൽ സ്‌കൂൾ തല മത്സരങ്ങൾ ഡിസംബർ പത്താം തീയ്യതിക്കകം നടത്താനും വിജയികളെ ജില്ലാ തല മത്സരത്തിൽ പങ്കെടുപ്പിക്കാനും എല്ലാ വിദ്യാഭ്യാസ ഓഫീസർമാരും പ്രഥമാധ്യാപകർക്ക് ഉടൻതന്നെ നിർദേശം നൽകേണ്ടതാണ്.
കേരള സംസ്ഥാന ജൈവവൈവിധ്യബോർഡ് 12-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസ്സിന്റെ ഭാഗമായി സംസ്ഥാന, ജില്ലാതലത്തിൽ സ്‌കൂൾ കുട്ടികൾക്കായി മത്സരങ്ങൾ ഓൺലൈനായി സംഘടിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനവും കാർഷിക ജൈവവൈവിധ്യവും എന്ന വിഷയത്തിൽ ഫോട്ടോഗ്രഫി, ഉപന്യാസം, പെയിന്റിംഗ് മത്സരങ്ങൾ സംസ്ഥാനതലത്തിൽ നടക്കും. ജില്ലാതലത്തിൽ പ്രോജക്ട് അവതരണ മത്സരവും ഇതിനു മുന്നോടിയായി സംഘടിപ്പിക്കും. ജില്ലയിൽ ജൂനിയർ, സീനിയർ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് സംസ്ഥാനതലത്തിൽ പങ്കെടുക്കാം. ഫോട്ടോയും പൂരിപ്പിച്ച അപേക്ഷയും cbcphotoksbb@gmail. com ലും, ഉപന്യാസം cbcessayksbb@gmail. com ലും, പെയിന്റിംഗ് cbcpaintksbb@ gmail.com ലും ഡിസംബർ 20നു മുമ്പ് അയക്കണം. കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോറവും www.keralabiodiversity. org യിൽ ലഭിക്കും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)