2019, ഡിസംബർ 4, ബുധനാഴ്‌ച

1.       2019 ഡിസംബർ  മാസത്തെ അരിയുടെ ഇൻഡന്റ് പാസ്സാക്കിയിട്ടുണ്ട്.  എല്ലാ പ്രഥമാധ്യാപകരും മാവേലി സ്റ്റോറിൽ നിന്നും സ്കൂൾ  ഉച്ചഭക്ഷണത്തിനുള്ള  അരി രണ്ടു ദിവസത്തിനകം കൈപ്പറ്റേണ്ടതാണ്.
2.       മാവേലി സ്റ്റോറിൽ നിന്നും ലഭിക്കുന്ന അരി ഒരു ചാക്ക് തീർന്നതിന് ശേഷം മാത്രമേ അടുത്ത ചാക്ക് പൊട്ടിക്കാൻ പാടുള്ളൂ. കേടായതും അല്ലാത്തതുമായ അരി തമ്മിൽ കൂടിക്കലരാൻ ഇത് ഇടയാക്കും. കൂടാതെ അരിയുടെ സ്റ്റോക്ക് എടുക്കാനും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു. ആയതിനാൽ മേൽ നിർദേശം കർശനമായി പാലിക്കേണ്ടതാണ് .
3.     2019 -20   വർഷത്തെ ഉച്ചഭക്ഷണ കണ്ടിൻജന്റ് ചാർജ് രണ്ടാം ഗഡു (സെൻട്രൽ ഷെയർ , സ്റ്റേറ്റ് ഷെയർ )പ്രധാനാദ്ധ്യാപകരുടെ BIMS  എത്തിയിട്ടുണ്ട്. ആയത് ട്രെഷറിയിൽ നിന്നും മാറുന്നത് സംബന്ധിച്ചു് വ്യക്തമായ നിർദ്ദേശം എത്രയും പെട്ടെന്ന് തന്നെ നൽകുന്നതായിരിക്കും(അലോട്ട്മെന്റിന്റെ പകർപ്പ് ഓഫീസ് നോട്ടീസ് ബോർഡിൽ പതിച്ചിട്ടുണ്ട്) .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ