2019, ഒക്‌ടോബർ 25, വെള്ളിയാഴ്‌ച

ബ് ജില്ലാ കായികമേളയിൽ 28.10.2019ന്  നടത്താൻ തീരുമാനിച്ച ഇനങ്ങൾ  അന്ന് തന്നെ മുൻസിപ്പൽ എച്ച് എസ് എസ്  കണ്ണൂരിൽ വെച്ച് നടക്കും 
എൽ പി വിഭാഗം  -മലയാള പ്രസംഗം 

വിഷയം : നമ്മുടെ ഭക്ഷണങ്ങൾ വിഷമയമോ


യു പി വിഭാഗം  -ഇംഗ്ലീഷ്  പ്രസംഗം 

 വിഷയം :Increasing Road Accidents

യു പി വിഭാഗം  -ഹിന്ദി   പ്രസംഗം 


വിഷയം :मेरा गाँव


അറിയിപ്പ്

                        26.10.2019 ശനിയാഴ്ച ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ
രാവിലെ 9.30 മണിക്ക്  കണ്ണൂര്‍ സെന്‍റ് തെരാസസ്   ഹൈസ്കൂളില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചിരുന്ന യോഗം  രാവിലെ അതേ സമയത്തുതന്നെ ജി.വി.എച്ച്.എസ്.എസ്. കണ്ണൂരില്‍ വെച്ചും (മുന്‍സിപ്പല്‍ സ്കൂള്‍) 

രണ്ടാമത്തെ സെഷനായ ജനപ്രതിനിധികളുടെ യോഗം രാവിലെ 11.30 മണിക്ക് മുന്‍ നിശ്ചയിച്ച പ്രകാരം കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ വെച്ചും

മൂന്നാമത്തെ സെഷനായ 2 മണിക്ക് ചേരുന്ന പ്രൈമറി സ്കൂള്‍ പി.ടി.എ./മദര്‍ പി.ടി.എ പ്രസിഡന്‍റ്മാരുടെ യോഗം കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ വെച്ചും നടക്കുന്നതായിരിക്കും എന്ന് അറിയിക്കുന്നു.

കണ്ണൂർ സൗത്ത് ഉപജില്ലാ കലോത്സവം നോട്ടീസ്  എഇഒ ഓഫീസിൽ   ലഭ്യമാണ് . എല്ലാ സ്കൂളുകളും കൈപ്പറ്റേണ്ടതാണ് 

2019, ഒക്‌ടോബർ 23, ബുധനാഴ്‌ച













വളരെ പ്രധാനപ്പെട്ട അറിയിപ്പ് 
ബഹു.വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേർക്കുന്ന  യോഗം സംബന്ധിച്ച്

 26.10.2019 ന് രാവിലെ 10 മണിക്ക് എല്ലാ എൽ .പി ,യു .പി .പ്രധാനാധ്യാപകരുടെ ഒരു യോഗം സെൻറ് തെരേസാസ് AIHS കണ്ണൂർ വെച്ച് ചേരുന്നതാണ് .എല്ലാ പ്രധാനാധ്യാപകരും നിർബന്ധമായും പ്രസ്തുത മീറ്റിംഗിൽ പങ്കെടുക്കേണ്ടതാണ്.9 മണിക്ക് രജിസ്‌ട്രേഷൻ ചെയ്യേണ്ടതാണ്.വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേർത്ത യോഗം ആയതിനാൽ പ്രധാനാദ്ധ്യാപകർ തന്നെ കൃത്യ സമയത്തു യോഗത്തിൽ പങ്കെടുക്കണം .കൂടാതെ അന്ന് തന്നെ ഉച്ചക്ക് 1 മണിക്ക് പി .റ്റി .എ .പ്രസിഡണ്ട് ,മദർ പി .റ്റി .എ .പ്രസിഡണ്ട് മാരുടെ യോഗം അതേ സ്കൂളിൽ വെച്ച് തന്നെ ചേരുന്നുണ്ട്.പ്രസ്തുത മീറ്റിംഗിൽ മുഴുവൻ       പി .റ്റി .എ .പ്രസിഡണ്ട് ,മദർ പി .റ്റി .എ .പ്രസിഡണ്ട്മാരെയും പങ്കെടുപ്പിക്കാൻ ആവശ്യമായ നടപടികൾ പ്രധാനാദ്ധ്യാപകർ സ്വീകരിക്കേണ്ടതാണ്.
സീമാറ്റ് ട്രെയിനിങ് 5 ,6  ബാച്ചുകളിലെ ട്രെയിനിങ്   തീയതി മാറ്റി വെച്ചിരിക്കുന്നത് 

ഒക്ടോബര് 28,29,30 തീയതികളിൽ നടത്താൻ തീരുമാനിച്ചത് ഒക്ടോബര് 31  നവംബർ  1 ,2  തീയതിലേക്കും ഒക്ടോബര് 29 ,30,31  തീയതികളിൽ നടത്താൻ തീരുമാനിച്ചത് ഒക്ടോബര് 4 ,5  ,6  തീയതിലേക്കും  മാറ്റിവെച്ചിരിക്കുന്നു 





2019, ഒക്‌ടോബർ 22, ചൊവ്വാഴ്ച

പ്രഭാത ഭക്ഷണം നൽകുന്ന സ്കൂളുകൾ താഴെ പറയുന്ന പെര്ഫോര്മ പൂരിപ്പിച്ച്   ഇന്ന്   4  മണിക്ക്  മുൻപായി  ഓഫീസിലേക്കായി  ഇ-മെയിൽ ചെയ്യേണ്ടതാണ്
                             THE DETAILS OF SCHOOLS PROVIDING BREAKFAST

Name of School
With  the help of Muncipal Corporation/District Panchayath/Grma panchayath/Muncipality
With the help of School PTA
With the help of Charitable organizations and other agencies
Grand Total

















2019, ഒക്‌ടോബർ 21, തിങ്കളാഴ്‌ച





പ്രധാനാധ്യാപക യോഗം 23.10.2019 ന്  ഉച്ചയ്ക്ക്  2 .00  മണിക്ക് ബി ആർ സിയിൽ  വെച്ച് ചേരുന്നു  പ്രധാനാധ്യാപകർ കൃത്യസമയത്തു  തന്നെ പങ്കെടുക്കണം . പി ടി എ സംഭാവന, ടീച്ചർ സംഭാവന, കൊടുക്കാൻ ബാക്കിയുള്ളവർ കൊണ്ടുവരണം മാനേജർ മാരുടെ സംഭാവന രസീറ്റ്  ചെയ്തവർ  അതും കൊണ്ടുവരണം 

                 സ്കൂളുകളിൽ അവസാനമായി 

എ .ഇ ഒ വാർഷിക പരിശോധന 

(ഇൻസ്‌പെക്ഷൻ)നടത്തിയ തീയ്യതി  26 .10 .2019 

(ശനിയാഴ്ച )വൈകുന്നേരം 5 മണിക്ക് 

മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.