2020, ജനുവരി 25, ശനിയാഴ്‌ച



     സ്കൂളുകളിൽ താഴെപ്പറയുന്ന സൗകര്യങ്ങൾ ഉണ്ടോ എന്ന് ചുവടെ ചേർത്ത പ്രൊഫോർമയിൽ 27 .01 .20202 നു വൈകുന്നേരം 5 മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .

1 )സ്കൂളിൻറെ പേര്                           :

2 )റാമ്പ് &റെയിൽ ഉണ്ടോ            :

3 )അഡോപ്റ്റഡ് ടോയ്‌ലറ്റ്  ഉണ്ടോ  :

4 )റിസോഴ്സ്സ് അദ്ധ്യാപകർ             :

5 )റിസോഴ്സ് റൂം                               :

6 )റിസോഴ്സ് സെന്റർ നിർമ്മിച്ചിട്ടുണ്ടോ :
                            


2020, ജനുവരി 24, വെള്ളിയാഴ്‌ച



2020 ഫെബ്രുവരി മാസം വാർഷിക പരിശോധന നടത്തുന്ന സ്കൂളുകളുടെ പേരും തീയ്യതിയും ചുവടെ ചേർക്കുന്നു .വാർഷിക പരിശോധനദിവസം
എല്ലാ അദ്ധ്യാപകരും സ്കൂളിൽ ഹാജരായിരിക്കണം .


1 )മുണ്ടലൂർ രാമർ വിലാസം എൽ .പി -----04 .02 .2020

2 )ഗവൺമെൻറ് എൽ .പി  മുഴപ്പിലങ്ങാട് ----06 .02 .2020

3 )മാമ്പ വെസ്റ്റ്  എൽ.പി                                   ------11 .02 .2020

4 )ഊർപ്പഴശ്ശിക്കാവ് യു.പി                          ---------13 .02 .2020

5 )നരിക്കോട് യു.പി                                  ----------   17 .02 .2020

6 )ചാല ദേവീ വിലാസം  എൽ .പി       ---------19 .02 .2020

7 തോട്ടട വെസ്റ്റ് യു.പി                               ---------24 .02 .2020

8 )മുഴപ്പിലങ്ങാട്  വെസ്റ്റ് എൽ .പി       --------  26 .02 .2020 

2020, ജനുവരി 23, വ്യാഴാഴ്‌ച


    ഉറുദു ടീച്ചേര്‍സ്  അക്കാദമിക്ക് കൌണ്‍സില്‍, കണ്ണൂര്‍  2020 ജനുവരി 28 ന്  രാവിലെ 10 മണിമുതല്‍ 4 മണിവരെ      കണ്ണൂര്‍ ശിക്ഷക് സദനില്‍ വെച്ച്  സംഘടിപ്പിക്കുന്ന അക്കാദമിക്ക് കോണ്‍ഫറന്‍സിലും  സെമിനാറിലും   താങ്കളുടെ  സ്കൂളുകളിലെ ഉറുദു അദ്ധ്യാപരെ  പങ്കെടുപ്പിക്കുന്നതിനുളള നടപടി സ്വീകരിക്കേണ്ടതാണ്.  സർക്കുലർ 

    
പാചകത്തൊഴിലാളികളുടെ 2019  ഡിസംബർ  വരെയുള്ള  വേതനം  അവരുടെ അക്കൗണ്ടിലേക്ക് ട്രഷറി  മുഖേന അനുവദിച്ചിട്ടുണ്ട് എതെങ്കിലും  പാചക തൊഴിലാളിക്ക് തുക ലഭിച്ചിട്ടില്ലെങ്കിൽ  ആയത് ബന്ധപ്പെട്ട പാചകതൊഴിലാളിയുടെ   ബാങ്ക് അക്കൗണ്ട് പരിശോധിച്ച്  സ്കൂൾ പ്രധാനാധ്യാപിക പാസ് ബുക്കിന്റെ പകർപ്പ് സഹിതം ഓഫീസിൽ  28.01.2020 നുള്ളിൽ  രേഖാമൂലം അറിയ്യിക്കേണ്ടതാണ് 

2020, ജനുവരി 21, ചൊവ്വാഴ്ച

2020, ജനുവരി 20, തിങ്കളാഴ്‌ച

2019-20 അധ്യയന വർഷത്തെ സംസ്‌കൃതം സ്കോളർഷിപ് പരീക്ഷ  ജനുവരി 25  ന്  പെരളശ്ശേരി ഗവണ്മെന്റ്  എച്ച് എസ്  എസ് ൽ  വെച്ച് നടക്കുന്നതാണ് 

എൽ പി വിഭാഗം രാവിലെ 10  മണി  മുതൽ 12  മണിവരെയും 

യൂ  പി വിഭാഗം രാവിലെ 2 മണി  മുതൽ 4  മണിവരെയും  ആണ്  നടക്കുന്നത് 

2020, ജനുവരി 19, ഞായറാഴ്‌ച

ദേശീയ പള്‍സ് പോളിയോ ഇമ്മ്യണൈസേഷന്‍ 2020-   പോളിയോ വാക്സിന്‍  കുട്ടികള്‍ക്ക്    നല്‍കുന്നതിന്‍റ ആവശ്യകത സംബന്ധിച്ച്         വിദ്യാര്‍ത്ഥി കള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സ് നല്‍കേണ്ടതാണ്.