2019, സെപ്റ്റംബർ 27, വെള്ളിയാഴ്‌ച

                     2019 മാർച്ച് മാസം നടന്ന എൽ .എസ് എസ് ,യു .എസ്‌ .എസ് പരീക്ഷയിൽ സ്കോളർഷിപ്പിനർഹരായ വിദ്യാർത്ഥിക്കുള്ള അനുമോദനം 05 .10 .2019 ന് രാവിലെ 9 .30 നു  ശിക്ഷക് സദനിൽ (കണ്ണൂർ )നടത്തുന്നതായി ബഹു;തുറമുഖ -മ്യൂസിയം -പുരാരേഖ -പുരാവസ്‌തു വകുപ്പ് മന്ത്രി .ശ്രീ .രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ഓഫീസിൽ നിന്നും അറിയിച്ചിട്ടുണ്ട് .ആയതിനാൽ കണ്ണൂർ മണ്ഡലത്തിൽ ഉൾപ്പെട്ട വിദ്യാലയങ്ങളിൽ നിന്നും എൽ .എസ്‌ .എസ് ,യു .എസ് .എസ് സ്കോളര്ഷിപ്പിനർഹരായ വിദ്യാർഥികൾ നിർബന്ധമായും ടി അനുമോദനത്തിൽ പങ്കെടുക്കേണ്ടതാണ് .

എൽ .എൽ .എസ്  പഠനപദ്ധതി പരിചയപ്പെടുത്തുന്നത് എൽ .എൽ .എസ് ൻ്റെ ചുമതലയുള്ള ഒരു അദ്ധ്യാപകന് / അദ്ധ്യാപികക്കുള്ള പരീശീലനം 01 .10 2019 ന് (ചൊവ്വ )രാവിലെ 10 മണിക്ക് ബി .ആർ.സിയിൽ   (പെരളശ്ശേരി) ചേരുന്നതാണ് .ഈ ഉപജില്ലയുടെ പരിധിയിൽ വരുന്ന എൽ .പി / യു.പി / ഹൈസ്‌ക്കൂൾ വിദ്യാലയങ്ങളിലെ എൽ .എൽ .എസ് ൻ്റെചുമതലയുള്ള ഒരു അദ്ധ്യാപകന് / അദ്ധ്യാപികയെ നിർബന്ധമായും  ഈ പരിശീലനത്തിൽ
പങ്കെടുപ്പിക്കേണ്ടതാണ് .ഈ പരിശീലനത്തിൽ പങ്കെടുക്കുന്ന  അദ്ധ്യാപക / അദ്ധ്യാപികമാരുടെ ബേങ്ക് അക്കൗണ്ട് നമ്പർ ,ഐ .എഫ് .സി കോഡ് എന്നിവ കൊണ്ടുവരേണ്ടതാണ് . 

കണ്ണൂർ  സൗത്ത്  ഉപജില്ലാ അറബിക്  അദ്ധ്യാപക ർക്കായുള്ള ഏകദിന ശില്പശാല  ഒക്ടോബർ  10 ന്  തോട്ടട വെസ്റ്റ് യു .പി . സ്കൂളിൽ   വെച്  നടത്തപ്പെടും . എല്ലാ  എൽ .പി ,യു .പി അറബിക് അദ്ധ്യാപകർ  പങ്കെടുക്കേണ്ടതാണ് .

കണ്ണൂരിൽ വച്ചു നടക്കുന്ന 63 മത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം 2019                    സെപ്റ്റംബർ 29  തീയതി ഞായറാഴ്ച രാവിലെ 11 മണിക്ക് മാങ്ങാട്ടുപറമ്പ് ഉള്ള കണ്ണൂർ യൂണിവേഴ്സിറ്റി   സെമിനാർ ഹാളിൽ വച്ച് നടക്കുകയാണ്. എല്ലാ  പ്രധാന അധ്യാപകരും  യോഗത്തിൽ പങ്കെടുക്കേണ്ടതാണ് .

2019, സെപ്റ്റംബർ 26, വ്യാഴാഴ്‌ച

കണ്ണൂർ സൗത്ത്  സബ്  ജില്ലാ  സോഷ്യൽ സയൻസ്  ക്ലബ്  ശാസ്ത്രോത്സവത്തോടനുബന്ധിച്ച  നടത്തപ്പെടുന്ന ക്വിസ് മത്സരം 05.10.2019ശനിയാഴ്ച്ച  നടക്കുന്നു  


LP, UP വിഭാഗങ്ങൾ - 10.00 മണിക്ക് പെരളശേരി ബി. ആർസി  യിൽ വെച്ച് നടക്കുന്നു .

ഹൈ സ്കൂൾ, ഹയർ സെക്കന്ററി വിഭാഗം  രാവിലെ 11 മണിക്ക് അഞ്ചരക്കണ്ടി ഹയർ സെക്കന്ററി സ്കൂളിൽ വെച്ചും നടക്കുന്നു 

ഓരോ  വിഭാഗത്തിൽ നിന്നും  ഒരു കുട്ടി വീതം പങ്കെടുക്കേണ്ടതാണ് .  മത്സരത്തിന് പങ്കെടുക്കുന്നവർ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം കൊണ്ടുവരേണ്ടതാണ് 
2019-2020 വർഷത്തെ വാർഷിക പരിശോധന  (ഒക്ടോബര് ) താഴെ കൊടുത്ത സ്കൂളുകളിൽ നടത്തുന്നതാണ് 

സ്കൂളിന്റെ പേര്                                                                               തീയതി 

മാവിലായി യു പി സ്കൂൾ                                                                03.10.2019

MITAVILODE എൽ .പി എസ്                                                           04.10.2019

 മുഴപ്പിലങ്ങാട്  എൽ .പി എസ്                                                    10.10.2019

കിഴുന്ന സൗത്ത് യു പി സ്കൂൾ                                                        11.10.2019

 മാമ്പ ഈസ്റ്റ് എൽ .പി എസ്                                                           15.10.2019

കടമ്പൂർ സൗത്ത് എൽ .പി എസ്                                                 22 10.2019

ചെറുമാ വിലായി യു പി സ്കൂൾ                                                     24 .10.2019

                                                    
സബ് ജില്ലാ ഗണിതശാസ്ത്ര ക്വിസ് മത്സരം

സബ് ജില്ലാ ഗണിതശാസ്ത്ര ക്വിസ് മത്സരം 1-10 -2019 ചൊവ്വാഴ്ച ബി ആർ സി പെരളശ്ശേരിയിൽ വെച്ച്  നടക്കുന്നതാണ്

LP, UP വിഭാഗങ്ങൾ - 9.30 am

HS, HSS വിഭാഗങ്ങൾ - 12 മണി

ഓരോ  വിഭാഗത്തിൽ നിന്നും  ഒരു കുട്ടി വീതം പങ്കെടുക്കേണ്ടതാണ് .  മത്സരത്തിന് പങ്കെടുക്കുന്നവർ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം കൊണ്ടുവരേണ്ടതാണ് 

2019, സെപ്റ്റംബർ 24, ചൊവ്വാഴ്ച


കണ്ണൂർ വിദ്യാഭ്യാസ ജില്ല സംസ്കൃതം അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിൽ സംസ്കൃത ദിനാചരണവും പ്രശ്നോത്തരി മത്സരവും  സെപ്തം: 26 വ്യാഴാഴ്ച 11 മണിക്ക് കണ്ണൂർ നോർത്ത് BRC യിൽ വെച്ച് നടക്കുന്നതാണ്. വിദ്യാഭ്യാസ ജില്ലയിലെ എല്ലാ യു.പി. ഹൈസ്കൂൾ ,ഹയർ സെക്കണ്ടറി സംസ്കൃതാധ്യാപകരും പങ്കെടുക്കണം' .ഉപജില്ലാ തലത്തിൽ നടന്ന പ്രശ്നോത്തരി മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ യു.പി,ഹൈസ്കൂൾ ടീമുകളാണ് പ്രശ്നോത്തരിയിൽ പങ്കെടുക്കേണ്ടത്.

2019, സെപ്റ്റംബർ 22, ഞായറാഴ്‌ച

ഉല്ലാസഗണിതം ശില്പശാല

 ബി ആർ സി പരിധിയിലെ പഞ്ചായത്തുകളിലെ ഒന്നാം ക്ലാസ്സ് അധ്യാപകർക്കുള്ള ഉല്ലാസ ഗണിതം ശില്പശാല സപ്തംബർ 24/9/2019, 25/9/2019 ,26/09/2019,27/09/2019  തിയ്യതികളിൽ  ബി.ആർ.സി ഹാളിൽ നടക്കുന്നു. എല്ലാ വിദ്യാലയങ്ങളിൽ നിന്നും ഒന്നാം ക്ലാസ്സിൽ പഠിപ്പിക്കുന്ന ഒരു ടീച്ചർ ശില്പശാലയിൽ പങ്കെടുക്കേണ്ടതാണ്.
          


ഉല്ലാസഗണിതം ശില്പശാല 

          24/9/2019, 25/9/2019 പെരളശ്ശേരി, അഞ്ചരക്കണ്ടി പഞ്ചായത്തുകളിലെ ഒന്നാം ക്ലാസിലെ അധ്യാപകർ

         26/09/2019,27/09/2019 മുഴപ്പിലങ്ങാട്,എടക്കാട് കടമ്പൂർ പഞ്ചായത്തുകളിലെ ഒന്നാം ക്ലാസിലെ അധ്യാപകർ


  ശിൽപശാലയിൽ പങ്കെടുക്കുന്ന അധ്യാപകർ  ഒന്നാം ക്ലാസിലെ TB, TT, Ubuntu ഇൻസ്റ്റാൾ ചെയ്ത ലാപ്ടോപ് എന്നിവ കൊണ്ടുവരേണ്ടതാണ്.