2019, ഓഗസ്റ്റ് 31, ശനിയാഴ്‌ച

ഓണം സ്പെഷ്യൽ അരി വിതരണം നടത്തുന്നതിന്  സ്കൂളിൽ നിലവിൽ  ഉള്ള ഫീഡിങ് സ്ട്രെങ്ത്  എഇഒ ഓഫീസിൽ   ഫോൺ /ഇമെയിൽ  മുഖേന  31.08.2019  ന്   5 മ ണിക്കുള്ളിൽ  അറിയ്യിക്കേണ്ടതാണ് 
    2019  സെപ്റ്റംബർ  മാസം 2 -)൦  തീയതി  സംസ്ഥാനത്തെ  എല്ലാ  വിദ്യാലങ്ങളിലും  ഓണഘോഷത്തോടനുബന്ധിച്ച്  ബഹു. വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം അസ്സെംബ്ലിയിൽ വായിക്കേണ്ടതാണ് 



2019, ഓഗസ്റ്റ് 30, വെള്ളിയാഴ്‌ച








ഈ  വർഷത്തെ ദേശാഭിമാനി   അക്ഷരമുറ്റം  സ്‌കൂൾ തല ക്വിസ് മത്സരം 2019 സെപ്റ്റംബർ  25ന്  നടത്തേണ്ടതാണ് . വിദ്യാർത്ഥികളിൽ നിന്നും  യാതൊരു വിധ  ഫീസും  ഈ ടാക്കാതെയും , അക്കാദമിക്  പ്രവർത്തനങ്ങൾക്ക്  തടസ്സം ഉണ്ടാകാതെയും  ആയിരിക്കണം മത്സരം നടത്തേണ്ടത് .

2019, ഓഗസ്റ്റ് 27, ചൊവ്വാഴ്ച


 URGENT

നാഷണൽ സ്കോളർഷിപ് പോർട്ടലിൽ പുതിയതായി രെജിസ്ട്രേഷൻ  നടത്തി അപേക്ഷ ഫോമിന്റെ  ഹാർഡ് കോപ്പി വിദ്യാഭ്യാസ  ഉപ ഡയറക്ടറാഫീസിൽ  സമർപ്പിച്ചിട്ടും ഇതുവരെ അപ്രൂവൽ  ചെയ്തുകൊണ്ടുള്ള മെസ്സേജ് ലഭിക്കാത്ത സ്കൂളുകളും ,  അപ്പ്രൂവൽ ചെയ്ത ശേഷം പുതിയ പാസ്സ്‌വേർഡ് ലഭിക്കാത്തതുമായ  സ്കൂളുകളും ആയത് ലഭിക്കുന്നതിനായി 31/08/2019നകം   DDE OFFICE, KANNUR  മായി ബന്ധപ്പെടേണ്ടതാണ് ;  (MOB: 8075000794 





അറിയിപ്പ് 


2018-19 വർഷത്തെ  സൗജന്യ  സ്കൂൾ യൂണിഫോം  വിനിയോഗ  സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവർ   (KFC FORM 44)  31.08.2019 ന്  5 മണിക്ക്മുൻപായി    എത്തിക്കേണ്ടതാണ് .     വിദ്യാഭ്യാസ ഉപ ഡയറക്ടർ ക്ക്  നല്കേണ്ടതിനാൽ  സമയനിഷ്ഠ പാലിക്കേണ്ടതാണ് .        

2019, ഓഗസ്റ്റ് 26, തിങ്കളാഴ്‌ച

2019-2020 വര്ഷത്തെ രണ്ടാം വോളിയം ടെക്സ്റ്റ് ബുക്ക് എല്ലാ പുസ്തകങ്ങളും ലഭ്യമായിട്ടുണ്ടെകിൽ  പൂർത്തീകരിച്ച റിപ്പോർട്ട് എഇഒ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . 
അധികമുള്ള പുസ്തകം എഇഒ ഓഫീസിൽ 31.08.2019 നുള്ളിൽ കൊണ്ടുവരേണ്ടതാണ് 
അറിയ്യിപ്പ് 

സെന്റർ ഫോർ കൾച്ചറൽ റിസോഴ്സ് & ട്രെയിനിങ് ബാംഗ്ലൂർ നടത്തുന്ന workshop ൽ പങ്കെടുക്കാൻ താല്പര്യമുള്ള അധ്യാപകരുടെ ലിസ്റ്റ് 31.08.2019നകം  എഇഒ  ഓഫീസിൽ സമർപ്പിക്കേണ്ടതാണ് 

വളരെ പ്രധാനപ്പെട്ട അറിയിപ്പ്


ഇൻസ്പയർ അവാർഡ്  2019 - 20

                        നാളിതുവരെ ഇൻസ്പയർ അവാർഡിന് നോമിനേഷൻ സമർപ്പിക്കാത്തവർ നിർബന്ധമായും രണ്ടു വിദ്യാർത്ഥികളെ തെരഞ്ഞെടുത്തു  ഓൺലൈൻ മുഖേന നോമിനേഷൻ നൽകേണ്ടതാണ്. കൂടാതെ  പ്രധാനാദ്ധ്യാപകർ പ്രസ്‌തുത വിവരം രേഖാമൂലം 27 / 08 / 2019 (ചൊവ്വ) നു വൈകുന്നേരം 5 മണിക്ക് മുമ്പായി ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്.