2018, ഓഗസ്റ്റ് 2, വ്യാഴാഴ്‌ച

മലയാളം ഭരണ ഭാഷ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ 

മാതൃഭാഷയായ  മലയാളത്തെ  സ്നേഹിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഓഗസ്റ്റ് 25 നു മുമ്പായി ഉപജില്ല ഓഫിസ് ജീവനക്കാര്‍ക്കും ഉപജില്ല പരിധിയിലെ ജീവനക്കാര്‍ക്കുമായി പ്രത്യേകം പ്രത്യേകം മത്സരങ്ങള്‍ നടത്തേണ്ടതാണ്. മലയാളം പ്രശ്നോത്തരി, കേട്ടെഴുത്ത്,ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്ക് തര്‍ജ്ജമ, ഒരു മിനുട്ട് മലയാളത്തില്‍ പ്രസംഗം എന്നിവയാണ് മത്സര ഇനങ്ങള്‍.സ്കൂള്‍ തലത്തില്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ഉള്ള മത്സരങ്ങള്‍ ഓഗസ്റ്റ് 20 നു മുമ്പായി പൂര്‍ത്തീകരിച്ച് വിജയികളുടെ പേര് വിവരം പ്രധാനാധ്യാപകര്‍ ഓഫിസില്‍ അറിയിക്കേണ്ടതാണ്. വിജയികള്‍ക്കായി DDE ഓഫിസില്‍ വച്ച്  ജില്ലാതല മത്സരങ്ങള്‍ ഉണ്ടായിരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ