2019, മേയ് 27, തിങ്കളാഴ്‌ച

വളരെ പ്രധാനപ്പെട്ട അറിയിപ്പ്.  
       ആറാം പ്രവർത്തിദിനം - സമ്പൂർണ

                എല്ലാ പ്രധാനാദ്ധ്യാപകരും വിദ്യാലയത്തിന്റെ അടിസ്ഥാന വിവരങ്ങൾ (Basic details)  സമ്പൂർണ്ണയിൽ  കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. (നിലവിൽ പ്രധാനാധ്യാപകൻ / പ്രധാനാധ്യാപിക ഇല്ലെങ്കിൽ പകരം ചുമതല  വഹിക്കുന്ന വ്യക്തിയുടെ പേര് നൽകേണ്ടതാണ്.)
           പ്രസ്‌തുത സോഫ്ട്‍വെയറിൽ ഇപ്പോൾ മുതൽ തന്നെ വിവരങ്ങൾ പ്രധാനാദ്ധ്യാപകർക്ക്  എൻട്രി ചെയ്യുവാൻ സാധിക്കുന്നതാണ്. ആയതിനാൽ അവസാന സമയത്തേക്ക് മാറ്റിവെക്കാതെ ഇപ്പോൾത്തന്നെ ക്ലാസ് പ്രൊമോഷൻ,  പുതിയ അഡ്‌മിഷൻ മുതലായ വിവരങ്ങൾ സമ്പൂർണ്ണയിൽ കൃത്യമായി രേഖപ്പെടുത്തുവാൻ പ്രധാനാദ്ധ്യാപകർ ശ്രെദ്ധിക്കേണ്ടതാണ്. 
                               STAFF DETAILS, SCHOOL INFRASTRUCTURE മുതലായ വിവരങ്ങളും സമ്പൂർണയിൽ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. 

          എല്ലാ വിദ്യാർത്ഥികളുടെയും കൃത്യമായ യൂ. ഐ. ഡി. സമ്പൂർണയിൽ രേഖപ്പെടുത്തേണ്ടതാണ്. ജാതി, മതം മുതലായ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുവാൻ പ്രത്യേകം ശ്രെദ്ധിക്കേണ്ടതാണ്
          സമ്പൂർണ്ണയിൽ ചേർത്തിരിക്കുന്ന. വിദ്യാർത്ഥികളിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണം കൃത്യമാണെന്ന്  ക്ലാസ് അദ്ധ്യാപകരും പ്രധാനാദ്ധ്യാപകരും  കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. കൂടാതെ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികളുടെ എണ്ണം , അഡിഷണൽ ലാംഗ്വേജ്  - സംസ്‌കൃതം, അറബിക്, ഉറുദു എന്നിവ പഠിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം മുതലായ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. 

                  ഓരോ ക്ലാസ് അടിസ്ഥാനത്തിലും എല്ലാ വിദ്യാർത്ഥികളുടെയും വിവരങ്ങൾ  ഉൾപ്പെടുത്തിയതിനു ശേഷം ആയതിന്റെ പ്രിന്റ്  എടുത്ത് ബന്ധപ്പെട്ട ക്ലാസ് അധ്യാപകരും പ്രധാനാദ്ധ്യാപകരും പരിശോധിച്ചു പൂർണമായും ശരിയാണെന്നു ഉറപ്പുവരുത്തേണ്ടതാണ്. സമ്പൂർണയിൽ വിദ്യാർഥികളുടെ വിവരങ്ങൾ രേഖപ്പെടുത്തിയതിനുശേഷം യാതൊരു കാരണവശാലും കൺഫേം  ( CONFIRM ) ചെയ്യുവാൻ പാടുള്ളതല്ല. പ്രധാനാദ്ധ്യാപകർ ഈ കാര്യം പ്രത്യേകം ശ്രെദ്ധിക്കേണ്ടതും ബന്ധപ്പെട്ട ക്ലാസ് അധ്യാപകർക്ക് ഇതു സംബന്ധിച്ച നിർദേശം നൽകേണ്ടതുമാണ്. ( വിദ്യാർത്ഥികൾക്ക് വിടുതൽ സർട്ടിഫിക്കറ്റ് നൽകുന്ന അവസരത്തിൽ കൃത്യമായി പരിശോധിച്ച് ഉറപ്പു വരുത്തിയതിനു ശേഷം കൺഫേം ചെയ്താൽ മതിയാകും ) 
സമ്പൂർണ സംബന്ധിച്ച  പ്രശ്നപരിഹാരത്തിന്  സമ്പൂർണ - ഹോം പേജിൽ നൽകിയിട്ടുള്ള കണ്ണൂർ ജില്ലാ റിസോഴ്സ് സെന്റർ റിന്റെ ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ