2019, മേയ് 15, ബുധനാഴ്‌ച

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഉപയോഗശൂന്യമായ കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവിന്റെ പകർപ്പ്  അറിവിലേക്കും അനന്തര നടപടികൾക്കുമായി ചുവടെ ലിങ്കിൽ നൽകിയിരിക്കുന്നു. 


  ദേശീയ അധ്യാപക അവാർഡ് 

                    ദേശീയ അധ്യാപക അവാർഡിന് അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ കത്തും വിശദ വിവരങ്ങളും ചുവടെ ലിങ്കിൽ കൊടുത്തിരിക്കുന്നു. 15 / 06 / 2019 നകം  ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. 
വിശദവിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
സർക്കാർ ഉത്തരവിന്റെ പകർപ്പ് എല്ലാ പ്രധാനാദ്ധ്യാപകരുടെയും അറിവിലേക്കും അനന്തരനടപടികൾക്കുമായി ചുവടെ  കൊടുത്തിരിക്കുന്നു.
  
ജോസഫ് മുണ്ടശ്ശേരി സാഹിത്യ അവാർഡ്

                         ജോസഫ് മുണ്ടശ്ശേരി സാഹിത്യ അവാർഡ് സംബന്ധിച്ച പൊതു വിദ്യാഭ്യാസ ഡയറക്‌ടറുടെ കത്തിന്റെ പകർപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക.  പ്രധാനാദ്ധ്യാപകർ വിദ്യാലയത്തിലെ എല്ലാ അധ്യാപകരെയും പ്രസ്‌തുത വിവരങ്ങൾ കൃത്യമായി അറിയിക്കേണ്ടതാണ്

                മികച്ച പി. ടി. എ. യ്ക്കുള്ള അവാർഡ്  2018 - 19 


                                      2018 - 19 അധ്യയന വർഷത്തെ മികച്ച പി. ടി. എ. യ്ക്കുള്ള അവാർഡ്  ( സർക്കാർ / എയ്‌ഡഡ്‌ സ്‌കൂളുകളെ  ഒരുമിച്ചാണ് പരിഗണിക്കുന്നത്.  30 / 06 / 2019 വരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്നതാണ്.)  സംബന്ധിച്ച അപേക്ഷകൾ 3 കോപ്പി നിർദിഷ്ട മാതൃകയിൽ കൃത്യമായി തയ്യാറാക്കി 05 / 07 / 2019 വൈകുന്നേരം 5 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. നിർദിഷ്ട സമയപരിധിക്കു ശേഷം ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ഇതു സംബന്ധിച്ച പൊതു വിദ്യാഭ്യാസ ഡയറക്‌ടറുടെ സർക്കുലറിന്റെയും മാതൃകാഫോറത്തിന്റെയും പകർപ്പ് ചുവടെ കൊടുത്തിരിക്കുന്നു. പ്രസ്തുത സർക്കുലറിലെ നിർദ്ദേശ്ശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്. 

സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

മാതൃകാഫോറത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ