2020 സെപ്റ്റംബർ 29, ചൊവ്വാഴ്ച
2020 സെപ്റ്റംബർ 25, വെള്ളിയാഴ്‌ച
2020 സെപ്റ്റംബർ 3, വ്യാഴാഴ്‌ച
ബംഗ്ളൂരു ആര്‍ഇഐഎസ്ആ നടത്തുന്ന ഇംഗ്ളിഷ് പഠിപ്പിക്കുന്ന അധ്യാപകര്‍ക്കുള്ള DIEC ( Diploma in English Communication) PGDELT ( Post Graduate Diploma in English Language teaching ) ഓൺലൈൻ കോഴ്സുകളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള അധ്യാപകരുടെ പേര് വിവരം , വിലാസം, ഫോൺ നമ്പര്‍, ജിമെയില്‍ ഐഡി എന്നിവ 03.09.2020 ന് 2 മണിക്കുള്ളിൽ എഇഒ ഓഫീസിൽ അറിയിക്കേണ്ടതാണ്
2020 ഓഗസ്റ്റ് 7, വെള്ളിയാഴ്‌ച
വളരെ അടിയന്തിരം -ബജറ്റ് 21 -22
21-2022 സാമ്പത്തിക വർഷത്തിലെ ബജറ്റ്
പ്രൊപോസൽ സമർപ്പിക്കുന്നതിനുള്ള നിർദ്ദേശം ലഭിച്ചിട്ടുണ്ട്.
പ്രധാനാദ്ധ്യാപകരും മുൻ വർഷങ്ങളിൽ ചെയ്തതുപോലെ ബജറ്റ് പ്രൊപോസൽ
തയ്യാറാക്കുന്നതിന് ആവശ്യമായ വിവരങ്ങൾ നിർദിഷ്ട പ്രൊഫോർമയിൽ 11/8/2020
മുൻപായി ആഫീസിൽ സമർപ്പിക്കേണ്ടതാണ് whatsapp,email മുഖേന അയക്കേണ്ടതില്ല എന്ന്
അറിയിക്കുന്നു . ബഡ്ജറ്റ് പ്രൊപോസൽ തയ്യാറാക്കുമ്പോൾ 01/4/2021 ലെ ശമ്പളം
അടിസ്ഥാനമാക്കി വേണം വിവരം നൽകേണ്ടത്. സ്പാർക്കിലെ വിവരങ്ങളുമായി
പരിശോദിച്ച് സ്റ്റാഫിന്റെ എണ്ണ തിൽ കൃത്യത വരുത്തേണ്ടതാണ്. മാതൃക ഫോറങ്ങൾ
ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു.
2020 ഓഗസ്റ്റ് 2, ഞായറാഴ്‌ച
നമ്പര്‍.ഡി1/20 തീയ്യതി:27.07.20
ഡെപ്യൂട്ടി ഡയരക്ടര്‍ ഓഫ് എഡുക്കേഷ൯
കണ്ണൂര്‍.
സര്‍,
വിഷയം: സപ്ലൈകോ –കണ്ണൂര്‍
ഡിപ്പോ–ഓണക്കിറ്റിനു പാക്കിംഗ് സെന്‍റ൪
അനുവദിക്കുന്നത് –സംബന്ധിച്ച്.
സൂചന: ഭരണ പൊതുവിതരണ വകുപ്പ്സെക്രട്ടറിയുടെ 17/07/2020ലെ
4492492/ഡി2/2020/ഭ.െപാ.വി.വ. നം.കത്ത്.
.
സൂചനയിലേയ്ക്ക്
അങ്ങയുടെ ശ്രദ്ധ ക്ഷണിക്കുന്നു. 2020 ഓണവുമായി ബന്ധപ്പെട്ട് കേരളസര്‍ക്കാ൪
കേരളത്തിലെ 87 ലക്ഷത്തോളം വരുന്ന കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് സൗജന്യമായി സപ്ലൈകോ
വഴി വിതരണം ചെയ്യുന്നതിനായുള്ള നടപടികള്‍ എടുത്തുവരികയാണ്. ആയതിനാല്‍ കിറ്റ് പായ്ക്ക് ചെയ്യുന്നതിനായി
കണ്ണൂ൪ താലൂക്കിലെ എല്ലാ സപ്ലൈകോഔട്ട്‌ലെറ്റുകളുടെയും സമീപമുള്ള സ്കൂളുകൾ വിട്ടുനല്കുന്നതിനായി
ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്കണമെന്ന് അപേക്ഷിക്കുന്നു.
.
വിശ്വസ്ഥതയോടെ,
SD/-
ഡിപ്പോ മാനേജർ,
സപ്ലൈകോ, കണ്ണൂര്‍.
ആവിശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണ് .
2020 ജൂലൈ 30, വ്യാഴാഴ്‌ച
വളരെ പ്രധാനപ്പെട്ട അറിയിപ്പ് - സമയബന്ധിതം -
ഗെയിൻ പി. എഫ്. ക്രെഡിറ്റ് കാർഡ് വെരിഫിക്കേഷൻ
എല്ലാ
എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകരുടെയും അറിവിലേക്കും സത്വര തുടർ നടപടികളുമായി
ഗെയിൻ പി എഫ് ( KASEPF ) ക്രെഡിറ്റ് കാർഡ് ഓൺലൈൻ വെരിഫിക്കേഷൻ സംബന്ധിച്ച
കണ്ണൂർ അസിസ്റ്റന്റ് പ്രോവിഡന്റ് ഫണ്ട് ഓഫീസറുടെ സുപ്രധാന സർക്കുലർ ചുവടെ
ലിങ്കിൽ കൊടുത്തിരിക്കുന്നു. പ്രസ്തുത സർക്കുലറിലെ നിർദ്ദേശ്ശപ്രകാരം
എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകർ 2016 - 17 വർഷം മുതൽ 2018 - 19 വർഷം വരെയുള്ള
ഗെയിൻ പി. എഫ്. ക്രെഡിറ്റ് കാർഡുകളിലെ വിവരങ്ങൾ സ്കൂൾ രേഖകളുമായി
ഒത്തുനോക്കി 05 / 08 / 2020 നു മുമ്പായി വെരിഫിക്കേഷൻ
പൂർത്തിയാക്കേണ്ടതാണ്. മുൻപ്
പലതവണ ഈ കാര്യാലയത്തിൽ നിന്നും ടി വിഷയത്തിൽ അറിയിപ്പ് നൽകിയിരുന്നു. ഇനിയും
ധാരാളം എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകർ നാളിതു വരെ ഗെയിൻ പി എഫ് ഓൺലൈൻ
വെരിഫിക്കേഷൻ നടത്തിയിട്ടില്ലെന്ന് കണ്ണൂർ എ. പി. എഫ്. ഒ
അറിയിച്ചിട്ടുള്ളതിനാൽ നിർദിഷ്ട സമയപരിധിക്കകം ഗെയിൻ പി. എഫ്. ഓൺലൈൻ
വെരിഫിക്കേഷൻ പൂർത്തീകരിക്കാത്ത എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകർക്കെതിരെ
കർശ്ശനനടപടി സ്വീകരിക്കുന്നതാണെന്നു അറിയിക്കുന്നു.
സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക
2020 ജൂലൈ 23, വ്യാഴാഴ്‌ച
2020 -21 വർഷത്തെ സംസ്ഥാന അദ്ധ്യാപക അവാർഡിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട് . വിശദ വിവരങ്ങൾക്ക് സർക്കുലർ കാണുക
CIRCULAR CLICK HERE
2019-20 മികച്ച പി ടി എ കളെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.. വിശദ വിവരങ്ങൾ ഇതോടൊപ്പം അയക്കുന്നു.അപേക്ഷകൾ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസിൽ സമർപ്പിക്കേണ്ട അവസാന തീയതി 13.08.2020 ആണ് .CIRCULAR CLICK HERE
2020 ജൂലൈ 15, ബുധനാഴ്‌ച
2020-21 ഉച്ച ഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ടു ഇതോടപ്പമുള്ള പ്രൊഫോര്മ 2 കോപ്പി വീതം 20 -07 -2020 നു മുന്നേ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.സമയ പരിധി കർശനമായും പാലിക്കേണ്ടതാണ്.ആധാർ നമ്പർ നിര്ബന്ധമില്ല .YES /NO മെൻഷൻ ചെയ്താൽ മതി
പ്രഫോർമ CLICK HERE
പ്രഫോർമ CLICK HERE
2020 ജൂലൈ 9, വ്യാഴാഴ്‌ച
2020 ജൂലൈ 8, ബുധനാഴ്‌ച
2020 ജൂലൈ 2, വ്യാഴാഴ്‌ച
2020 ജൂലൈ 1, ബുധനാഴ്‌ച
2020 ജൂൺ 30, ചൊവ്വാഴ്ച
സംസ്‌ഥാന സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ടു ഫണ്ട് വിതരണം നടത്തുന്നതിനായി സ്കൂൾ പ്രഥമാധ്യാപകർ ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ട് ആരംഭിക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിരുന്നു.എന്നാൽ നിലവിൽ ടി എസ് ബി അക്കൗണ്ടുകൾ ഉള്ള സ്കൂളുകൾ ഉച്ച ഭക്ഷണ പദ്ധതിക്ക് മാത്രമായ് പുതിയ ടി എസ് ബി അകൗണ്ട് തുടങ്ങേണ്ടതില്ല എന്ന കാര്യം കൂടി ഇതിനാൽ അറിയിക്കുന്നു .
2020 ജൂൺ 23, ചൊവ്വാഴ്ച
വളരെ അടിയന്തരം
പ്രധാനാദ്ധ്യാപകര്‍ക്കുള്ള ഗെയിന്‍ പി.എഫ് നിര്‍ദ്ദേശങ്ങള്‍
2019-20 വര്‍ഷത്തെ ഗെയിന്‍ പി.എഫ് വഴിയുള്ള
ക്രഡിറ്റ് കാര്‍ഡുകള്‍ സംബന്ധിച്ച ജോലികള്‍ മുഴുവനായും അടിയന്തിരമായി
പൂര്‍ത്തീകരിക്കേണ്ടതുണ്ട്.
ക്രഡിറ്റ്
കാര്‍ഡ് പബ്ലിഷ് ചെയ്യുന്ന മുറയ്ക്ക് തന്നെ അതാത് വരിക്കാര്‍ ഓണ്‍ലൈന്‍
വെരിഫിക്കേഷന്‍ ചെയ്താല്‍ മാത്രമേ തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ ക്രഡിറ്റ്
കാര്‍ഡുകള്‍ എത്രയും വേഗത്തില്‍ പ്രസിദ്ധീകരിക്കുവാന്‍ സാധിക്കുകയുള്ളു.
ആയതിനാല്‍ അതാത് സ്‌ക്കൂളുകളിലെ മുഴുവന്‍ വരിക്കാരുടേയും 2018-19 വര്‍ഷം വരെയുള്ള
മുഴുവന്‍ പി.എഫ് ക്രഡിറ്റ് കാര്‍ഡുകളിലെ വിവരങ്ങള്‍ സ്‌ക്കൂള്‍ രേഖകളുമായി
ഒത്തു നോക്കി ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ എത്രയും പെട്ടെന്നു
തന്നെ പൂര്‍ത്തിയാക്കേണ്ടതാണ്
എഇഒ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)














