2020 ഒക്‌ടോബർ 22, വ്യാഴാഴ്‌ച

 ദേശീയ അദ്ധ്യാപക ക്ഷേമ ഫൌണ്ടേഷന്‍ - അദ്ധ്യാപകരുടെ മക്കള്‍ക്കുള്ള ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റ് വിതരണവും- സംബന്ധിച്ച് CIRCULAR

Inbox

  ശിശുദിന സ്റ്റാമ്പ് 2020 ചിത്രരചന   സംബന്ധിച്ച ശിശുക്ഷേമ സമിതിയുടെ  മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തുടര്‍ നടപടിക്കായി  അയക്കുന്നു.  CIRCULAR


 20220-21  വർഷത്തെക്കുള്ള  സ്നേഹപൂര്വ്വം സ്കോളർഷിപ്പിനുള്ള  അപേക്ഷ  08.10.2020  മുതൽ 31.10.2020വരെ  ഇ സുരക്ഷാ പോർട്ടലിൽ  സമർപ്പിക്കാവുന്നതാണ് . അർഹതപ്പെട്ട  വിദ്യാർത്ഥികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു നിശ്ചിതതിയ്യതിക്ക് തന്നെ അപേക്ഷ സമർപ്പിക്കാൻ  എല്ലാ പ്രധാനാദ്ധ്യാപകരും  ശ്രദ്ധിക്കേണ്ടതാണ്.  സർക്കുലർ CLICK HERE

2020 ഒക്‌ടോബർ 20, ചൊവ്വാഴ്ച

 ദേശീയ അദ്ധ്യാപക ക്ഷേമ ഫൌണ്ടേഷന്‍ - അദ്ധ്യാപകരുടെ മക്കള്‍ക്കുള്ള ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റ് വിതരണവും- സംബന്ധിച്ച്

 കൈറ്റ് - പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നതിനാവശ്യമായ KOOL ഓണ്‍ലൈന്‍ പരിശീലനം പുതിയ ബാച്ച് തുടങ്ങുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍  അടങ്ങിയ സര്‍ക്കുലര്‍ അറ്റാച്ച് ചെയ്യുന്നു. അറ്റാച്ച്മെന്റ് കാണുക.

2020 സെപ്റ്റംബർ 3, വ്യാഴാഴ്‌ച

 ബംഗ്ളൂരു ആര്‍ഇഐഎസ്ആ നടത്തുന്ന ഇംഗ്ളിഷ് പഠിപ്പിക്കുന്ന അധ്യാപകര്‍ക്കുള്ള DIEC ( Diploma in English Communication) PGDELT ( Post Graduate Diploma in English Language teaching ) ഓൺലൈൻ കോഴ്സുകളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള അധ്യാപകരുടെ പേര് വിവരം , വിലാസം, ഫോൺ നമ്പര്‍, ജിമെയില്‍ ഐഡി എന്നിവ 03.09.2020 ന്   2 മണിക്കുള്ളിൽ  എഇഒ ഓഫീസിൽ അറിയിക്കേണ്ടതാണ് 

 

2020 ഓഗസ്റ്റ് 7, വെള്ളിയാഴ്‌ച

വളരെ അടിയന്തിരം -ബജറ്റ് 21 -22 
21-2022 സാമ്പത്തിക വർഷത്തിലെ ബജറ്റ് പ്രൊപോസൽ സമർപ്പിക്കുന്നതിനുള്ള നിർദ്ദേശം ലഭിച്ചിട്ടുണ്ട്. പ്രധാനാദ്ധ്യാപകരും മുൻ വർഷങ്ങളിൽ ചെയ്തതുപോലെ ബജറ്റ് പ്രൊപോസൽ തയ്യാറാക്കുന്നതിന് ആവശ്യമായ വിവരങ്ങൾ നിർദിഷ്ട പ്രൊഫോർമയിൽ 11/8/2020 മുൻപായി ആഫീസിൽ സമർപ്പിക്കേണ്ടതാണ് whatsapp,email മുഖേന  അയക്കേണ്ടതില്ല എന്ന് അറിയിക്കുന്നു . ബഡ്ജറ്റ് പ്രൊപോസൽ തയ്യാറാക്കുമ്പോൾ 01/4/2021 ലെ ശമ്പളം അടിസ്ഥാനമാക്കി വേണം വിവരം നൽകേണ്ടത്. സ്പാർക്കിലെ വിവരങ്ങളുമായി പരിശോദിച്ച് സ്റ്റാഫിന്റെ എണ്ണ തിൽ കൃത്യത വരുത്തേണ്ടതാണ്. മാതൃക ഫോറങ്ങൾ ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു.
annexure7     annexure5       annexure 3

2020 ഓഗസ്റ്റ് 2, ഞായറാഴ്‌ച


നമ്പര്‍.ഡി1/20                                        തീയ്യതി:27.07.20
      
ഡെപ്യൂട്ടി ഡയരക്ടര്‍ ഓഫ് എഡുക്കേഷ൯
കണ്ണൂര്‍.

സര്‍,
       വിഷയം: സപ്ലൈകോ –കണ്ണൂര്‍ ഡിപ്പോ–ഓണക്കിറ്റിനു പാക്കിംഗ് സെന്‍റ൪
              അനുവദിക്കുന്നത് –സംബന്ധിച്ച്.
       സൂചന: ഭരണ പൊതുവിതരണ വകുപ്പ്സെക്രട്ടറിയുടെ  17/07/2020ലെ
                 4492492/ഡി2/2020/ഭ.െപാ.വി.വ. നം.കത്ത്.

 .
                                                                                              

           സൂചനയിലേയ്ക്ക് അങ്ങയുടെ ശ്രദ്ധ ക്ഷണിക്കുന്നു. 2020 ഓണവുമായി ബന്ധപ്പെട്ട് കേരളസര്‍ക്കാ൪ കേരളത്തിലെ 87 ലക്ഷത്തോളം വരുന്ന കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ്‌ സൗജന്യമായി സപ്ലൈകോ വഴി വിതരണം ചെയ്യുന്നതിനായുള്ള നടപടികള്‍ എടുത്തുവരികയാണ്‌.  ആയതിനാല്‍ കിറ്റ്‌ പായ്ക്ക് ചെയ്യുന്നതിനായി കണ്ണൂ൪ താലൂക്കിലെ എല്ലാ സപ്ലൈകോഔട്ട്‌ലെറ്റുകളുടെയും  സമീപമുള്ള സ്കൂളുകൾ വിട്ടുനല്കുന്നതിനായി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്കണമെന്ന് അപേക്ഷിക്കുന്നു.



.
                                     വിശ്വസ്ഥതയോടെ,
   
                                      SD/-
                                      ഡിപ്പോ മാനേജർ,
                                      സപ്ലൈകോ, കണ്ണൂര്‍.


                         


      സപ്ലൈകോ അധികൃതർ ആവശ്യപ്പെടുന്ന സമയത്തു പ്രധാനാദ്ധ്യാപകർ

ആവിശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണ് .

2020 ജൂലൈ 30, വ്യാഴാഴ്‌ച




വളരെ പ്രധാനപ്പെട്ട അറിയിപ്പ്     -   സമയബന്ധിതം   - 
ഗെയിൻ പി. എഫ്.  ക്രെഡിറ്റ് കാർഡ് വെരിഫിക്കേഷൻ

                       എല്ലാ എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകരുടെയും അറിവിലേക്കും സത്വര തുടർ നടപടികളുമായി ഗെയിൻ  പി എഫ് ( KASEPF ) ക്രെഡിറ്റ് കാർഡ് ഓൺലൈൻ വെരിഫിക്കേഷൻ സംബന്ധിച്ച കണ്ണൂർ അസിസ്റ്റന്റ് പ്രോവിഡന്റ് ഫണ്ട് ഓഫീസറുടെ സുപ്രധാന സർക്കുലർ ചുവടെ ലിങ്കിൽ കൊടുത്തിരിക്കുന്നു. പ്രസ്തുത സർക്കുലറിലെ നിർദ്ദേശ്ശപ്രകാരം എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകർ 2016 - 17 വർഷം മുതൽ 2018 - 19 വർഷം വരെയുള്ള ഗെയിൻ പി. എഫ്. ക്രെഡിറ്റ് കാർഡുകളിലെ വിവരങ്ങൾ സ്കൂൾ രേഖകളുമായി ഒത്തുനോക്കി 05 / 08 / 2020 നു മുമ്പായി വെരിഫിക്കേഷൻ പൂർത്തിയാക്കേണ്ടതാണ്. മുൻപ് പലതവണ ഈ കാര്യാലയത്തിൽ നിന്നും ടി വിഷയത്തിൽ അറിയിപ്പ് നൽകിയിരുന്നു.    ഇനിയും ധാരാളം എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകർ നാളിതു വരെ ഗെയിൻ പി എഫ് ഓൺലൈൻ വെരിഫിക്കേഷൻ നടത്തിയിട്ടില്ലെന്ന് കണ്ണൂർ എ. പി. എഫ്. ഒ അറിയിച്ചിട്ടുള്ളതിനാൽ നിർദിഷ്ട സമയപരിധിക്കകം ഗെയിൻ പി. എഫ്. ഓൺലൈൻ വെരിഫിക്കേഷൻ പൂർത്തീകരിക്കാത്ത എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകർക്കെതിരെ കർശ്ശനനടപടി സ്വീകരിക്കുന്നതാണെന്നു അറിയിക്കുന്നു. 

സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക

2020 ജൂലൈ 23, വ്യാഴാഴ്‌ച



2020 -21  വർഷത്തെ സംസ്ഥാന അദ്ധ്യാപക അവാർഡിന്  അപേക്ഷ  ക്ഷണിച്ചിട്ടുണ്ട് . വിശദ വിവരങ്ങൾക്ക്  സർക്കുലർ കാണുക
CIRCULAR CLICK HERE
 2019-20  മികച്ച പി ടി എ കളെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.. വിശദ വിവരങ്ങൾ ഇതോടൊപ്പം അയക്കുന്നു.അപേക്ഷകൾ  ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസിൽ സമർപ്പിക്കേണ്ട അവസാന തീയതി  13.08.2020     ആണ് .CIRCULAR  CLICK  HERE




പ്രധാനാദ്ധ്യാപകരുടെ  അടിയന്തിര ശ്രദ്ധയ്ക്ക്
2018-19 വര്‍ഷം വരെയുള്ള മുഴുവന്‍ പി.എഫ് ക്രഡിറ്റ് കാര്‍ഡുകളിലെ വിവരങ്ങള്‍ സ്‌ക്കൂള്‍ രേഖകളുമായി ഒത്തു നോക്കി  ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍  എത്രയും പെട്ടെന്നു തന്നെ പൂര്‍ത്തിയാക്കേണ്ടതാണ്. 

എന്ന്  വിദ്യാഭ്യാസ ഉപ  ഡയറക്ടറിൽ നിന്നും  അറിയിച്ചിട്ടുണ്ട് .