2018 ഒക്‌ടോബർ 12, വെള്ളിയാഴ്‌ച

                       സോഷ്യൽസയൻസ് മേള 


               കണ്ണൂർ സൗത്ത് ഉപജില്ല സോഷ്യൽസയൻസ് മേളയുടെ ഭാഗമായി ഹൈസ്കൂൾ ,ഹയർ സെക്കൻഡറി ,വൊക്കേഷണൽഹയർ സെക്കൻഡറി  വിഭാഗങ്ങൾക്കുള്ള ക്വിസ് മത്സരം 16 .10 .2018 (ചൊവ്വ) അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തുന്നതാണ് .ഒരു വിദ്യാലയത്തിൽനിന്നും 2 പേർ അടങ്ങുന്ന ഒരു ടീമിനെ പങ്കെടുപ്പിക്കേണ്ടതാണ്. 
ഹൈസ്കൂൾ ...............10 .30 
ഹയർ സെക്കൻഡറി...11 .00 


2018 ഒക്‌ടോബർ 11, വ്യാഴാഴ്‌ച

                                                              അറിയിപ്പ്‌

         2018 -2019 വർഷത്തെ ശാസ്ത്ര -ഗണിതശാസ്ത്ര -സോഷ്യൽസയൻസ് -പ്രവർത്തി പരിചയമേളയുടെ  സംഘടകസമിതി യോഗം 15 .10 .2018 ന് (തിങ്കൾ )
വൈകുന്നേരം 3 മണിക്ക് തോട്ടട ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തുന്നതാണ് .യോഗത്തിൽ എല്ലാ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ മാരും  ഹൈസ്കൂൾ പ്രധനാദ്ധ്യാപകരും പങ്കെടുക്കണം .സബ്ജില്ല ക്ലബ്‌ കൺവീനർമാരും പങ്കെടുക്കണം .
                                                  അറിയിപ്പ്

              കണ്ണൂർസൗത്ത്‌ ഉപജില്ല  സ്പോർട്സ് 18 .10 .2018 ന് രാവിലെ മുതൽ കണ്ണൂർ പോലീസ് മൈതാനിയിൽ വച്ച് നടത്തുന്നതാണ് .വിശദവിവരങ്ങൾക്ക് ഉപജില്ല സ്പോർട്സ് കൺവീനറുമായി ബന്ധപ്പെടുക .ഫോൺ .9656 300778 ,9072029994  (രാഗേഷ് .)

2018 ഒക്‌ടോബർ 9, ചൊവ്വാഴ്ച

കണ്ണൂർ സൗത്ത് ഉപജില്ലയിലെ ഗൈൻ പി ;എഫ് വരിക്കാരുടെ ചെക്കിങ് ക്യാമ്പ്  11 .10 .2018  ന്  IVERKULAM GRAMEENAPATASALA UP SCHOOLൽ വെച്ച് നടക്കുന്നതാണ്. എല്ലാ സ്കൂളിലെയും പ്രഥമധ്യാപകർ  10 മണിക്ക്   തന്നെ ഹാജരാകേ  ണ്ടതാണ് 

2018 ഒക്‌ടോബർ 8, തിങ്കളാഴ്‌ച

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടിയുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി -വിവരശേഖരണത്തിനുള്ള പെര്ഫോര്മ (PERFORMA)  എല്ലാ സ്കൂളുകളും പൂരിപ്പിച്ച്  സ്കൂളിൽ സൂക്ഷിക്കേണ്ടതും . 

താഴെ കൊടുത്ത Excel sheet ൽ FILL ചെയ്തത് 20 / 10 / 2018 നുള്ളിൽ  എഇഒ ഓഫീസിൽ മെയിൽ ചെയ്യേണ്ടതുമാണ് 
2019  ജൂൺ 30  നാകം സർവീസിൽ നിന്നും വിരമിക്കുന്ന എയ്ഡഡ് സ്കൂൾ അധ്യാപകരുടെയും  ജീവനക്കാരുടെയും ശമ്പള നിർണയം അംഗീകരിക്കാൻ  ഇനിയും ബാക്കിയായിട്ടുണ്ടെങ്കിൽ  അവരുടെ സേവന പുസ്തകം  ഒക്ടോബര് 10 നകം  എഇഒ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് 

2018 ഒക്‌ടോബർ 6, ശനിയാഴ്‌ച


                                                              അറിയിപ്പ്
                   
                   കണ്ണൂർ സൗത്ത് ഉപജില്ലാ ഉർദു ടാലൻറ് മീറ്റ് 2018 ഒക്ടോബർ 8 നു രാവിലെ 10 മണി മുതൽ അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടത്തുകയാണ്.  ടാലൻറ് സെർച്ച് പരീക്ഷ ,പദ  നിർമ്മാണം എന്നീ മത്സരങ്ങൾ
ടി പരിപാടിയുടെ ഭാഗമായി നടക്കുന്നതാണ് .യു .പി സ്കൂൾ പ്രധാനധ്യാപകർ
ആവിശ്യമായ നടപടികൾ സ്വീകരിക്കുക

                

                                                             പ്രധാനധ്യാപ കരുടെ ശ്രദ്ധക്ക്

      പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കത്തിൽ സൂചിപ്പിച്ച പ്രകാരം നിശ്ചിത സമയത്തിനുള്ളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുക .
                                 

2018 ഒക്‌ടോബർ 4, വ്യാഴാഴ്‌ച

കണ്ണൂർ സൗത്ത് ഉപജില്ലയിലെ  പ്രഥമാധ്യാപകർക്ക്  GAIN PF CLASSഉം  H.M കോൺഫറൻസും  06/10/2018ന്  11  മണിക്ക് അഞ്ചരക്കണ്ടി ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കുന്നതാണ് .എല്ലാ പ്രഥമാധ്യാപകരും  കൃത്യസമയത്ത് പങ്കെടുക്കേണ്ടതാണ് . ( GAIN PF CLASS  എടുക്കുന്നത്  ശ്രീ ,ബിനോയ് ചന്ദ്രൻ )
    അറിയിപ്പ് 

ഒക്ടോബർ  9 ,10 തിയ്യതികളിലായി  കണ്ണൂർ  നോർത്ത്  ബി ആർ  സി  യിൽ  വച്ച്  രാവിലെ 10  മാണിക്ക് നടക്കുന്ന  ഹൈസ്കൂൾ /  യൂ  പി  സ്കൂളിലെ  സംസ്‌കൃത  അദ്യാപകർക്കുള്ള  ദ്വിദിന  കോഴ്സിൽ   എല്ലാ  സംസ്‌കൃത  അദ്ധ്യാപകരും  നിർബന്ധമായും   പങ്കെടുക്കേണ്ടതാണ്    അതാതു  സ്കൂൾ  പ്രധാനാധ്യാപകർമാർ   അന്നേ  ദിവസം  സംസ്‌കൃത  അദ്ധ്യാപകരെ    വിടുതൽ ചെയ്യേണ്ടതാണെന്നു  അറിയിക്കുന്നു ,

2018 ഒക്‌ടോബർ 1, തിങ്കളാഴ്‌ച

                                                              അറിയിപ്പ്

                    2018 ഒക്ടോബർ  മാസം ഇൻസ്‌പെക്ഷൻ നടത്തുന്ന സ്കൂളുകളുടെ പേരും തിയ്യതിയും ചുവടെ ചേർക്കുന്നു

  1 )ഏഴര മാപ്പിള  എൽ .പി       :09 .10 .2018


   2 )ചാല പടിഞ്ഞാറേക്കര  എൽ .പി: 11 .10 .2018

  3 )അഞ്ചരക്കണ്ടി മാപ്പിള എൽ .പി:12 .10 .2018
  4 )മാമ്പ  ഈസ്റ്റ് എൽ .പി                           16 .10 .2018 
  5 )പലേരി   എൽ .പി                                   :20 .10 .2018 
  6 )ആറ്റടപ്പ ന0 .2 എൽ .പി                         :23 .10 .2018 

   7 )കിഴുന്ന  എൽ .പി                                  :     25 .10 .2018 
    8 )മമ്മാക്കുന്ന് മാപ്പിള എൽ .പി                  :26 .10 .2018 
    9 )അഡൂർ വെസ്റ്റ്  എൽ .പി                              :30 .10 2018 
   10 )കടബുർ ഈസ്റ്റ് യു .പി                       :        31 .10 .2018 


           സ്കൂളുകൾക്കുള്ള  നോട്ടീസ് ഓഫീസിൽനിന്നും കൈപ്പറ്റേണ്ടതാണ്  .

2018 സെപ്റ്റംബർ 29, ശനിയാഴ്‌ച

കണ്ണൂർ സൗത്ത് ഉപജില്ലയിലെ ഗൈൻ പി ;എഫ് വരിക്കാരുടെ ചെക്കിങ് ക്യാമ്പ്  11 .10 .2018  ന്  നടക്കുന്നതാണ്  സിറക്യൂലറം പെര്ഫോര്മയും പൂരിപ്പിച്ച വരേണ്ടതാണ് 

ക്യാമ്പിൽ ഹാജരാക്കേണ്ട രേഖകൾ  


ARREAR PERFORMA


DEBIT PERFORMA
                                                 അറിയിപ്പ്



                 സ്കൂളുകളിൽ   അവസാനമായി വാർഷിക പരിശോധന നടത്തിയ തീയ്യതി 04 .10 .2018 നു മുമ്പായി ജി സെക്ഷനിൽ നേരിട്ടോ  ഫോൺ മുഖേനയോ അറിയിക്കെണ്ടതാണ് .ഫോൺ .9400463775 ,9447853506 

2018 സെപ്റ്റംബർ 28, വെള്ളിയാഴ്‌ച

 The last date for applying Prematric minority scholarship , Prematric Disability scholarships are extended up to October 15th.