2020 ജൂലൈ 15, ബുധനാഴ്‌ച

2020-21 ഉച്ച ഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ടു ഇതോടപ്പമുള്ള പ്രൊഫോര്മ 2 കോപ്പി വീതം 20 -07 -2020 നു മുന്നേ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.സമയ പരിധി കർശനമായും പാലിക്കേണ്ടതാണ്.ആധാർ നമ്പർ നിര്ബന്ധമില്ല .YES /NO മെൻഷൻ  ചെയ്താൽ മതി 


പ്രഫോർമ  CLICK  HERE 



2020 ജൂലൈ 8, ബുധനാഴ്‌ച

OBC  , OEC  PREMETRIC  SCHOLARSHIP CIRCULAR
CIRCULAR -1
CIRCULAR -2

2019-20  വർഷത്തെ  യൂണിഫോം  തുകയുടെ  25 %) സ്കൂൾ  ഹെഡ്‍മാസ്റ്റർമാരുടെ  അക്കൗണ്ടിലേക്ക്  ട്രാൻസ്ഫർ ചെയ്തിട്ടുണ്ട് . എത്രയും  പെട്ടെന്ന്  തുക  പിൻവലിച്ചു  വിനിയോഗിക്കേണ്ടതാണ് .
ഒരു കുട്ടി ക്ക്  600  രൂപ  പ്രകാരം 
നൂൺ മീൽ ഓഡിറ്റ് പ്രൊഫോര്മ 

2020 ജൂലൈ 7, ചൊവ്വാഴ്ച

പൊതു വിദ്യാഭ്യാസം -ഉച്ച ഭക്ഷണ പദ്ധതി -2019 -2020 വർഷത്തെ ഓഡിറ്റ് ഒന്നാം ഘട്ടം സംബന്ധിച്ച് :-


2020 ജൂൺ 30, ചൊവ്വാഴ്ച

സംസ്‌ഥാന സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ടു ഫണ്ട് വിതരണം നടത്തുന്നതിനായി സ്കൂൾ പ്രഥമാധ്യാപകർ ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ട് ആരംഭിക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിരുന്നു.എന്നാൽ നിലവിൽ ടി എസ് ബി അക്കൗണ്ടുകൾ ഉള്ള സ്കൂളുകൾ ഉച്ച ഭക്ഷണ പദ്ധതിക്ക് മാത്രമായ് പുതിയ ടി എസ്‌ ബി അകൗണ്ട് തുടങ്ങേണ്ടതില്ല എന്ന കാര്യം കൂടി ഇതിനാൽ അറിയിക്കുന്നു .

2020 ജൂൺ 23, ചൊവ്വാഴ്ച


                                               വളരെ  അടിയന്തരം 

           പ്രധാനാദ്ധ്യാപകര്‍ക്കുള്ള ഗെയിന്‍ പി.എഫ് നിര്‍ദ്ദേശങ്ങള്‍

                         
 
 
         2019-20 വര്‍ഷത്തെ ഗെയിന്‍ പി.എഫ് വഴിയുള്ള ക്രഡിറ്റ് കാര്‍ഡുകള്‍ സംബന്ധിച്ച ജോലികള്‍ മുഴുവനായും അടിയന്തിരമായി പൂര്‍ത്തീകരിക്കേണ്ടതുണ്ട്.
                     
     ക്രഡിറ്റ് കാര്‍ഡ് പബ്ലിഷ് ചെയ്യുന്ന മുറയ്ക്ക് തന്നെ അതാത് വരിക്കാര്‍ ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ ചെയ്താല്‍ മാത്രമേ തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ ക്രഡിറ്റ് കാര്‍ഡുകള്‍ എത്രയും വേഗത്തില്‍ പ്രസിദ്ധീകരിക്കുവാന്‍ സാധിക്കുകയുള്ളു. ആയതിനാല്‍ അതാത് സ്‌ക്കൂളുകളിലെ മുഴുവന്‍ വരിക്കാരുടേയും   2018-19 വര്‍ഷം വരെയുള്ള മുഴുവന്‍ പി.എഫ് ക്രഡിറ്റ് കാര്‍ഡുകളിലെ വിവരങ്ങള്‍ സ്‌ക്കൂള്‍ രേഖകളുമായി ഒത്തു നോക്കി  ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍  എത്രയും പെട്ടെന്നു തന്നെ പൂര്‍ത്തിയാക്കേണ്ടതാണ്
 
                                                                                                                                 
 
 
                                                                                                                                     എഇഒ

2020 ജൂൺ 16, ചൊവ്വാഴ്ച

വളരെ അടിയന്തിരം 
11 ആം ശമ്പള കമ്മീഷൻ റിപ്പോർട്ട്‌ തയ്യാറാക്കുന്നതിലേക്കായി ചുവടെ കൊടുത്തിരിക്കുന്ന പ്രൊഫോർമ പൂരിപ്പിച്ച്‌ 17-6-2020 ബുധനാഴ്ച  11 മണിക്ക്‌ മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌. സ്കൂളിൽ നിലവിലുള്ള ഏതെങ്കിലും തസ്തിക ടി പ്രൊഫോർമയിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ ആയത്‌ പ്രത്യേകം ചേർത്ത്‌ നൽകേണ്ടതാണ്‌. ഇക്കാര്യത്തിൽ യാതൊരു വിധത്തിലുള്ള കാലതാമസ്സവും വരുത്തരുതെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.


2020 ജൂൺ 15, തിങ്കളാഴ്‌ച

ടെക്സ്റ്റ് ബുക്ക് സൊസൈറ്റി മാരുടെ അടിയന്തിര ശ്രെദ്ധയ്ക്ക്
2020 -21   അധ്യയന വർഷത്തെ  ഒന്നു    മുതൽ 5  വരെ യുള്ള  ക്ലാസ്സുകളിലേക്കുള്ള  പാഠപുസ്തകങ്ങൾ ജില്ലാ ടെക്സ്റ്റ് ബുക്ക് ഡിപ്പോയിൽ   എത്തിയിട്ടുണ്ട് . സൊസൈറ്റികൾ നേരിട്ട് പോയി  ശേഖരി ക്കേണ്ടതാണ് . സൊസൈറ്റികൾ  പുസ്തക ശേഖര ണ ത്തിനായി  പോകുമ്പോൾ  ക്ലസ്റ്ററുകളിലെ  ഏതെങ്കിലും  ഒരു  വണ്ടിയുമായിട്ടാണ് ഡിപ്പോയിൽ എത്തേണ്ടത്
പോകേണ്ട തിയ്യതിയും സമയവും എ .ഇ . ഓഫീസിൽ  നിന്നും അറിയിക്കുന്നതാണ് .
താഴെ കൊടുത്ത ക്ലസ്റ്റർ  സൊസൈറ്റി കൾ  ഒന്നിച്ചു  വാഹനം ഏർപ്പാടാക്കി പോകേണ്ടതാണ്

ക്ലസ്റ്റർ  : 1 ( ചിറക്കുതാഴെ  എൽ .പി ,കിഴുന്നസൗത്  യു .പി )
ക്ലസ്റ്റർ 2 ( പൊതുവാച്ചേരി സെൻട്രൽ , മാവിലായി യു .പി , പെരളശ്ശേരി  ഷണ്മുഖ  വിലാസം )
ക്ലസ്റ്റർ  3  ( മുഴപ്പിലങ്ങാട് യു .പി ,മുഴപ്പിലങ്ങാട് സൗത്ത്  യു .പി )
ക്ലസ്റ്റർ 4  (പാലേരി വെസ്റ്റ്  എൽ .പി )

2020 മാർച്ച് 20, വെള്ളിയാഴ്‌ച

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 
    1.  ബിംസിൽ മാർച്ച് മാസത്തേക്ക് ആവശ്യമുള്ള നൂൺ മീൽ കണ്ടിജൻസി തുക ഒഴിച്ച് ബാക്കി വരുന്ന തുക എല്ലാ  പ്രധാനാധ്യാപകരും 21 ആം  തിയ്യതിക്ക്‌ 5 മണിക്ക് മുന്നേ തന്നെ സറണ്ടർ ചെയ്തു വിവരം ഓഫീസിൽ അറിയിക്കേണ്ടതാണ്.
   2.  മാർച്ച് മാസത്തെ expenditure  statement  ഉം  proceedings  ഉം എടുക്കാത്തവർ എത്രയും പെട്ടെന്ന് ഓഫീസിൽ എത്തി കൈപ്പറ്റി പെട്ടെന്ന് തന്നെ ക്യാഷ് ചെയ്യുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കേണ്ടതാണ്.പ്രസ്തുത വിവരം ഓഫീസിൽ അറിയിക്കേണ്ടതാണ്.
 3.  സ്റ്റേഷനറി - യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവർ എത്രയും പെട്ടെന്ന് ഓഫീസിൽ എത്തിക്കേണ്ടതാണ്.

2020 മാർച്ച് 19, വ്യാഴാഴ്‌ച

2019-2020 അവധിക്കാലത്ത് നടത്താന്‍ തീരുമാനിച്ച ഇ-ക്യൂബ് ഇംഗ്ലീഷ് പരിശീലനത്തിന് മുന്നോടിയായ പ്രൈമറി ഐ.സി.ടി പരിശീലനം  2020 മാര്‍ച്ച് 18 മുതല്‍ ആരംഭിച്ചു.  പരിശീലനത്തിന്റെ സുഗമമായ നടത്തിപ്പ് സംബന്ധിച്ച -സ്പഷ്ടീകരണങ്ങള്‍ ഉള്‍പ്പെടുത്തിയ സര്‍ക്കുലര്‍ അറ്റാച്ച് ചെയ്യുന്നു. അറ്റാച്ച്മെന്റ് കണ്ടാലും.
എല്ലാ പ്രധാനാധ്യാപകരുടെയും ശ്രദ്ധയ്ക്ക്.

              നൂൺ മീൽ തുക സറണ്ടർ ചെയ്ത എല്ലാവരും  തുക സറണ്ടർ ചെയ്തത് നൂൺ മീൽ അക്കൗണ്ടിൽ നിന്നും തന്നെയാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്.

2020 മാർച്ച് 16, തിങ്കളാഴ്‌ച

കൈറ്റ് -  2020 - 21 അധ്യയന വര്‍ഷത്തെ അവധിക്കാല അധ്യാപകപരിശീലനത്തിന് മുന്നോടിയായുള്ള അടിസ്ഥാന ഐ.സി.ടി പരിശീലനം സംബന്ധിച്ച സര്‍ക്കുലര്‍ അറ്റാച്ച്  ചെയ്യുന്നു. 2020  മാര്‍ച്ച് 18 മുതല്‍  31 വരെയുള്ള കാലയളവില്‍ അദ്ധ്യാപകര്‍ അതതു സ്ക്കൂളില്‍ നിന്നു തന്നെ ഈ പരിശീലനത്തില്‍ പങ്കെടുക്കാവുന്നതാണ്.വിശദവിവരങ്ങള്‍ക്ക് സര്‍ക്കുലര്‍ കാണുക.

സര്‍ക്കുലര്‍