വളരെ അടിയന്തിരം
ഇംഗ്ലീഷ് പരിശീലനം
പ്രൈമറി വിഭാഗത്തിൽ ഇംഗ്ലീഷ്
പഠിപ്പിക്കുന്ന അദ്ധ്യാപകർക്കായി ബാംഗ്ലൂർ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
ഇംഗ്ലീഷ് 12-11-2018 മുതൽ 11-12-2018 വരെ 30 ദിവസം ദൈർഘ്യമുള്ള അധ്യാപക
പരിശീലനം സംഘടിപ്പിക്കുന്നു.പ്രസ്തുത പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ
താല്പ്പര്യമുള്ള 50 വയസ്സിൽ താഴെ പ്രായമുള്ള അദ്ധ്യാപകരുടെ പേര് വിവരങ്ങൾ 25-10-2018 വ്യാഴം രാവിലെ 11 മണിക്കുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
SC/ST/OBC/Differently Abled
വിഭാഗത്തിലുള്ള അദ്ധ്യാപകർക്കും, പുതുതായി സർവ്വീസിൽ പ്രവേശിച്ചിട്ടുള്ള
അദ്ധ്യാപകർക്കും പ്രത്യേക പരിഗണന നല്കേണ്ടതാണ്.RIESI നടത്തിയിട്ടുള്ള
60/30 ദിവസങ്ങൾ ദൈർഘ്യമുള്ള പരിശീലന പരിപാടിയിൽ മുൻപ് പങ്കെടുത്തിട്ടുള്ള
അദ്ധ്യാപകരെ ഒഴിവാക്കേണ്ടതുമാണ്.
വിശദാംശങ്ങൾ www.riesielt.org എന്ന വെബ്സൈറ്റിൽ നിന്നോ , 080-23218452 ,23213243 എന്ന ഫോൺ നമ്പറിലോ ലഭ്യമാകുന്നതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ