2017 മാർച്ച് 29, ബുധനാഴ്‌ച

  മുഴുവന്‍ അപ്പര്‍ പ്രൈമറി സ്ക്കൂള്‍ അധ്യാപകര്‍ക്കും ഐ.ടി.@ സ്ക്കൂള്‍ പ്രൊജക്ടിന്റെ ആഭിമുഖ്യത്തില്‍ 4 ദിവസത്തെ അവധിക്കാല പരിശീലനം നല്‍കുന്നു.പരിശീലനത്തില്‍ പങ്കെടുക്കേണ്ട അധ്യാപകരുടെ വിശദാംശങ്ങള്‍  ഏപ്രില്‍ 4 നു മുന്‍പ് ഐ.ടി @സ്ക്കൂള്‍ (www.itschool.gov.in) എന്ന വെബ്സൈറ്റില്‍ ലഭ്യമായ ട്രയിനിംഗ് മാനേജ്മെന്റ് സിസ്റ്റം ഓണ്‍ലൈന്‍ സംവിധാനത്തില്‍ ഹെഡ് മാസ്റ്റര്‍ രജിസ്റ്റർ ചെയ്യേണ്ടതാണ് .
അറിയിപ് 

സംസ്‌കൃതം സ്കോളർഷിപ് പരീക്ഷയിൽ  സ്കോളർഷിപ്  നേടിയവർക്കുള്ള സർട്ടിഫിക്കറ്റ് ഓഫീസിൽ  നിന്നും   30 / 03 / 2017  ന്  വിതരണം  ചെയ്യുന്നതാണ് .പ്രധാനാദ്യപകർ  ഇന്ന്  തന്നെ  കൈപറ്റി  വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യണമെന്ന്  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയ്ക്കുന്നു 
സംസ്‌കൃതം , എൽ.എസ് .എസ് , ഒബിസി  / ബിപിൽ/മുസ്ലിം  സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികളുടെ  തുകകൾ അതാത് സ്കൂൾ പ്രധമദ്ധ്യാപകന്റെ  ബാങ്ക് അക്കൗണ്ടിൽ  നിക്ഷേപിച്ചിട്ടുണ്ട്  
അറിയിപ് 

അദ്ധ്യാപക ദിന  സ്റ്റാമ്പ്  വിതരണം ചെയ്തതിന്റെ  തുക നല്കാൻ ബാക്കിയുള്ളവർ  30 .03 .2017 നുള്ളിൽ  ഓഫീസിൽ നൽകേണ്ടതാണ് 

2017 മാർച്ച് 27, തിങ്കളാഴ്‌ച

അറിയിപ് 

  ഇ വര്ഷം സെർവിസിൽ നിന്നും, വിരമിക്കുന്ന ദീർഘകാലം  വിദ്യാരംഗം കാലാ സാഹിത്യ വേദിയിൽ പ്രവർത്തിച്ചിരുന്ന മുഴപ്പിലങ്ങാട് യു .പി സ്കൂളിലെ  ശിവദാസൻ മാസ്റ്റർക്കുള്ള യാത്രയയപ്പ് യോഗം 29/ 03 / 2017 ന്  ബുധനാഴ്ച്ച 3  മണിക്ക്  കാടാച്ചിറ ഹയർ സെക്കന്ററി സ്കൂളിൽ  വെച്ച് നടക്കുന്നു  . പ്രസ്തുത യോഗത്തിൽ ഈ  സബ് ജില്ലയിലെ  എല്ലാ    വിദ്യാരംഗം കൺവീനർമാരും  പങ്കെടുക്കണമെന്ന് അറിയിക്കുന്നു 

2017 മാർച്ച് 26, ഞായറാഴ്‌ച

കളിപ്പെട്ടി - ICT പരിശീലനം - PSITC പരിശീലനത്തിൽ പങ്കെടുത്തവർക്കുള്ള പ്രതിഫലം ഓഫീസിൽ നിന്ന് വിതരണം ചെയ്യുന്നുണ്ട്. 28-03-2017  3 മണി  മുതൽ  5 മണിക്ക്  മുൻപ് പ്രധാനാദ്ധ്യാപകർ കൈപ്പറ്റി ബന്ധപ്പെട്ട അദ്ധ്യാപകർക്ക് വിതരണം ചെയ്യേണ്ടതാണ്.

2017 മാർച്ച് 23, വ്യാഴാഴ്‌ച

2017  ജനുവരിയിൽ നടന്ന സംസ്‌കൃതം സ്കോളർഷിപ് പരീക്ഷയിൽ  അർഹരായവരുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു . സ്കോളർഷിപ് തുക ട്രാൻസ്ഫർ ചെയ്യുന്നതിന്  അർഹരായ  സ്കൂളിലെ  എച്ച് .എം  എന്റെ  ബാങ്ക്  അക്കൗണ്ട് ഡീറ്റെയിൽസ് ഓഫീസിൽ സമർപ്പിക്കണം . ലിസ്റ്റിന് ഇവിടെ ക്ലിക്ക് ചെയ്യുക 
അറിയിപ്പ് 

2017  മാർച്ച് 24  നടക്കുന്ന  ക്ലസ്റ്റർ തല അദ്ധ്യാ പക  സംഗമ ത്തിൽ  പൊതുവിദ്യാലയത്തിലെ എല്ലാ  അദ്ധ്യാപകരും  നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .  പരിശീലന കേന്ദ്രങ്ങൾ സംബന്ധിച്ച വ്യക്തമായ വിവരം പ്രഥമാദ്ധ്യാപകർ എല്ലാ അദ്ധ്യാപകർക്കും നൽകേണ്ടതാണ് ;  എല്ലാ പ്രഥമാ ദ്ധ്യാപകരും  ഏതെങ്കിലും  ഒരു സെന്ററിൽ നടക്കുന്ന അദ്ധ്യാപക സംഗമ ത്തിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .  അദ്ധ്യാപക സംഗമ ത്തിൽ നിന്നും വിട്ടു നിൽക്കുന്നത് ഗുരുതരമായ  വീഴ്ചയായി കണക്കാക്കുന്നതാണ് 

2017 മാർച്ച് 21, ചൊവ്വാഴ്ച

MG BILL  പാസാക്കുന്നതിന് ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് സംബന്ധിച് മാനേജരുടെ കത്ത്  ബിയിൽനോടാപ്പം ഹാജരാക്കുക 

2017 മാർച്ച് 20, തിങ്കളാഴ്‌ച

അറിയിപ്പ് 

24 .03 .2017 ന്  നടത്തുന്ന അദ്ധ്യാ പക  സംഗമം 5  പഞ്ചായത്ത് തല  കേന്ദ്രങ്ങളിലായി നടത്തുന്നു .അദ്ധ്യാ പകർ കൃത്യം 9 .30 മണിക്ക് തന്നെ അതാത്  കേന്ദ്രങ്ങളിൽ എത്തിച്ചേരേണ്ടതാണ്
ക്ലസ്റ്റർ സെൻറർ 

പഞ്ചായത്ത്                     സെന്റർ                                           പങ്കെടുക്കേണ്ട വിദ്യലയം 

 അഞ്ചരക്കണ്ടി            അഞ്ചരക്കണ്ടി ഹൈസ്കൂൾ        അഞ്ചരക്കണ്ടി പഞ്ചായത്തിലെ  മുഴുവൻവിദ്യാലയങ്ങളും (20 )

പെരളശ്ശേരി               പെരളശ്ശേരി     ഹൈസ്കൂൾ             പെരളശ്ശേരി    പഞ്ചായത്തിലെ  മുഴുവൻ
വിദ്യാലയങ്ങളും (25  )

കടമ്പൂർ                     കാടാച്ചിറ    ഹൈസ്കൂൾ                 കടമ്പൂർ    പഞ്ചായത്തിലെ     മുഴുവൻ
വിദ്യാലയങ്ങളും (11   )

മുഴപ്പിലങ്ങാട്        ഗ വ .എൽ .പി മുഴപ്പിലങ്ങാട്      മുഴപ്പിലങ്ങാട്  പഞ്ചായത്തിലെ            മുഴുവൻ വിദ്യാലയങ്ങളും (9   )


എടക്കാട്               തോട്ടട വെസ്റ്റ് യു .പി               1 .കുറ്റി ക്കകം സൗത്ത് എൽ.പി 

                                                                                            2 .കുറ്റി ക്കകം നോർ ത്ത് എൽ.പി 
                                                                                            3 കുറ്റി ക്കകം  എൽ.പി 
                                                                                            4 ഏഴരമാപ്പിള എൽ.പി
                                                                                            5 തോട്ടട നോർത്ത് എൽ.പ
                                                                                            6 കിഴുന്ന സൗത്ത് യു .പി 
                                                                                           7 തോട്ടട വെസ്റ്റ് യു .പി 
                                                                                           8 ഒ .കെ .യു .പി 
                                                                                           9 ചിറക്കുതാഴെ  എൽ.പി 

                         ആറ്റടപ്പ സൗത്ത്യു .പി                   1 .ആറ്റടപ്പ എൽ.പി 

                                                                                           2 .ആറ്റടപ്പ നമ്പർ 2  എൽ.പി 
                                                                                                                                                                                                                                                                                                                                                                                                                                 3 ആറ്റടപ്പ സൗത്ത് എൽ.പി 
                                                                                           4 ചാല ദേവി വിലാസം  എൽ.പി
                                                                                           5 ചാല  പടിഞ്ഞ റെക്കര എൽ.പി
                                                                                           6 കിഴുന്ന എൽ.പി 
                                                                                          7 കിഴുന്ന    സെൻട്രൽ എൽ.പി 
                                                                                                                                 





  

2017 ഫെബ്രുവരി 6, തിങ്കളാഴ്‌ച

2016-17 വർഷത്തെ കണ്ണൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് അനുവദിച്ച അപ്പീലുകളുടെ തുക/ചെക്ക് ഫെബ്രവരി 8,9 തീയ്യതികളിലായി കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽനിന്നും തിരികെ നൽകുന്നു. അപ്പീൽ രസീതി, കുട്ടിയുടെയോ മാതാപിതാക്കളുടെയോ ബേങ്ക് പാസ്സ് ബുക്കിന്റെ മുൻപേജിന്റെ പകർപ്പ് എന്നിവ ഹാജരാക്കേണ്ടതാണ്. മേൽപറഞ്ഞ രേഖകൾ സഹിതം ഈ തീയ്യതിയിൽതന്നെ ആഫീസിൽ ഹാജരായി തുക കൈപ്പറ്റേണ്ടതാണ്. പിന്നീടൊരു ദിവസം ഈ തുക വിതരണം നടത്തുന്നതല്ല എന്ന്കൂടി അറിയിക്കുന്നു.

2017 ഫെബ്രുവരി 5, ഞായറാഴ്‌ച

ബുൾ -ബുൾ  റാലി 

11 .02 .2017  ന്  രാവിലെ 10 മണിക്ക്  എസ് .എൻ  ട്രസ്റ്റ്  എച് എച് ൽ വെച്ച്  ബുൾ -ബുൾ  റാലി  നടക്കുന്നതാണ് 
SCOUT &GUIDES RALLY

 10 .02 .2017  മുതൽ 12 .02 .2017 . വരെ  എസ് .എൻ . ട്രസ്റ്റ്  സ്കൂളിൽ വെച്ച` SCOUT &GUIDES RALLY നടത്തുന്നതാണ് , 10 .02 .2017 ന്  3 .30 മുതൽ രെജിസ്ട്രേഷൻ  നടക്കുന്നതാണ് .  റെജിസ്ട്രേഷൻ ഫീസ് 200 /- രൂപയാണ് 

2017 ഫെബ്രുവരി 4, ശനിയാഴ്‌ച


              2016-17 വർഷത്തെ ദേശീയ ആദ്ധ്യാപക അവാർഡിന് പൊതു വിദ്യാഭ്യാസ ഡയറക്ടരുടെ 31-1-17 ലെ  വൈ (2)/ 6069/2017 നം കത്തിൽപരാമർശിച്ചത്പ്രകാരം യോഗ്യരായവരുടെ 4 വീതം പ്രൊപ്പോസൽ 08 - 02 - 2017 ന് 5 മണിക്ക് മുമ്പായി ഈ 
ആഫീസിൽ    സമർപ്പിക്കേണ്ടതാണ്.  വൈകി ലഭിക്കുന്ന പ്രൊപ്പോസലുകൾ ഒരു കാരണവശാലും സ്വികരിക്കുന്നതല്ല.    പ്രപ്പോസൽ   ഓഫീസിൽ  ലഭിക്കുന്നതാണ്  . സർക്കുലറിന്  ഇവിടെ ക്ലിക്ക്  ചെയ്യുക.  
        
    

2017 ഫെബ്രുവരി 3, വെള്ളിയാഴ്‌ച

 Expenditure statement being submitted by schools on the 10th of every month at the AEOs, 
As regards  Expenditure statement,it is hereby clarified that separate expenditure statement along with bills and vouchers must be obtained from schools. This means the existing system on exp statement, bills and vouchers  will continue. 

2017 ഫെബ്രുവരി 2, വ്യാഴാഴ്‌ച

 വിരനിവാരണ  ഗുളിക വിതരണം 


ദേശീയ  വിര നിവാരണ  പരിപാടിയുടെ ഭാഗമായി 2017  ഫെബ്രുവരി 10  നു  എല്ലാ കുട്ടികൾക്കും  ആൽബൺഡസോൾ ഗുളിക  വിതരണം ചെയ്യുന്നതിനും  കുട്ടികൾ കഴിച്ചു എന്ന് ഉറപ്പാക്കുകയും  പ്രധാനാദ്ധ്യാപകർ ഉറപ്പു വരുത്തേണ്ടതാണ്  എന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു .