2019 ജൂൺ 15, ശനിയാഴ്‌ച



              വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2019 -2020 വർഷത്തെ ഉപജില്ലാതലപൊതുയോഗം 17 .06 .2019 ന് (തിങ്കൾ )ഉച്ചയ്ക്കുശേഷം 3 മണിക്ക് ബി .ആർ .സിയിൽ  (പെരളശ്ശേരി )വച്ച് ചേരുന്നതാണ് .എല്ലാ വിദ്യാലയ കോ -ഓർഡിനേറ്റർമാരും പ്രസ്തുത യോഗത്തിൽ പങ്കെടുക്കേണ്ടതാണെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു .

2019 ജൂൺ 14, വെള്ളിയാഴ്‌ച

URGENT

ഈ വര്ഷം മുതൽ നിയമനാംഗീകരം  ഓൺലൈൻ ആക്കുന്നതുമായി ബന്ധപ്പെട്ട്  മാനേജര്മാര്ക്കുള്ള യൂസർ ഐഡിയും പാസ്സ്‌വേർഡും   തിങ്കളാഴ്ച  (17/06/2019)ന്  ഈ ഓഫീസിൽ നിന്നും മാനേജർ നേരിട്ട് വന്ന്  കൈപ്പറ്റേണ്ടതാണ് 


 


                            2019 -2020 വർഷത്തെ   തസ്‌തിക നിർണയവുമായി ബന്ധപ്പെട്ടു പ്രധാനാധ്യാപകർക്കുള്ള   പരീശീലനം 19 .06 .2019 ന് (ബുധൻ )ഉച്ചയ്ക്കുശേഷം 3 മണിക്ക് ബി.ആർ .സി യിൽ (പെരളശ്ശേരി )ചേരുന്നതാണ് .യോഗത്തിൽ എല്ലാ പ്രധാനദ്ധ്യാപകരും കൃത്യസമയത്തു തന്നെ പങ്കെടുക്കണമെന്ന് ഉപജില്ലാവിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു .

2019 ജൂൺ 11, ചൊവ്വാഴ്ച

എൽ. പി വിഭാഗത്തിൽ അഡിഷണൽ ലാംഗ്വേജ് പഠിക്കുന്ന  എല്ലാ കുട്ടികളെയും  സമ്പൂർണയിൽ  അപ്ഡേറ്റ്  ചെയ്യണ്ടതാണ് . ഓരോ  കുട്ടിയുടെയും   വിവരങ്ങൾ സെലക്ട് ചെയ്ത്  അഡിഷണൽ ലാംഗ്വേജ്   അപ്ഡേറ്റ് ചെയ്യണ്ടതാണ് 



         ആറാം പ്രവർത്തി ദിവസത്തെ പ്രവർത്തനങ്ങൾ എല്ലാം തന്നെ 12 .06 .2019 ന് വൈകുന്നേരം പൂർത്തിയാക്കി വിവരങ്ങളുടെ കൃത്യത എല്ലാ പ്രധാനാദ്ധ്യാപകരും നേരിട്ടു പരിശോധിച്ച് ഉറപ്പു വരുത്തിയശേഷം 13 .06 .2019 ന് രാവിലെ കൺഫെം ചെയ്ത് കോപ്പി 11 മണിക്ക് മുൻപായി ഉപജില്ലാവിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .ആറാം പ്രവർത്തി ദിവസത്തെ കണക്കനുസരിച്ചായിരിക്കും തസ്തിക നിർണ്ണയം നടക്കുന്നത് എന്നു ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു .

2019 ജൂൺ 10, തിങ്കളാഴ്‌ച

TEXT BOOK ADDITIONAL  INTENDENT

2018-19 അധ്യയന വർഷത്തേക്കാൾ കൂടുതലായി വിദ്യാലയങ്ങളിൽ  ഓരോ ക്‌ളാസ് ലും 2019 -2020 അധ്യയന വര്ഷം അധികമായി    ചേർന്ന  കുട്ടികൾക്കുള്ള പാഠപുസ്തക ഇൻഡന്റിങ് ജൂൺ 14  മുതൽ 20  വരെ  ചെയ്യണ്ടതാണ് .
സർക്കുലർ 

2019 ജൂൺ 7, വെള്ളിയാഴ്‌ച

2019-20 വർഷത്തെ  റോൾ  സ്ട്രെങ്ത്, ഫീഡിങ് സ്ട്രെങ്ത്  എന്നിവ   WWW.MDMS.KERALA.GOV.IN   സോഫ്റ്റ്‌വെയറിൽ  08/06/2019 നുള്ളിൽ ചേർത്ത്  അതാത് ദിവസത്തെ അറ്റെൻഡൻസ്  ചേർക്കേണ്ടതാണ് .  SCHOOL INFO, MDM COMMITTE, COOK DETAIL (മാറ്റമുണ്ടെങ്കിൽ ) പുതിയത്  ചേർക്കേണ്ടതാണ് .



വിദ്യാരംഗം
2019-20 വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ രൂപീകരണവും പ്രവർത്തനങ്ങളും സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക. സർക്കുലറിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്‌

2019 ജൂൺ 6, വ്യാഴാഴ്‌ച

ഓരോ ദിവസത്തെയും (സ്കൂൾ പ്രവൃത്തി )ദിനങ്ങളിലെ കൃത്യമായ ഫീഡിങ് സ്ട്രെങ്ത്  അതാത് ദിവസം രാവിലെ  11 മണിക്ക് മുൻപായി  www.mdms.kerala.gov.in എന്ന സോഫ്റ്റ് വെയറിൽ   രേഖ പെടുത്തേണ്ടതാണ് 
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട അറിയ്യിപ്പ് 


 1. സ്കൂളിന് ഏറ്റുവും  സമീപമുള്ള  പ്രൈമറി ഹെൽത്ത് സെന്റർ , ആശുപത്രി, ഫുഡ് സേഫ്റ്റിഓഫീസ് , ഫയർ &റെസ്‌ക്യു  സെർവിസ്സ് ഓഫീസ്,കണ്ണൂർ വിദ്യാഭ്യാസ  ഉപ  ഡയറക്ടറേറ്റിലെ  ഉച്ചഭക്ഷണ പരാതി പരിഹാര സെല്ലിന്റെ ഫോൺ നമ്പർ , ഇ-മെയിൽ  വിലാസം എന്നിവ  എല്ലാവര്ക്കും കാണത്തക്കവിധത്തിൽ സ്കൂൾ ഓഫീസിൻറെ  പുറം ചുവരിലോ ഓഫീസിന് പുറത്ത് സ്ഥാപിച്ചിട്ടുള്ള ബോർഡിലോ  സ്ഥിരമായി  ഏഴുതി പ്രദർശിപ്പിക്കേണ്ടതാണ് 


കണ്ണൂർ വിദ്യാഭ്യാസ  ഉപ  ഡയറക്ടറേറ്റിലെ  ഉച്ചഭക്ഷണ പരാതി പരിഹാര സെല്ലിന്റെ ഫോൺ നമ്പർ , ഇ-മെയിൽ  വിലാസം 

നൂൺ  ഫീഡിങ് സൂപ്പർവൈസർ 
വിദ്യാഭ്യാസ  ഉപ  ഡയറക്ടരുടെ കാര്യലായം 
കണ്ണൂർ 
ഫോൺ  നമ്പർ -  0497 2705149
ഇ-മെയിൽ  വിലാസം : nmddekannur@gmail.com

2. 2019 -2020 അധ്യയന വർഷത്തേക്ക് ( ജൂൺ   മുതൽ  മാർച്ച്  വരെ)    ആവശ്യമായ  അയൺ  ഫോളിക് ആസിഡ് ഗുളികകളുടെയും  വിര നിവാരണ ഗുളിക കളുടെയും എണ്ണം (UP/HS   6  ക്ലാസ്  മുതൽ  10  ക്ലാസ്  വരെ )എഇഒ ഓഫീസിൽ 10.06.2019 നകം സമർപ്പിക്കേണ്ടതാണ് 

3.  2019 -2020 അധ്യയന വർഷത്തേക്ക് ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട്  പ്രധാനാധ്യാപകനെ  സഹായിക്കുന്നതിന് 2 അധ്യാപകരുടെ പേരും  ഫോൺ നമ്പറും  10.06.2019 നകംഎഇഒ ഓഫീസിൽ
സമർപ്പിക്കേണ്ടതാണ് 
ഉച്ച ഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികളുടെ വിവരങ്ങൾ ഇതോടൊപ്പം കൊടുത്തിട്ടുള്ള പ്രൊഫോര്മ 2 കോപ്പി വീതം ആറാം പ്രവർത്തിദിവസം വൈകുന്നേരം 4 മണിക്ക് മുൻപായി എ ഇ ഓ ആഫീസിൽ സമർപ്പിക്കേണ്ടതാണ്പ്രൊഫോര്മയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 
എയ്ഡഡ്/ അൺ  എയ്ഡഡ് / ഗവണ്മെന്റ്  സ്കൂളുകളുടെ 2018-19 വര്ഷത്തെ ഭൗതിക സാഹചര്യങ്ങളെ കുറിച്ചുള്ള  പെര്ഫോര്മ  11/06/2019 നുള്ളിൽ  എഇഒ ഓഫീസിൽ  സമർപ്പിക്കേണ്ടാതാണ് 

PERFORMA 
 GOVT  LP/ AIDED PRIMARY   സ്കൂളുകൾക്ക് ടൂർ  TA  ഇനത്തിൽ ആവശ്യമുള്ള  തുകയുടെ വിവരം   20/06/2019 നുള്ളിൽ എഇഒ ഓഫീസിൽ അറിയ്യിക്കേണ്ടതാണ് 
URGENT- MEDISEP   സൈറ്റിൽ   ID  ഉള്ളവരുടെ ഡീറ്റെയിൽസ്  10/06/2019നുളളിൽ  VERIFY  ചെയ്യേണ്ടതാണ്