2019 ഒക്‌ടോബർ 13, ഞായറാഴ്‌ച

ജൈവ വൈവിധ്യ ഉദ്യാനം വിദ്യാലയങ്ങളിൽ 
  2019-20 സാമ്പത്തിക വർഷത്തെ ജൈവവൈവിധ്യ ഉദ്യാനം വിദ്യാലയങ്ങളിൽ നടത്തിപ്പിനായി ഈ ഉപജില്ലയിൽ തിരഞ്ഞെടുക്കപ്പെട്ട 09 സ്കൂളുകൾക്ക് ,സ്കൂൾ ഒന്നിന് 10,000 രൂപ വീതം താഴെ പറയുന്ന കാര്യങ്ങൾക്കായി അനുവദിച്ചിട്ടുണ്ട്.
1.നിലമൊരുക്കൽ 
2.വിത്തുകളും സസ്യ ഇനങ്ങളും ശേഖരിക്കൽ ,സസ്യങ്ങൾ നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ഭൗതിക സാഹചര്യങ്ങൾ അനുകൂലമാക്കൽ .
3.ഹരിതസമിതി രൂപീകരണം ,വിദ്യാലയ ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കൽ ,ജൈവ വൈവിധ്യ ഉദ്യാനം .
4.പ്ലാസ്റ്റിക് വിമുക്ത വിദ്യാലയ പ്രവർത്തനങ്ങൾ ആരംഭിക്കൽ ,പ്രതിമാസ അവലോകന യോഗങ്ങൾ.
 തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകൾ തുക അനുവദിക്കുന്നതിനായി ടി തുകയുടെ വൗച്ചറുകൾ എത്രയും പെട്ടെന്ന് ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

തെരഞ്ഞടുത്ത വിദ്യാലയങ്ങൾ 


കുറ്റി കം നോർത്ത് എൽ .പി
മാമ്പ ഈസ്റ്റ് എൽ .പി 
മുണ്ടലൂർ മാപ്പിള  എൽ .പി 
മുഴപ്പാല എൽ .പി 
പൊതുവാച്ചേരി രാമ വിലാസം എൽ .പി 
കിഴുന്ന സൗത്ത് യു  .പി 
ഐ വെർ കുളം ഗ്രാമീണ പാഠശാല യൂ  .പി 
മക്രേരി  ശ ങ്ക ര വിലാസം ഗ്രാമീണ പാഠശാല യൂ  .പി
നരിക്കോട്  യൂ  .പി






2019 ഒക്‌ടോബർ 11, വെള്ളിയാഴ്‌ച

പോഷൻ  മാ  പദ്ധതിയുടെ ഭാഗമായി ഒക്ടോബര് 14  ന്  എല്ലാ സ്കൂളിലും ചൊല്ലേണ്ട  പ്രതിജ്ഞ


അല്ലാമാ ഇഖ്‌ബാൽ ഉറുദു ടാലെന്റ്റ് ടെസ്റ്റ് 2019  ഒക്ടോബര് 14  തിങ്കളാഴ്ച്ച  രാവിലെ 10  മണിക്ക്    B R C PERALSSERY യിൽ വെച്ച് നടക്കുന്നതാണ്

  1. ഉച്ചഭഷണ ഫണ്ട് സംബന്ധിച്ച്  മുൻ വർഷത്തെ നീക്കിയിരിപ്പ് തുക, നടപ്പ്‌  വർഷം  ലഭിച്ച തുക, നടപ്പ് വർഷം വിനിയോഗിച്ച തുക, നീക്കിയിരിപ്പ് തുക എന്നിവ ഉച്ചഭക്ഷണ അക്കൗണ്ട് ബുക്കിൽ അതാത് മാസം രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്.
  2. 2019 - 20  വർഷത്തെ ജൂൺ 1  മുതൽ ഒക്ടോബർ  10  വരെയുള്ള ഉച്ചഭക്ഷണ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെൻറ് 15 -10 -2019  നകം ഓഫീസിൽ ലഭ്യമാക്കേണ്ടാതാണ്.
  3. ഉച്ചഭക്ഷണ ഹാജർ ഓരോദിവസവും 11 മണിക്കകം ഉച്ചഭക്ഷണ സോഫ്റ്റ്‌വെയറിൽ എൻട്രി വരുത്തേണ്ടതാണ്. ചില സ്കൂൾ ആയതിൽ സ്ഥിരമായി വീഴ്ച വരുത്തുന്നതായി  ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. രാവിലെ  11 വരെ  ഹാജർ രേഖപ്പെടുത്താൻ  സാധിക്കാത്ത  സ്കൂളുകൾ വിവരം ഓഫീസിൽ ഫോൺ മുഖേന ഹാജർ  അറിയിക്കേണ്ടതാണ്.  കെ 2  രജിസ്റ്റർ മാന്വലായും 11 മണിക്ക് മുൻപ് എഴുതി  സൂക്ഷിക്കേണ്ടതാണ്.  
  4. ഉച്ചഭക്ഷണത്തിൽ ഉൾപ്പെട്ട കുട്ടികൾക്ക് ആഴ്ചയിൽ  രണ്ട്‌ ദിവസം പാലും ഒരു ദിവസം മുട്ടയും (മുട്ട കഴിക്കാത്ത കുട്ടികൾക്ക്  ഒരു നേന്ത്രപ്പഴം  ) നിർബന്ധമായും വിതരണം ചെയ്യേണ്ടതാണ്.  ഏതെങ്കിലും ദിവസം അവധിയാണെങ്കിലും അടുത്തദിവസം  പാൽ/ മുട്ട  കുട്ടികൾക്ക് നൽകേണ്ടതാണ്. നേന്ത്രപ്പഴം വിതരണം ചെയ്‌താലും സോഫ്റ്റ്‌വെയറിൽ കുട്ടികൾക്ക് ഹാജർ egg served ൽ   തന്നെയാണ്  രേഖപ്പെടുത്തേണ്ടത്.
  5.  ഉച്ചഭക്ഷണ സോഫ്റ്റ്‌വെയറിൽ ഹാജർ രേഖപ്പെടുത്തിയതിനുശേഷം കെ 2 രജിസ്റ്റർ പരിശോധിച്ച് ശരിയാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.  എന്തെങ്കിലും  തെറ്റ്  വന്നിട്ടുണ്ടെങ്കിൽ അപ്പോൾ  തന്നെ സെക്ഷനിൽ / NMO/ Data  അറിയിച്ച് തിരുത്തൽ  വരുത്തേണ്ടതാണ്.  പിന്നീട്  തിരുത്തലുകൾ വരുത്താൻ സാധിക്കില്ലെന്ന് അറിയിക്കുന്നു.

30/06/2020വരെ സേവനത്തിൽ നിന്ന് വിരമിക്കുന്ന ഗവ . എയ്ഡഡ് അധ്യാപകരുടെ  ശമ്പള നിർണയം പരിശോധിക്കുന്നതിനായി   സേവനപുസ്തകം 02/11/2019 നുള്ളിൽ എഇഒ ഓഫീസിൽ സമർപ്പിക്കണം 
സംസ്കൃതം അധ്യാപക ശില്പശാല - ഒക്ടോ: 18 ,19

   കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ  യു.പി ,ഹൈസ്കൂൾ അധ്യാപകർക്കായി രണ്ടു ദിവസത്തെ ശില്പശാല ഒക്ടോ: 18, 19 വെള്ളി ,ശനി ദിവസങ്ങളിൽ ചൊവ്വ ഹയർ സെക്കണ്ടറി  സ്കൂളിൽ നടക്കുന്നതാണ്. മുഴുവൻ സംസ്കൃത അധ്യാപകരും പങ്കെടുക്കേണ്ടതാണ്.

2019 ഒക്‌ടോബർ 10, വ്യാഴാഴ്‌ച

ശാസ്ത്രമേള 

ഒന്നാം ദിവസം   സയൻസ് , മാത്‍സ്,   രണ്ടാം ദിവസം  വർക്ക്  എക്സ്പീരിയൻസ്  , സോഷ്യൽ  മത്സരങ്ങൾ നടക്കും 

കണ്ണൂർസൗത്ത്‌ ഉപ ജില്ലയിലെ   പ്രധാനാദ്ധ്യാപകരുടെ ഏകദിന പരിശീലനം 15.10.2019 ചൊവ്വാഴ്ച  രാവിലെ 10  മണിക്ക്    B R C PERALSSERY യിൽ വെച്ച് നടക്കുന്നതാണ്   DIET തന്ന പെര്ഫോര്മ പൂരിപ്പിച്ച് കൊണ്ടുവരണം .   നേരത്തെ തീരുമാനിച്ച പി ടി എ കോൺട്രിബൂഷൻ  , ടീച്ചർ കോൺട്രിബൂഷൻ  എന്നിവ  കോണ്ഫെറെൻസിൽ കൊണ്ടുവരണം  






അറിയ്യിപ്പ് 

 ഗെയിംസ് മത്സരങ്ങളുടെ  ഓൺലൈൻ എൻട്രി വരുത്തേണ്ട തീയതി  14  / 10 / 2019  ഉം  അത്‌ലറ്റിക് മത്സരങ്ങൾ മത്സരങ്ങളുടെ  ഓൺലൈൻ എൻട്രി വരുത്തേണ്ട തീയതി  18  / 10 / 2019  ഉം  ആണ് . മത്സരങ്ങൾ നടക്കുന്ന സ്ഥലവും തീയതിയും  താഴെ കൊടുക്കുന്നു 

ഗെയിംസ് മത്സര ഇനങ്ങൾ                           തീയതി                     സ്ഥലം 

1 .  ജൂഡോ                                              15 / 10 / 2019                   ജൂഡോ പരിശീലന                                                                                                                      കേന്ദ്രം , ചക്കരക്കൽ


2   കരാട്ടെ                                           16  / 10 / 2019               ബി.ർ.സി  പെരളശ്ശേരി


3    അത്‌ലറ്റിക് മത്സരങ്ങൾ       ഒക്ടോബര് 25,26  തീയതികൾ കൂടാളി  ഹൈ സ്കൂൾ  ഗ്രൗണ്ട്



2019 ഒക്‌ടോബർ 4, വെള്ളിയാഴ്‌ച

എൽ പി /യു പി മൊഡ്യൂൾ ഫോർമാറ്റ് എല്ലാ സ്കൂളുകളും തയാറാക്കി വെയ്‌ക്കേണ്ടതാണ് . എച്ച് . എം കോൺഫറൻസ് ചേരുമ്പോൾ കൊണ്ടുവരേണ്ടതാണ്  തീയതി   പിന്നീട് അറിയിക്കുന്നതാണ് .

LP/UP  FORMAT

FORMAT -1

LP/UP MODULE FORMAT


       സംരക്ഷിത അദ്ധ്യാപകരുടെ ലിസ്‌റ്റും ഡി ഡിഇ യുടെ  ഉത്തരവും
കൈപ്പറ്റിയത് സംബന്ധിച്ച  രശീത് 
സമർപ്പിക്കാൻമാനേജർമാരോട്    നിരവധി തവണ  ആവശ്യപ്പെട്ടിരുന്നു .എന്നാൽ വളരെ കുറച്ചു മാനേജർമാർ മാത്രമേ സമർപ്പിച്ചിട്ടുള്ളൂ .ടി കൈപ്പറ്റു രശീത് വിദ്യാഭ്യാസ ഉപഡയറക്ടർക്കു
സമർപ്പിക്കേണ്ടതിനാൽ ആയതു
09 .10 2019 ന് (ബുധൻ )വൈകുന്നേരം 5 മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .ടി വിഷയത്തിൽ
പ്രധാനാദ്ധ്യാപകർ പ്രത്യേകം ശ്രദ്ധ  ചെലുത്തേണ്ടതാണ് .

2019 ഒക്‌ടോബർ 3, വ്യാഴാഴ്‌ച

വളരെ അടിയന്തരം

വിദ്യാലയങ്ങളുടെ  സ്ഥാനം  ഡിജിറ്റൽ  ഭൂപടത്തിൽ    www.mapmy office.in എന്ന  വെബ്‌സൈറ്റിൽ രേഖപ്പെടുത്താത്ത   സ്കൂളുകൾ  ഇന്നു  5.00  മണിക്കുള്ളിൽ  ഈ  ഓഫീസിൽ  റിപ്പോർട്ട്  ചെയ്യേണ്ടതാണ്  .
ചെയ്യാത്ത സ്കൂളുകളുടെ  ലിസ്റ്റ്    വിദ്യാഭ്യാസ  ഉപ  ഡയറക്ടർക്ക്  സമർപ്പിക്കേണ്ടതാണ് 

2019 ഒക്‌ടോബർ 1, ചൊവ്വാഴ്ച

ഉപജില്ലാ തല ഐ.ടി മേളയുടെ ഭാഗമായി അപ്പര്‍പ്രൈമറി/ഹൈസ്ക്കൂള്‍/ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്ക്കൂള്‍ തല ഐ.ടി ക്വിസ് മത്സരം എല്ലാ ജില്ലകളിലും ഒരേ ദിവസം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തില്‍ 2019-20 അധ്യയന വര്‍ഷത്തെ സ്ക്കൂള്‍ തല ഐ.ടി ക്വിസ് മത്സരം 03-10-2019 (വ്യാഴാഴ്ച) ഉച്ചക്ക് 2 മണിക്ക്  സ്ക്കൂളുകളില്‍ വച്ച് നടത്തേണ്ടതാണ്. മത്സരം നടത്തേണ്ട ക്വിസ് മാസ്റ്റര്‍മാരെ മുന്‍കൂട്ടി നിശ്ചയിക്കുകയും മത്സരത്തില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാനാവശ്യമായ നിര്‍ദ്ദേശം നല്‍കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സര്‍ക്കുലര്‍ അറ്റാച്ച് ചെയ്യുന്നു.
 

2019 സെപ്റ്റംബർ 29, ഞായറാഴ്‌ച

വളരെ അടിയന്തിരം 

കണ്ണൂർ ജില്ലയിലെ കായിക മേളയുമായി ബന്ധപ്പെട്ട 13  ഗെയിംസ് ഇനങ്ങൾ  oct  10 നകം  പൂർത്തിയാക്കേണ്ടതുണ്ട്  . സബ് ജില്ലയിലെ പ്രിൻസിപ്പാൽ ,  VHSS പ്രിൻസിപ്പാൽ, ഹൈ സ്കൂൾ  ഹെഡ് മാസ്റ്റർ മാർ , പ്രൈമറി ഹെഡ് മാസ്റ്റർമാർ , വിവിധസംഘടനാ പ്രതിനിധികൾ , അധ്യാപകർ എന്നിവരുടെ സഹകരണം  അഭ്യർത്ഥിക്കുന്നു .  കായിക മേളയുടെ സുഗമമായ നടത്തിപ്പിനു  സബ്ബ് ജില്ലയിലെ പ്രിസിപ്പൽമാർ,  VHSS പ്രിൻസിപ്പാൽ, ഹൈ സ്കൂൾ ഹെഡ് മാസ്റ്റർമാർ , HM FORUM എക്സിക്യൂട്ടീവ് അംഗങ്ങൾ, സംഘടനാ പ്രതിനിധികൾ ,  കായിക അധ്യാപകർ എന്നിവരുടെ യോഗം 30.09.2019 ന്  തിങ്കളാഴ്ച 3.00 മണിക്ക്  പെരളശ്ശേരി ബി ആർ സി  യിൽ  വെച്ച് ചേരുന്നതാണ് ; ഡി ജി ഇ   നിർദേശപ്രകാരം  ഏത്  അടിയന്തിര പ്രാധാന്യമുള്ള അറിയ്യിപ്പായി സ്വീകരിച്ചു കൊണ്ട്  മേൽ പറഞ്ഞ മുഴുവൻ പേരും യോഗത്തിൽ കൃത്യസമയത് എത്തിച്ചേരണമെന്ന്  അഭ്യർത്ഥിക്കുന്നു 

                                                                       ഉപജ്‌ജില്ലാവിദ്യാഭ്യാസ ഓഫീസർ 
                                                                                              കണ്ണൂർ സൗത്ത് 

2019 സെപ്റ്റംബർ 27, വെള്ളിയാഴ്‌ച

                     2019 മാർച്ച് മാസം നടന്ന എൽ .എസ് എസ് ,യു .എസ്‌ .എസ് പരീക്ഷയിൽ സ്കോളർഷിപ്പിനർഹരായ വിദ്യാർത്ഥിക്കുള്ള അനുമോദനം 05 .10 .2019 ന് രാവിലെ 9 .30 നു  ശിക്ഷക് സദനിൽ (കണ്ണൂർ )നടത്തുന്നതായി ബഹു;തുറമുഖ -മ്യൂസിയം -പുരാരേഖ -പുരാവസ്‌തു വകുപ്പ് മന്ത്രി .ശ്രീ .രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ഓഫീസിൽ നിന്നും അറിയിച്ചിട്ടുണ്ട് .ആയതിനാൽ കണ്ണൂർ മണ്ഡലത്തിൽ ഉൾപ്പെട്ട വിദ്യാലയങ്ങളിൽ നിന്നും എൽ .എസ്‌ .എസ് ,യു .എസ് .എസ് സ്കോളര്ഷിപ്പിനർഹരായ വിദ്യാർഥികൾ നിർബന്ധമായും ടി അനുമോദനത്തിൽ പങ്കെടുക്കേണ്ടതാണ് .

എൽ .എൽ .എസ്  പഠനപദ്ധതി പരിചയപ്പെടുത്തുന്നത് എൽ .എൽ .എസ് ൻ്റെ ചുമതലയുള്ള ഒരു അദ്ധ്യാപകന് / അദ്ധ്യാപികക്കുള്ള പരീശീലനം 01 .10 2019 ന് (ചൊവ്വ )രാവിലെ 10 മണിക്ക് ബി .ആർ.സിയിൽ   (പെരളശ്ശേരി) ചേരുന്നതാണ് .ഈ ഉപജില്ലയുടെ പരിധിയിൽ വരുന്ന എൽ .പി / യു.പി / ഹൈസ്‌ക്കൂൾ വിദ്യാലയങ്ങളിലെ എൽ .എൽ .എസ് ൻ്റെചുമതലയുള്ള ഒരു അദ്ധ്യാപകന് / അദ്ധ്യാപികയെ നിർബന്ധമായും  ഈ പരിശീലനത്തിൽ
പങ്കെടുപ്പിക്കേണ്ടതാണ് .ഈ പരിശീലനത്തിൽ പങ്കെടുക്കുന്ന  അദ്ധ്യാപക / അദ്ധ്യാപികമാരുടെ ബേങ്ക് അക്കൗണ്ട് നമ്പർ ,ഐ .എഫ് .സി കോഡ് എന്നിവ കൊണ്ടുവരേണ്ടതാണ് . 

കണ്ണൂർ  സൗത്ത്  ഉപജില്ലാ അറബിക്  അദ്ധ്യാപക ർക്കായുള്ള ഏകദിന ശില്പശാല  ഒക്ടോബർ  10 ന്  തോട്ടട വെസ്റ്റ് യു .പി . സ്കൂളിൽ   വെച്  നടത്തപ്പെടും . എല്ലാ  എൽ .പി ,യു .പി അറബിക് അദ്ധ്യാപകർ  പങ്കെടുക്കേണ്ടതാണ് .

കണ്ണൂരിൽ വച്ചു നടക്കുന്ന 63 മത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം 2019                    സെപ്റ്റംബർ 29  തീയതി ഞായറാഴ്ച രാവിലെ 11 മണിക്ക് മാങ്ങാട്ടുപറമ്പ് ഉള്ള കണ്ണൂർ യൂണിവേഴ്സിറ്റി   സെമിനാർ ഹാളിൽ വച്ച് നടക്കുകയാണ്. എല്ലാ  പ്രധാന അധ്യാപകരും  യോഗത്തിൽ പങ്കെടുക്കേണ്ടതാണ് .

2019 സെപ്റ്റംബർ 26, വ്യാഴാഴ്‌ച

കണ്ണൂർ സൗത്ത്  സബ്  ജില്ലാ  സോഷ്യൽ സയൻസ്  ക്ലബ്  ശാസ്ത്രോത്സവത്തോടനുബന്ധിച്ച  നടത്തപ്പെടുന്ന ക്വിസ് മത്സരം 05.10.2019ശനിയാഴ്ച്ച  നടക്കുന്നു  


LP, UP വിഭാഗങ്ങൾ - 10.00 മണിക്ക് പെരളശേരി ബി. ആർസി  യിൽ വെച്ച് നടക്കുന്നു .

ഹൈ സ്കൂൾ, ഹയർ സെക്കന്ററി വിഭാഗം  രാവിലെ 11 മണിക്ക് അഞ്ചരക്കണ്ടി ഹയർ സെക്കന്ററി സ്കൂളിൽ വെച്ചും നടക്കുന്നു 

ഓരോ  വിഭാഗത്തിൽ നിന്നും  ഒരു കുട്ടി വീതം പങ്കെടുക്കേണ്ടതാണ് .  മത്സരത്തിന് പങ്കെടുക്കുന്നവർ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം കൊണ്ടുവരേണ്ടതാണ് 
2019-2020 വർഷത്തെ വാർഷിക പരിശോധന  (ഒക്ടോബര് ) താഴെ കൊടുത്ത സ്കൂളുകളിൽ നടത്തുന്നതാണ് 

സ്കൂളിന്റെ പേര്                                                                               തീയതി 

മാവിലായി യു പി സ്കൂൾ                                                                03.10.2019

MITAVILODE എൽ .പി എസ്                                                           04.10.2019

 മുഴപ്പിലങ്ങാട്  എൽ .പി എസ്                                                    10.10.2019

കിഴുന്ന സൗത്ത് യു പി സ്കൂൾ                                                        11.10.2019

 മാമ്പ ഈസ്റ്റ് എൽ .പി എസ്                                                           15.10.2019

കടമ്പൂർ സൗത്ത് എൽ .പി എസ്                                                 22 10.2019

ചെറുമാ വിലായി യു പി സ്കൂൾ                                                     24 .10.2019