2019 ഒക്‌ടോബർ 21, തിങ്കളാഴ്‌ച
2019 ഒക്ടോബർ 17, വ്യാഴാഴ്‌ച
2019 ഒക്ടോബർ 16, ബുധനാഴ്‌ച
കണ്ണൂർ റവന്യൂ ജില്ലാ ഗണിതശാസ്ത്ര ക്വിസ് മത്സരം 19.10.19 ശനിയാഴ്ച തലശ്ശേരി St Joseph HSS ൽ വെച്ച് നടക്കുന്നതാണ്.
സമയം
ഹൈസ്കൂൾ വിഭാഗം 10 .30 am
HSS വിഭാഗം 11.30 am
മത്സരാർത്ഥികൾ മത്സര സമയത്തിന് അര മണിക്കൂർ മുമ്പേ വേദിയിൽ റിപ്പോർട്ട് ചെയ്യണം. അതത് വിഭാഗങ്ങളിൽ ഉപജില്ലാ തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവരാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്.ഉപ ജില്ലയിൽ നിന്ന് ലഭിച്ച സർട്ടിഫിക്കറ്റ് അല്ലങ്കിൽ AE0/HM ന്റെ സാക്ഷ്യപത്രം കൊണ്ടുവരണം
2019 ഒക്‌ടോബർ 15, ചൊവ്വാഴ്ച
2019 ഒക്ടോബർ 14, തിങ്കളാഴ്‌ച
കണ്ണൂർ റവന്യൂ ജില്ലാ സാമൂഹ്യ ശാസ്ത്രമേളയുടെ ഭാഗമായ ഹൈസ്ക്കൂൾ ഹയർ സെക്കന്ററി വിഭാഗം Quiz മത്സരം 18-10- 19 (വെള്ളി ) ന് കണ്ണൂർ മുൻസിപ്പൽ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കം.ഹൈസ്ക്കൂൾ വിഭാഗം രാവിലെ 9.30 നും ഹയർ സെക്കന്ററി വിഭാഗം 10.30നുമായിരിക്കും നടക്കുക. സബ് ജില്ലാതല മത്സരത്തിലെ ഒന്നും രണ്ടും സ്ഥാനം ലഭിച്ച വിദ്യാർത്ഥികൾ ബന്ധപ്പെട്ട സബ് ജില്ലയിലെAEO / Principal / HM യുടെ സാക്ഷ്യപത്രം സഹിതം കൃത്യ സമയത്ത് എത്തിച്ചേരേണ്ടതാണ്.
ആഗോള കൈകഴുകല്‍ ദിനമായ ഒക്ടോബർ 15 വിവിധ പരിപാടികളോടെ സ്കൂളുകളില്‍ ആചരിക്കുവാനും (അദ്ധ്യയനം തടസപ്പെടാതെ) കൈകഴുകലിന്‍റെ പ്രാധാന്യം സംബന്ധിച്ച അവബോധം കുട്ടകളില്‍ ഉണ്ടാക്കുന്നതിന് ചിത്ര കഥാരചന ഉള്‍പ്പെടെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുവാനും വനിതാ ശിശു വികസന ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ഇതോടെപ്പം കൊടുക്കുന്നു കൂടാതെ ആഗോള കൈകഴുകല്‍ ദിനത്തിന്‍റെ ഈ വർഷത്തെ ലോഗോ (രണ്ടെണ്ണം), സ്കൂളുകളില്‍ സംഘടിപ്പിക്കേണ്ട വിവിധ പരിപാടികളുടെ ലിസ്റ്റ്, ചിത്ര കഥാ രചന മത്സരം സംബന്ധിച്ച വനിതാ ശിശു വികസന ഡയറക്ടറുടെ കുറിപ്പ് എന്നിവയും സ ർക്കുലേറ്റ് ചെയ്തിട്ടുണ്ട്
ചിത്ര കഥാ രചന മത്സരങ്ങളടക്കം വിവിധ പരിപാടികളോടെ ഒക്ടോബര്‍ 15 ആഗോള കൈകഴുകല്‍ ദിനമായി ആചരിക്കുവാനും . അദ്ധ്യയനം തടസപ്പെടാതെ വേണം പരിപാടികള്‍ സംഘടിപ്പിക്കേണ്ടത്. ചിത്ര കഥാ രചനാ മത്സരം സംഘടിപ്പിച്ചതിനു ശേഷം (എല്‍.പി/യു.പി കുട്ടികള്‍ക്ക്) ചിത്രങ്ങള്‍ iedwcdkerala@gmail.com എന്ന വിലാസത്തില്‍ ഒക്ടോബർ 19 നകം സ്കാന്‍ ചെയ്ത് ഇ-മെയില്‍ ചെയ്യേണ്ടതും അതൊടൊപ്പം ചിത്രങ്ങള്‍ വരച്ച കുട്ടികളുടെ പാസ്പോർട്ട സൈസ് ഫോട്ടോയും സ്കൂള്‍ വിലാസവും ഉള്‍പ്പെടുത്തേണ്ടതുമാണ്.

2019 ഒക്‌ടോബർ 13, ഞായറാഴ്‌ച
ജൈവ വൈവിധ്യ ഉദ്യാനം വിദ്യാലയങ്ങളിൽ
2019-20 സാമ്പത്തിക വർഷത്തെ ജൈവവൈവിധ്യ ഉദ്യാനം വിദ്യാലയങ്ങളിൽ നടത്തിപ്പിനായി ഈ ഉപജില്ലയിൽ തിരഞ്ഞെടുക്കപ്പെട്ട 09 സ്കൂളുകൾക്ക് ,സ്കൂൾ ഒന്നിന് 10,000 രൂപ വീതം താഴെ പറയുന്ന കാര്യങ്ങൾക്കായി അനുവദിച്ചിട്ടുണ്ട്.
1.നിലമൊരുക്കൽ
2.വിത്തുകളും സസ്യ ഇനങ്ങളും ശേഖരിക്കൽ ,സസ്യങ്ങൾ നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ഭൗതിക സാഹചര്യങ്ങൾ അനുകൂലമാക്കൽ .
3.ഹരിതസമിതി രൂപീകരണം ,വിദ്യാലയ ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കൽ ,ജൈവ വൈവിധ്യ ഉദ്യാനം .
4.പ്ലാസ്റ്റിക് വിമുക്ത വിദ്യാലയ പ്രവർത്തനങ്ങൾ ആരംഭിക്കൽ ,പ്രതിമാസ അവലോകന യോഗങ്ങൾ.
തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകൾ തുക അനുവദിക്കുന്നതിനായി ടി തുകയുടെ വൗച്ചറുകൾ എത്രയും പെട്ടെന്ന് ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
തെരഞ്ഞടുത്ത വിദ്യാലയങ്ങൾ
കുറ്റി കം നോർത്ത് എൽ .പി
മാമ്പ ഈസ്റ്റ് എൽ .പി
മുണ്ടലൂർ മാപ്പിള എൽ .പി
മുഴപ്പാല എൽ .പി
പൊതുവാച്ചേരി രാമ വിലാസം എൽ .പി
കിഴുന്ന സൗത്ത് യു .പി
ഐ വെർ കുളം ഗ്രാമീണ പാഠശാല യൂ .പി
മക്രേരി ശ ങ്ക ര വിലാസം ഗ്രാമീണ പാഠശാല യൂ .പി
നരിക്കോട് യൂ .പി
തെരഞ്ഞടുത്ത വിദ്യാലയങ്ങൾ
കുറ്റി കം നോർത്ത് എൽ .പി
മാമ്പ ഈസ്റ്റ് എൽ .പി
മുണ്ടലൂർ മാപ്പിള എൽ .പി
മുഴപ്പാല എൽ .പി
പൊതുവാച്ചേരി രാമ വിലാസം എൽ .പി
കിഴുന്ന സൗത്ത് യു .പി
ഐ വെർ കുളം ഗ്രാമീണ പാഠശാല യൂ .പി
മക്രേരി ശ ങ്ക ര വിലാസം ഗ്രാമീണ പാഠശാല യൂ .പി
നരിക്കോട് യൂ .പി
2019 ഒക്‌ടോബർ 11, വെള്ളിയാഴ്ച
- ഉച്ചഭഷണ ഫണ്ട് സംബന്ധിച്ച് മുൻ വർഷത്തെ നീക്കിയിരിപ്പ് തുക, നടപ്പ് വർഷം ലഭിച്ച തുക, നടപ്പ് വർഷം വിനിയോഗിച്ച തുക, നീക്കിയിരിപ്പ് തുക എന്നിവ ഉച്ചഭക്ഷണ അക്കൗണ്ട് ബുക്കിൽ അതാത് മാസം രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്.
- 2019 - 20 വർഷത്തെ ജൂൺ 1 മുതൽ ഒക്ടോബർ 10 വരെയുള്ള ഉച്ചഭക്ഷണ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെൻറ് 15 -10 -2019 നകം ഓഫീസിൽ ലഭ്യമാക്കേണ്ടാതാണ്.
- ഉച്ചഭക്ഷണ ഹാജർ ഓരോദിവസവും 11 മണിക്കകം ഉച്ചഭക്ഷണ സോഫ്റ്റ്‌വെയറിൽ എൻട്രി വരുത്തേണ്ടതാണ്. ചില സ്കൂൾ ആയതിൽ സ്ഥിരമായി വീഴ്ച വരുത്തുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. രാവിലെ 11 വരെ ഹാജർ രേഖപ്പെടുത്താൻ സാധിക്കാത്ത സ്കൂളുകൾ വിവരം ഓഫീസിൽ ഫോൺ മുഖേന ഹാജർ അറിയിക്കേണ്ടതാണ്. കെ 2 രജിസ്റ്റർ മാന്വലായും 11 മണിക്ക് മുൻപ് എഴുതി സൂക്ഷിക്കേണ്ടതാണ്.
- ഉച്ചഭക്ഷണത്തിൽ ഉൾപ്പെട്ട കുട്ടികൾക്ക് ആഴ്ചയിൽ രണ്ട് ദിവസം പാലും ഒരു ദിവസം മുട്ടയും (മുട്ട കഴിക്കാത്ത കുട്ടികൾക്ക് ഒരു നേന്ത്രപ്പഴം ) നിർബന്ധമായും വിതരണം ചെയ്യേണ്ടതാണ്. ഏതെങ്കിലും ദിവസം അവധിയാണെങ്കിലും അടുത്തദിവസം പാൽ/ മുട്ട കുട്ടികൾക്ക് നൽകേണ്ടതാണ്. നേന്ത്രപ്പഴം വിതരണം ചെയ്‌താലും സോഫ്റ്റ്‌വെയറിൽ കുട്ടികൾക്ക് ഹാജർ egg served ൽ തന്നെയാണ് രേഖപ്പെടുത്തേണ്ടത്.
- ഉച്ചഭക്ഷണ സോഫ്റ്റ്‌വെയറിൽ ഹാജർ രേഖപ്പെടുത്തിയതിനുശേഷം കെ 2 രജിസ്റ്റർ പരിശോധിച്ച് ശരിയാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. എന്തെങ്കിലും തെറ്റ് വന്നിട്ടുണ്ടെങ്കിൽ അപ്പോൾ തന്നെ സെക്ഷനിൽ / NMO/ Data അറിയിച്ച് തിരുത്തൽ വരുത്തേണ്ടതാണ്. പിന്നീട് തിരുത്തലുകൾ വരുത്താൻ സാധിക്കില്ലെന്ന് അറിയിക്കുന്നു.
2019 ഒക്ടോബർ 10, വ്യാഴാഴ്‌ച
അറിയ്യിപ്പ്
ഗെയിംസ് മത്സരങ്ങളുടെ ഓൺലൈൻ എൻട്രി വരുത്തേണ്ട തീയതി 14 / 10 / 2019 ഉം അത്‌ലറ്റിക് മത്സരങ്ങൾ മത്സരങ്ങളുടെ ഓൺലൈൻ എൻട്രി വരുത്തേണ്ട തീയതി 18 / 10 / 2019 ഉം ആണ് . മത്സരങ്ങൾ നടക്കുന്ന സ്ഥലവും തീയതിയും താഴെ കൊടുക്കുന്നു
ഗെയിംസ് മത്സര ഇനങ്ങൾ തീയതി സ്ഥലം
1 . ജൂഡോ 15 / 10 / 2019 ജൂഡോ പരിശീലന കേന്ദ്രം , ചക്കരക്കൽ
2 കരാട്ടെ 16 / 10 / 2019 ബി.ർ.സി പെരളശ്ശേരി
3 അത്‌ലറ്റിക് മത്സരങ്ങൾ ഒക്ടോബര് 25,26 തീയതികൾ കൂടാളി ഹൈ സ്കൂൾ ഗ്രൗണ്ട്
ഗെയിംസ് മത്സരങ്ങളുടെ ഓൺലൈൻ എൻട്രി വരുത്തേണ്ട തീയതി 14 / 10 / 2019 ഉം അത്‌ലറ്റിക് മത്സരങ്ങൾ മത്സരങ്ങളുടെ ഓൺലൈൻ എൻട്രി വരുത്തേണ്ട തീയതി 18 / 10 / 2019 ഉം ആണ് . മത്സരങ്ങൾ നടക്കുന്ന സ്ഥലവും തീയതിയും താഴെ കൊടുക്കുന്നു
ഗെയിംസ് മത്സര ഇനങ്ങൾ തീയതി സ്ഥലം
1 . ജൂഡോ 15 / 10 / 2019 ജൂഡോ പരിശീലന കേന്ദ്രം , ചക്കരക്കൽ
2 കരാട്ടെ 16 / 10 / 2019 ബി.ർ.സി പെരളശ്ശേരി
3 അത്‌ലറ്റിക് മത്സരങ്ങൾ ഒക്ടോബര് 25,26 തീയതികൾ കൂടാളി ഹൈ സ്കൂൾ ഗ്രൗണ്ട്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)



