2019 ഏപ്രിൽ 24, ബുധനാഴ്‌ച


26/04/2019 ന്  നടക്കുന്ന  എൽ .പി / യു .പി വിഭാഗം  അധ്യാപകർക്കുള്ള പരിശീലനത്തിൽ പങ്കെടുക്കേണ്ട DRG LIST താഴെ   കൊടുക്കുന്നു 




എൽ പി വിഭാഗം  അധ്യാപകർക്കുള്ള പരിശീലനം  KANNUR NORTH BRC യിലും   യു .പി വിഭാഗം  അധ്യാപകർക്കുള്ള പ രിശീലനം  KANNUR SOUTH BRC യിലും വെച്ച് നടക്കുന്നതാണ് . പരിശീലനത്തിൽ പങ്കെടുക്കുന്ന അധ്യാപകർ  ലാപ് ടോപ്, TB, അധ്യാപക സഹായി,  ടീച്ചിങ് മാന്വൽ  ,ഐടി അധിഷ്ഠിത  പാഠനത്തിന് സഹായകരമായ  റിസോഴ്സ്   മെറ്റീരിയലുകൾ , സ്കൂളുകളിലെ  മികച്ച മാതൃകകൾ , കഴിഞ്ഞ  അർദ്ധവാർഷിക പരീക്ഷയിൽ ക്ലാസ്സിലെ കുട്ടികൾ നേടിയ നിലവാരം സംബന്ധിച്ച രേഖ  എന്നിവ നിർബന്ധമായും കൊണ്ടുവരേണ്ടതാണ് 

2019 ഏപ്രിൽ 17, ബുധനാഴ്‌ച

                         പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക് 


          കണ്ണൂർസൗത്ത്‌ ഉപജില്ലയിലെ പ്രധാനാദ്ധ്യാപകരുടെ യോഗം (എൽ .പി , യു.പി ,പ്രൈമറി വിഭാഗം ഉള്ള ഹൈസ്കൂളുകളിൽ നിന്നും ഒരു പ്രതിനിധി )20 .04 .2019 ന് (ശനിയാഴ്ച )ഉച്ചയ്ക്കുശേഷം 2 മണിക്ക് ബി .ആർ .സി യിൽ (പെരളശ്ശേരി )ചേരുന്നതാണ് .എല്ലാ  പ്രധാനാദ്ധ്യാപകരും യോഗത്തിൽ കൃത്യസമയത്തുതന്നെ പങ്കെടുക്കേണ്ടതാണെന്നു ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു .

2019 ഏപ്രിൽ 16, ചൊവ്വാഴ്ച



            2018 -2019 വർഷം യു .എസ് .എസ് .സ്കോളർഷിപ്പ് ലഭിച്ച സ്കൂളുകൾ ,(2019 ഫെബ്രുവരി മാസം നടന്ന പരീക്ഷ ) സ്കോളർഷിപ്പ് ലഭിച്ച കുട്ടികളുടെ എണ്ണം എന്നിവ ചുവടെ ചേർക്കുന്നു .

1 )പെരളശ്ശേരി ഗവർണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ ----20
2 )അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ                         -----03
3)കാടാച്ചിറ ഹയർ സെക്കൻഡറി സ്കൂൾ                                   -----01
4 )കടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ                                      -----29
5 )ചെറുമാവിലായി യു .പി സ്കൂൾ                                              -----07
6 )മുരിങ്ങേരി യു .പി സ്കൂൾ                                                           -----03
7 )മക്രേരി ശങ്കരവിലാസം  യു .പി സ്കൂൾ                                 ------03
8 )കൂഞ്ഞങ്ങോട് യു .പി സ്കൂൾ                                                      ------01
9 )നരിക്കോട് യു .പി സ്കൂൾ                                                             ------04
10 )മാവിലായി യു .പി സ്കൂൾ                                                        -------03
11 )കിഴുന്ന സൗത്ത് യു .പി . സ്കൂൾ                                               -------01
12 )മുഴപ്പിലങ്ങാട് സൗത്ത് യു.പി . സ്കൂൾ                                   ------01
13 )മുഴപ്പിലങ്ങാട് യു.പി . സ്കൂൾ                                                   -------01
14 )ഊർപ്പഴശ്ശിക്കാവ് യു.പി . സ്കൂൾ                                           --------02
15 )കടമ്പൂർ നോർത്ത് യു.പി . സ്കൂൾ                                          ---------01
16 )എ. ഇ .എസ് .ഇംഗ്ലീഷ് മീഡിയം സ്കൂൾ                                       ---07 
                                                                                                                                   86

         ഈ ഉപജില്ലയിലെ 86 കുട്ടികൾക്കാണ് യു .എസ് .എസ് .സ്കോളർഷിപ്പ് ലഭിച്ചത് .ഏറ്റവും കൂടുതൽ കുട്ടികൾക്ക് യു .എസ് .എസ് .സ്കോളർഷിപ്പ്കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിലാണ് 29 കുട്ടികൾക്ക് .തൊട്ടുപിന്നിലായി പെരളശ്ശേരി ഗവർണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് 20 കുട്ടികൾ.17 യു.പി.സ്കൂളുകളിൽ 11 യു.പി.സ്കൂളുകൾ സ്കോളർഷിപ്പ് നേടിയിട്ടുണ്ട് .6 .യു.പി.സ്കൂളുകൾക്ക് സ്കോളർഷിപ്പ് ലഭിച്ചിട്ടില്ല .4 ഹയർ സെക്കൻഡറി സ്കൂളുകളിൽ രണ്ട് ഹയർ സെക്കൻഡറി സ്കൂളുകൾ ഉന്നതനിലവാരം പുലർത്തിയെങ്കിലും രണ്ട് ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്ന് നാമ  മാത്രമായ കുട്ടികൾക്കേ സ്കോളർഷിപ്പ് ലഭിചിട്ടുള്ളൂ .പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കി മികവിന്റെ കേന്ദ്രങ്ങളായി  മാറുന്നു എന്നതിനുള്ള ഉത്തമ ധൃഷ്ടാന്തമാണ് .ഈ യു .എസ് .എസ് .വിജയം .ഇതു കൂട്ടായ്മയുടെ വിജയമാണ്. ഈ കൂട്ടായ്മ പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തട്ടെ.ഇതു നിലനിർത്താൻ കഴിയട്ടെയെന്നാശംസിക്കുന്നു  .വിജയത്തിൽ പങ്കാളികളായ എല്ലാവർക്കും അഭിനന്ദങ്ങൾ . 





2019 ഏപ്രിൽ 12, വെള്ളിയാഴ്‌ച




           


2019 ഏപ്രിൽ 11, വ്യാഴാഴ്‌ച

സ്കൂൾ - ഉച്ചഭക്ഷണ പദ്ധതി   അക്കൗണ്ട് ബാലൻസ് കൃത്യമാക്കുന്നതിനും  അക്കൗണ്ട് വിവരങ്ങൾ പുതിയ സോഫ്റ്റ്‌വെയറിൽ  ഉൾപെടുത്തുന്നതിനും  ഇതോടപ്പം, കൊടുത്ത PROFORMA" യില്‍ അക്കൗണ്ട് സംബന്ധമായ വിവരങ്ങള്‍ രേഖപ്പെടുത്തി(PROFORMA 2 COPY ) 20/04/2019-ാം തീയതിക്ക് മുന്‍പായി  ഉപജില്ലാ വിദ്യാഭ്യാസ ആഫീസില്‍  നല്‍കേണ്ടതാണ്.  ഇതിൽ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന "INSTRUCTIONS" എന്ന ഫയലില്‍ പ്രൊഫൊർമ എങ്ങനെ പൂരിപ്പിക്കണമെന്ന നിർദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. "PROFORMA" യില്‍ മാത്രമേ വിവരങ്ങള്‍ പൂരിപ്പിക്കാവൂ.    ( 2018-19  വർഷത്തെ     എഇഒ പാസ്സാക്കി നൽകിയ  മുഴുവൻ തുക  പിൻവലിച്ചതിന്  ശേഷമുള്ള ബാങ്ക് സ്റ്റെമെന്റ്റ് കൂടി  ഹാജരാക്കേണ്ടതാണ് )

PROFORMA" 


INSTRUCTIONS

2019 ഏപ്രിൽ 8, തിങ്കളാഴ്‌ച

2018-19  വര്ഷത്തെ  ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട  വാർഷിക പരിശോധനയിൽ  ഹാജരാകാത്തവർ 09/04/2018 ന്  10 മണിക്ക് തന്നെ ഹാജരാക്കേണ്ടതാണ്

2019 ഏപ്രിൽ 7, ഞായറാഴ്‌ച




            പ്രധാനാദ്ധ്യാപകരുടെപ്രത്യേക  ശ്രദ്ധയ്ക്ക് 



            അവധിക്കാല അദ്ധ്യാപക പരിശീലനം (ഐ .ടി )ഏപ്രിൽ 26 ന്  ആരംഭിക്കുകയാണ് .നിലവിൽ ഏതു കേന്ദ്രത്തിലും രജിസ്റ്റർ ചെയ്യാമെങ്കിലും
ഐ .ടി യ്ക്ക് കണ്ണൂർസൗത്ത്‌ ഉപ ജില്ലയ്ക്ക്അനുവദിച്ച പരിശീലന കേന്ദ്രത്തിൽ മാത്രം രജിസ്റ്റർ ചെയ്‌യേണ്ടതാണെന്ന് ഉപജില്ല വിദ്യഭ്യാസ ഓഫീസർ അറിയിക്കുന്നു .കണ്ണൂർ സൗത്ത് ഉപജില്ലക്ക് അനുവദിച്ച പരിശീലന കേന്ദ്രങ്ങൾ ചുവടെ ചേർക്കുന്നു .ഇതിനകം രജിസ്റ്റർ ചെയ്ത് പോയിട്ടുണ്ടെങ്കിൽ എഡിറ്റ് ചെയ്ത് മാറ്റണം .എൽ .പി വിഭാഗം അദ്ധ്യാപകർ  അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി ,കാടാച്ചിറ ഹയർസെക്കൻഡറി എന്നീ വിദ്യാലയങ്ങളിലും ,യു .പി  വിഭാഗം ഗവൺമെൻറ് ഹയർസെക്കൻഡറിസ്കൂൾ പെരളശ്ശേരി , ഗവൺമെൻറ്ഹയർസെക്കൻഡറിസ്കൂൾ ,ചാല എന്നീവിദ്യാലയങ്ങളിലുമാണ്  രജിസ്റ്റർ ചെയ്യേണ്ടത് 


1 )പെരളശ്ശേരി ജി എച്ഛ് .എസ് .എസ് 

2 )അഞ്ചരക്കണ്ടി  എച്ഛ് .എസ് .എസ്

 3 )കാടാച്ചിറ എച്ഛ് .എസ് .എസ്

4 )ചാല ജി എച്ഛ് .എസ് .എസ്

2019 ഏപ്രിൽ 6, ശനിയാഴ്‌ച



            കുടിവെള്ളം സംബന്ധിച്ചു മുകളിൽ ചേർത്ത പ്രൊഫോർമ എല്ലാ  പ്രധാനദ്ധ്യാപകരും പൂരിപ്പിച്ചു (തിങ്കൾ )08 .04 2019 ഉച്ചക്കുശേഷം 2 മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .

2019 ഏപ്രിൽ 4, വ്യാഴാഴ്‌ച


                       2018-2019 വർഷത്തെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളെ സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർത്ത പ്രൊഫോർമയിൽ പൂരിപ്പിച്ചു നാളെ (06 .04 .2019 )വൈകുന്നേരം 5 മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്



              പ്രധാനദ്ധ്യാപകരുടെ പ്രത്യേക ശ്രദ്ധക്ക് 


                             2019 -2020 വർഷത്തെക്കാവശ്യമായ പാഠപുസ്തകങ്ങൾ ഇൻഡൻറ്   നല്കിയത് പ്രകാരം ലഭിച്ചിട്ടുണ്ടോ ?  മുഴുവനായും ലഭിച്ചിട്ടില്ല എങ്കിൽ  ഇൻഡൻറ്   നല്കിയത്  പ്രകാരം ഇനിയുംലഭിക്കാനുള്ള     പാഠപുസ്തകങ്ങൾ എണ്ണം (ക്ലാസ് ,മീഡിയം ,വിഷയം  തിരിച്ചു )ഏതെങ്കിലും സ്കൂളുകൾ പാഠപുസ്തകങ്ങൾക്ക്  നിശ്ചിത  സമയത്തിനകം ഇൻഡൻറ് നല്കാൻ വിട്ടുപോയ സ്കൂളുകൾ ഉണ്ടെങ്കിൽ ആ വിവരവും നാളെ (06 .04 2019 ന്) വൈകുന്നേരം 5 മണിക്ക് മുമ്പായി ഓഫീസിൽ രേഖാമൂലം എഴുതി സമർപ്പിക്കേണ്ടതാണ് 

ഉച്ചഭക്ഷണ പദ്ധതി കാലിച്ചാക്കിന്റെ  തുക നൽകിയതിന്റെ രസീത് എഇഒ ഓഫീസിൽ നിന്നും കൈപ്പറ്റേണ്ടതാണ്  (രസീത് കൈപറ്റി കാലി  ചാക്ക് രെജിസ്റ്ററിൽ  ഒട്ടിക്കേണ്ടതാണ് )
NOON MEAL AUDIT
1. നൂൺ  മീൽ  ഓഡിറ്റിന്  കഴിഞ്ഞ  വർഷത്തെ  ACCOUNT BOOK ഹാജരാക്കേണ്ടതാണ് 

2.  എല്ലാ ബില്ലുകളും  ADMIT & PAID എഴുതി  ഒപ്പ് വെക്കേണ്ടതാണ് ( ഗ്യാസ് ബിൽ  അടക്കം)

2019 ഏപ്രിൽ 3, ബുധനാഴ്‌ച

2019 ഏപ്രിൽ 1, തിങ്കളാഴ്‌ച

 ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട സ്കൂളുകളുടെ ബാങ്ക് അക്കൗണ്ട് കറണ്ട് അക്കൗണ്ട് ആയിരിക്കണമെന്ന്  നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ നിലവില്‍ പല സ്കൂളുകളുടേയും ബാങ്ക് അക്കൗണ്ട് Savings Bank Account ആണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ആയതിനാല്‍ 20/04/2019 നകം Savings Bank Account ആയിട്ടുള്ള സ്കൂളുകള്‍ ആയത് ക്ലോസ് ചെയ്ത് പുതിയ Current Account ആക്കണമെന്ന് DPI അറിയ്യിക്കുന്നു.

  ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട സ്കൂളുകളുടെ ബാങ്ക് അക്കൗണ്ടിൽ  നിന്ന്  ബാങ്ക് ചാർജ്  ഈടാക്കുന്നുണ്ടെങ്കിൽ  ബാങ്കിന്  കത്ത് നൽക്കേണ്ടതാണ് 

2019 മാർച്ച് 31, ഞായറാഴ്‌ച



               2018 -2019 വർഷത്തെ പ്രമോഷൻ ലിസ്റ്റിൻറെയും പ്രമോഷന് അർഹത നേടിയ കുട്ടികളുടെ ലിസ്റ്റിൻറെ രണ്ടു പകർപ്പ് എന്നിവ 17. 04 .2019 ന് വൈകുന്നേരം 5 മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .

അവധിക്കാല അധ്യാപക പരിശീലനങ്ങളില്‍ പങ്കെടുക്കുന്നവര്‍ വിശദാംശങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ  സര്‍ക്കുലര്‍  അറ്റാച്ച് ചെയ്യുന്നു.അറ്റാച്ച്മെന്റ് കണ്ടാലും. താങ്കളുടെ സബ്ബ് ജില്ലയിലെ സ്ക്കൂളുകളിലെ അധ്യാപകര്‍ക്ക് രജിസ്റ്റര്‍ ചെയ്യുവാനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.  പരിശീലന കേന്ദ്രവും ബാച്ചും  അധ്യാപകര്‍ക്ക് പിന്നീട് തെരഞ്ഞെടുക്കാവുന്നതാണ്.
സർക്കു ലർ നോട്ടീസ് ബോർഡിൽ പതിച്ചിട്ടുണ്ട് .
 


2019 മാർച്ച് 29, വെള്ളിയാഴ്‌ച

NOON MEAL AUDIT 2018-19 

2018-19 വർഷത്തെ   നൂൺ  മീൽ  ഓഡിറ്റിന്  എല്ലാ  രെജിസ്റ്ററുകളും  05.04.2019 നുള്ളിൽ  എഇഒ ഓഫീസിൽ ഹാജരാക്കേണ്ടതാണ് 




2019 മാർച്ച് 28, വ്യാഴാഴ്‌ച

VERY URGENT

വാർഷിക പരിശോധനയ്ക്ക്  പച്ചക്കറി , പലവ്യഞ്ജനം, പാചക വാതകം എന്നിവയുടെ സ്റ്റോക്ക് രജിസ്റ്റർ  ഹാജരാക്കേണ്ടതില്ല