2018, ഓഗസ്റ്റ് 23, വ്യാഴാഴ്‌ച

പ്രീമെട്രിക് സ്കോളർഷിപ്പ് 2018-19
2018-19 വർഷത്തെ ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ്പിനുള്ള ഓൺലൈൻ അപെക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 30-9-2018 ആണ്‌. വിശദമായ സർക്കുലറിനായി 3-8-2018 ലെ പോസ്റ്റ് കാണുക. പ്രസ്തുത സർക്കുലറിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്‌.
ചുവടെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക
1) ഓൺലൈൻ അപേക്ഷയോടൊപ്പം ഒരു രേഖയും സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യേണ്ടതില്ല.
2) സ്കോളർഷിപ്പ് തുക കുറഞ്ഞത് 1000/- രൂപയും പരമാവധി 15000/- രൂപയുമാണ്‌. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന സമയത്ത്  , പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന  കുട്ടികൾക്ക് അഡ്മിഷൻ ഫീ , ട്യൂഷൻ ഫീ എന്നിവയില്ലാത്തതിനാൽ  മിസ്സല്ലേനിയസ് ഫീസ് എന്ന ഇനത്തിൽ ഒരു നിശ്ചിത തുക കാണിച്ചാൽ ആയത് കേന്ദ്ര സർക്കാരിന്റെ സ്കോളർഷിപ്പ്  വിഭാഗം  പരിശോധിച്ച്  സ്കോളർഷിപ്പിനത്തിൽ അനുവദിക്കുന്ന തുകയിൽ വർദ്ധനവ് വരുത്തി നല്കിയേക്കും. മുൻ വർഷങ്ങളിൽ 7500/- രൂപ വരെ സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്.
3)സീറോ ബാലൻസ് അക്കൗണ്ടിന്‌ 6 മാസത്തെ വാലിഡിറ്റി മാത്രമാണുള്ളത്.ആയത് റിക്വസ്റ്റ് കൊടുത്ത് പുതുക്കേണ്ടതാണ്‌. കൂടാതെ ബാങ്കിൽ നല്കിയ ഫോൺ നമ്പർ മാറ്റാൻ പാടില്ല.ഒരു കുട്ടിക്ക് ഒരു ബാങ്ക് അക്കൗണ്ട് മാത്രമേ പാടുള്ളു . പ്രസ്തുത അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യേണ്ടതാണ്‌. ജോയിന്റ് അക്കൗണ്ടുകളിൽ കുട്ടികളുടെ പേര്‌ ആദ്യം വരണം.( ആധാർ കാർഡ് ഉപയോഗിച്ച് വിവിധ ബാങ്കുകളിൽ അക്കൗണ്ട് എടുക്കുമ്പോൾ ഏറ്റവുമൊടുവിൽ ഏത് ബാങ്കിലാണോ അക്കൗണ്ട്  എടുത്തത് , ആ അക്കൗണ്ട് മാത്രമേ ലൈവായിട്ടുണ്ടാകൂ. മറ്റ് അക്കൗണ്ടുകൾ ഫ്രീസായിട്ടുണ്ടാകും.ആയതിനാൽ പ്രീമെട്രിക് സ്കോളർഷിപ്പിന്‌ അപേക്ഷിച്ചതിനുശേഷം  മറ്റൊരു ബാങ്കിൽ ആധാർ കാർഡുപയോഗിച്ച് അക്കൗണ്ട് എടുത്താൽ സ്കോളർഷിപ്പിന്‌ നല്കിയ അക്കൗണ്ട് ഫ്രീസാകുമെന്നാണ്‌ ഡി.പി.ഐ യിൽ നിന്നും ലഭിച്ച വിവരം)
4) നിശ്ചിത വരുമാനപരിധിയില്പ്പെടാത്തതിനാൽ സർക്കാർ  ജീവനക്കാരുടെ മക്കൾക്ക് പ്രസ്തുത സ്കോളർഷിപ്പിന്‌ അപേക്ഷിക്കാൻ  അർഹതയില്ല.
5) ഇതുവരെ National Scholarship Portalൽ രജിസ്റ്റർ ചെയ്യാത്ത സ്കുളുകൾ  ആയത് അടിയന്തിരമായി രജിസ്റ്റർ ചെയ്യേണ്ടതാണ്‌.രജിസ്ട്രേഷൻ സമയത്ത്  രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ചോദിക്കുമ്പോൾ “The school is registered as per KER  under Govt of Kerala" എന്ന് ടൈപ്പ്  ചെയ്ത് ഒപ്പും സീലും വെച്ച് സ്കാൻ ചെയ്ത് അയക്കണം(20kb യിൽ താഴെ)
6)അപേക്ഷയോടൊപ്പം നല്കുന്ന മൊബൈൽ നമ്പറിലേക്ക് സ്കോളർഷിപ്പ് സംബന്ധിച്ച നിർദ്ദേശങ്ങൾ വിവിധ ഘട്ടങ്ങളിലായി നല്കുന്നതിനാൽ കുട്ടിയുടെ(രക്ഷിതാവിന്റെ) മൊബൈൽ നമ്പർ മാത്രം നല്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ