കണ്ണൂർ സൗത്ത് സബ് ജില്ലാ പട്രോൾ ലീഡേഴ്‌സ് ക്യാമ്പ്
ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ന്റെ നേതൃത്വത്തിൽ ഈ വരുന്ന 28 - 09 -2018 മുതൽ 30 - 09 - 2018 വരെ വെള്ളി ,ശനി, ഞായർ ദിവസങ്ങളിൽ കടമ്പൂർ ഹയർ സെക്കന്ററി സ്കൂളില്‍ വച്ച് പട്രോൾ ലീഡേഴ്‌സ് ക്യാമ്പ് നടത്തപെടുന്നു. 28 ന് വൈകുന്നേരം 4 .45 ന് രജിസ്‌ട്രേഷൻ , 5 .15 ന് ക്യാമ്പ് ഉദ്ഘാടനം. പങ്കെടുക്കുന്ന സൗത്ത് സബ് ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസ്സുകളിലെ സ്കൗട്ട്സ് &ഗൈഡ്സിനെ അതത് സ്കൂളിൽ ചുമതലയുള്ള അധ്യാപകർ ഒരുക്കി വേണ്ട നിർദ്ദേശങ്ങൾ നൽകി ക്യാമ്പിൽ യൂണിഫോമിൽ എത്തിക്കേണ്ടതാണ് .ക്യാമ്പിൽ കുട്ടികളെ എത്തിക്കുമ്പോൾ കുട്ടികളുടെ പേര് അടങ്ങുന്ന ലിസ്റ്റ് ഹെഡ്മാസ്റ്റർ സാക്ഷ്യപ്പെടുത്തി ഒരുകുട്ടിക്ക് 250 രൂപ ക്യാമ്പ് ഫീ സഹിതം രജിസ്റ്റർ ചെയേണ്ടതാണ് .ക്യാമ്പിൽ വരുബോൾ ക്യാമ്പ് കിറ്റ് (നോട്ടുബുക്ക് ,പേന, പെന്‍സില്‍, സ്കെച്ച്പെന്ന്,ചാര്‍ട്ട്, ഗ്രാഫ് പേപ്പർ, റൈറ്റിംഗ് ബോർഡ്,10 ബോണ്ട് പേപ്പർ സെല്ലോടേപ് , പ്രൊട്രാക്ടർ,റോപ്പ്,കോമ്പസ്,ഫസ്റ്റ് എയ്ഡ് ബോക്സ് ,പ്ലേറ്റ്,ഗ്ലാസ്,പി ടി ഡ്രസ്സ് ) കൊണ്ടുവരേണ്ടതാണ് .കുട്ടികളുടെ കൂടെ എസ്കോർട്ടിങ് ടീച്ചേര്‍സ് ഉണ്ടായിരിക്കേണ്ടതാണ് . 4 .30 ന് കാടാച്ചിറയിൽനിന്നും എടക്കാടില്‍ നിന്നും സ്കൂൾ ബസ് സൗകര്യം ഉണ്ടായിരിക്കും .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ