2018, നവംബർ 18, ഞായറാഴ്‌ച

അറിയിപ്പ്
ത്യശ്ശൂർ ജില്ലയിലെ കൈപ്പമംഗലം മണ്ഡലത്തിലെ  സ്കൂളുകളിൽ കുട്ടികൾ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് വിറ്റ് കൊണ്ട് പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായം നല്കിയ മാത്യക സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഈ മാസം 15 മുതൽ 23 വരെ   കുട്ടികൾ സ്കൂളുകളിൽ നിന്നും അവരുടെ വീടുകളിൽ നിന്നും ശേഖരിക്കുന്ന  പ്ലാസ്റ്റിക് കുപ്പികൾ സ്കൂൾ പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിൽ സ്കൂളുകളിൽ ശേഖരിച്ച് സൂക്ഷിക്കേണ്ടതും  ഈ മാസം 24 മുതൽ കേരള സ്ക്രാപ്പ് മർച്ചന്റ് അസോസിയേഷൻ പ്രവർത്തകർ  വില നല്കിക്കൊണ്ട് സ്കൂളുളിൽ നിന്നും ഇവ ഏറ്റെടുക്കുന്നതുമായിരിക്കും.
കൂടുതൽ വിശദാംശങ്ങൾക്കും ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നത് സംബന്ധിച്ചും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ