2020, ഫെബ്രുവരി 3, തിങ്കളാഴ്‌ച

മുൻ വര്ഷങ്ങളിലേതു പോലെ ഈ വർഷത്തെയും ദേശീയ വിര നിവാരണ ദിനം 2020  ഫെബ്രുവരി 10  നു ഒരു വയസ്സിനും പത്തൊൻപതു വയസ്സിനും ഇടയിൽ പ്രായമുള്ള എല്ലാ കുട്ടികൾക്കും ആൽബന്ധസോൾ  ഗുളിക നൽകുന്നതിന് ആവശ്യമായ നടപടികൾ അടിയന്തിരമായി സ്വീകരിക്കേണ്ടതാണ്.ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ  നിർദേശാനുസരണം എല്ലാ സ്കൂളുകളിലും പ്രസ്തുത ഗുളിക കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനും അത് നിശ്ചിത മാതൃകയിൽ കുട്ടികൾ കഴിച്ചു എന്ന് ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് പ്രഥമാധ്യാപകാരെ ചുമതലപ്പെടുത്തുന്നു.പദ്ധതി സംബന്ധമായി ആരോഗ്യ വകുപ്പ് നൽകിയ ആൽബന്ധസോൾ ഗുളികകൾ സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുന്നതിനും സ്കൂളിലെ പ്രഥമാദ്ധ്യാപകരെ ചുമതലപ്പെടുത്തുന്നു.ഇതുവരെയും ഗുളിക കൊടുക്കാത്ത കുട്ടികൾക്ക് ദേശീയ മോപ് ഡേ ആയ ഫെബ്രുവരി 17 നു  ആൽബന്ധസോൾ ഗുളിക നൽകേണ്ടതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ