കണ്ണൂർ റവന്യൂ ജില്ലാ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ശാസത്ര അധ്യാപകർക്ക് സെമിനാറും കുട്ടികളുടെ ജില്ലാതല ചാന്ദ്ര ദിന ക്വിസ് മത്സരവും 2019 സെപ്തംബർ 20ന് കണ്ണൂർ സയൻസ് പാർക്കിൽ വച്ച് നടക്കുന്നതാണ്. സബ്ബ് ജില്ലാ - ജില്ലാഹൈസ്കൂൾ സയൻസ് സെമിനാറിൽ വിദ്യാർത്ഥികളെ തയ്യാറാക്കുന്നതിന് വേണ്ടിയാണ് ശിൽപശാല സംഘടിപ്പിക്കുന്നത്.
Periodic Table of Chemical elements-Impact on human Welfare എന്ന വിഷയത്തിലാണ് സെമിനാർ.സെമിനാർ 10 മണിക്ക് ആരംഭിക്കും.11 മണിക്ക് HS ക്വിസും, 12 മണിക്ക് UP ക്വിസും നടക്കും, ഉപജില്ലാ സയൻസ് സെക്രട്ടറിമാർ, ജില്ലയിലെ ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് ഓരോ ശാസ്ത്ര അധ്യാപകർ / കെമിസ്ട്രി അധ്യാപകരു മാണ് പങ്കെടുക്കേണ്ടത്. ക്വിസ് പ്രോഗ്രാമിനു ശേഷം ഉപജില്ലാ സെക്രട്ടറിമാരുടെ യോഗം ഉണ്ടായിരിക്കുന്നതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ