2019 സെപ്റ്റംബർ 26, വ്യാഴാഴ്‌ച

സബ് ജില്ലാ ഗണിതശാസ്ത്ര ക്വിസ് മത്സരം

സബ് ജില്ലാ ഗണിതശാസ്ത്ര ക്വിസ് മത്സരം 1-10 -2019 ചൊവ്വാഴ്ച ബി ആർ സി പെരളശ്ശേരിയിൽ വെച്ച്  നടക്കുന്നതാണ്

LP, UP വിഭാഗങ്ങൾ - 9.30 am

HS, HSS വിഭാഗങ്ങൾ - 12 മണി

ഓരോ  വിഭാഗത്തിൽ നിന്നും  ഒരു കുട്ടി വീതം പങ്കെടുക്കേണ്ടതാണ് .  മത്സരത്തിന് പങ്കെടുക്കുന്നവർ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം കൊണ്ടുവരേണ്ടതാണ് 

2019 സെപ്റ്റംബർ 24, ചൊവ്വാഴ്ച


കണ്ണൂർ വിദ്യാഭ്യാസ ജില്ല സംസ്കൃതം അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിൽ സംസ്കൃത ദിനാചരണവും പ്രശ്നോത്തരി മത്സരവും  സെപ്തം: 26 വ്യാഴാഴ്ച 11 മണിക്ക് കണ്ണൂർ നോർത്ത് BRC യിൽ വെച്ച് നടക്കുന്നതാണ്. വിദ്യാഭ്യാസ ജില്ലയിലെ എല്ലാ യു.പി. ഹൈസ്കൂൾ ,ഹയർ സെക്കണ്ടറി സംസ്കൃതാധ്യാപകരും പങ്കെടുക്കണം' .ഉപജില്ലാ തലത്തിൽ നടന്ന പ്രശ്നോത്തരി മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ യു.പി,ഹൈസ്കൂൾ ടീമുകളാണ് പ്രശ്നോത്തരിയിൽ പങ്കെടുക്കേണ്ടത്.

2019 സെപ്റ്റംബർ 22, ഞായറാഴ്‌ച

ഉല്ലാസഗണിതം ശില്പശാല

 ബി ആർ സി പരിധിയിലെ പഞ്ചായത്തുകളിലെ ഒന്നാം ക്ലാസ്സ് അധ്യാപകർക്കുള്ള ഉല്ലാസ ഗണിതം ശില്പശാല സപ്തംബർ 24/9/2019, 25/9/2019 ,26/09/2019,27/09/2019  തിയ്യതികളിൽ  ബി.ആർ.സി ഹാളിൽ നടക്കുന്നു. എല്ലാ വിദ്യാലയങ്ങളിൽ നിന്നും ഒന്നാം ക്ലാസ്സിൽ പഠിപ്പിക്കുന്ന ഒരു ടീച്ചർ ശില്പശാലയിൽ പങ്കെടുക്കേണ്ടതാണ്.
          


ഉല്ലാസഗണിതം ശില്പശാല 

          24/9/2019, 25/9/2019 പെരളശ്ശേരി, അഞ്ചരക്കണ്ടി പഞ്ചായത്തുകളിലെ ഒന്നാം ക്ലാസിലെ അധ്യാപകർ

         26/09/2019,27/09/2019 മുഴപ്പിലങ്ങാട്,എടക്കാട് കടമ്പൂർ പഞ്ചായത്തുകളിലെ ഒന്നാം ക്ലാസിലെ അധ്യാപകർ


  ശിൽപശാലയിൽ പങ്കെടുക്കുന്ന അധ്യാപകർ  ഒന്നാം ക്ലാസിലെ TB, TT, Ubuntu ഇൻസ്റ്റാൾ ചെയ്ത ലാപ്ടോപ് എന്നിവ കൊണ്ടുവരേണ്ടതാണ്.

2019 സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

23.09.2019 ന്  തിങ്കളാഴ്ച്ച ഹലോ ഇംഗ്ലീഷ് ഏകദിന പരിശീലനം ബി ആര്‍ സി ഹാളില്‍ വച്ച് നടക്കുന്നു.എല്‍ പി സ്കൂളില്‍ നിന്നും 1 അധ്യാപകനും യു പി/ഹൈസ്കൂളില്‍ നിന്ന് 2 അധ്യാപകരും പരിശീലനത്തില്‍ പങ്കെടുക്കേണ്ടതാണ്.


       പരിശീലനത്തില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ 2,5,ക്ലാസിലെ രണ്ടാമത്തെ യുണിറ്റ് ഉള്‍ക്കൊള്ളുന്ന ടെക്സ്റ്റ് ബുക്ക്,ടീച്ചര്‍ ടെക്സ്റ്റ് ,ഹലോ ഇംഗ്ലീഷ് ജേര്‍ണല്‍ എന്നിവ നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്.കൂടാതെ അവരവര്‍ കൈകാര്യം ചെയ്യുന്ന ക്ലാസിലെ  ടെക്സ്റ്റ് ബുക്ക്,ടീച്ചര്‍ ടെക്സ്റ്റ് ,ഹലോ ഇംഗ്ലീഷ് ജേര്‍ണല്‍ എന്നിവ നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്.


കണ്ണൂർസൗത്ത്‌ ഉപ ജില്ലയിലെ ഗവണ്മെന്റ് എയ്ഡഡ് , അൺ എയ്ഡഡ്  പ്രധാനാദ്ധ്യാപകരുടെ യോഗം 23 .09 .2019(തിങ്കളാഴ്ച  ) ഉച്ച യ്ക്കുശേഷം 2 .30 ന്  .പെരളശ്ശേരി പഞ്ചയാത്ത് ഹാളിൽ ചേരുന്നതാണ് .യോഗത്തിൽ എല്ലാ പ്രധാനാദ്ധ്യാപകരും കൃത്യസമയത്തു തന്നെ പങ്കെടുക്കണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു .(എല്ലാ എൽ .പി /യൂ .പി /ഹൈ സ്കൂൾ  പ്രധാനാധ്യാപകരും , ഹയർ സെക്കന്ററി പ്രിൻസിപ്പാൾ  എന്നിവർ  പങ്കെടുക്കേണ്ടതാണ് )


അജണ്ട : 1 മേളകളുടെ നടത്തിപ്പ് 

2019 സെപ്റ്റംബർ 19, വ്യാഴാഴ്‌ച




വളരെ അടിയന്തിരം , സമയബന്ധിതം 


എല്ലാ  വിദ്യാലയങ്ങളും സ്ഥാനം  ഡിജിറ്റൽ  ഭൂപടത്തിൽ    www.mapmy office.in എന്ന  വെബ്‌സൈറ്റിൽ 25.09.2019 നുള്ളിൽ  വിവരങ്ങൾ രേഖപ്പെടുത്തി  ഈ  ഓഫീസിൽ  റിപ്പോർട്ട്  ചെയ്യേണ്ടതാണ്  .മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ചെയ്യേണ്ടത് .
റിപ്പോർട്ട്   വിദ്യാഭ്യാസ  ഉപ  ഡയറക്ടർക്ക്  സമർപ്പിക്കേണ്ടതിനാൽ  കാലതാമസം ഒഴിവാക്കുക 
കണ്ണൂർ റവന്യൂ ജില്ലാ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ശാസത്ര അധ്യാപകർക്ക് സെമിനാറും കുട്ടികളുടെ ജില്ലാതല ചാന്ദ്ര ദിന ക്വിസ് മത്സരവും 2019 സെപ്തംബർ 20ന് കണ്ണൂർ സയൻസ് പാർക്കിൽ വച്ച് നടക്കുന്നതാണ്. സബ്ബ് ജില്ലാ - ജില്ലാഹൈസ്കൂൾ സയൻസ് സെമിനാറിൽ വിദ്യാർത്ഥികളെ തയ്യാറാക്കുന്നതിന് വേണ്ടിയാണ് ശിൽപശാല സംഘടിപ്പിക്കുന്നത്.
Periodic Table of Chemical elements-Impact on human Welfare എന്ന വിഷയത്തിലാണ് സെമിനാർ.സെമിനാർ 10 മണിക്ക് ആരംഭിക്കും.11 മണിക്ക് HS ക്വിസും, 12 മണിക്ക് UP ക്വിസും നടക്കും, ഉപജില്ലാ സയൻസ് സെക്രട്ടറിമാർ, ജില്ലയിലെ ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് ഓരോ ശാസ്ത്ര അധ്യാപകർ / കെമിസ്ട്രി അധ്യാപകരു മാണ് പങ്കെടുക്കേണ്ടത്. ക്വിസ് പ്രോഗ്രാമിനു ശേഷം ഉപജില്ലാ സെക്രട്ടറിമാരുടെ യോഗം ഉണ്ടായിരിക്കുന്നതാണ്.

2019 സെപ്റ്റംബർ 18, ബുധനാഴ്‌ച

 URGENT


2019 -2020  അധ്യയന വർഷത്തെ  1  മുതൽ 8  വരെ ക്ലാസ്സുകളിലെ  -രണ്ടാം വോളിയം TEXT BOOK   ഇനി ആവശ്യമുള്ള പുസ്തകങ്ങളുടെ എണ്ണവും    അധികമുള്ള പുസ്തകങ്ങളും   നാളെ (19 .09 .2019 )  എഇഒ  ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . 
2019 -2020  വർഷത്തെ Maintainence Grant നുള്ള  അപേക്ഷകൾ സെപ്തംബര്  30  നുള്ളിൽ എഇഒ  ഓഫീസിൽ സമർപ്പിക്കേണ്ടതാണ് 

2019 സെപ്റ്റംബർ 15, ഞായറാഴ്‌ച

2019-2020 വർഷത്തെ വാർഷിക പരിശോധന  താഴെ കൊടുത്ത സ്കൂളുകളിൽ നടത്തുന്നതാണ് 

സ്കൂളിന്റെ പേര്                                                                               തീയതി 

മുഴപ്പിലങ്ങാട്  എൽ .പി എസ്                                                     19.09.2019

മക്രേരി സങ്കരവിലാസം ജിയൂ പി എസ്                                24 .09.2019
ആഡൂർ   ഈസ്റ്റ് എൽ .പി എസ്                                                  26 .09.2019
ബാവോഡ് ഈസ്റ്റ് യൂ .പി എസ്                                                    27  .09..2019 

MITAVILODE എൽ .പി എസ്                                                           28 .09..2019

ഏഴര മാപ്പിള എൽ  പി സ്കൂൾ                                                        28 .09..2019                      

2019 സെപ്റ്റംബർ 4, ബുധനാഴ്‌ച

VERY VERY URGENT


കണ്ണൂർ സൗത്ത് ഉപജില്ലയിലെ സ്കൂളിലെ ജീവനക്കാരുടെ സ്പാര്ക് ബില്ലുകൾ മാറ്റുന്നതിനെ മുൻപായി സാലറി അക്കൗണ്ടിന്റെ സ്റ്റാന്റിംഗ് ഇൻസ്ട്രക്ഷൻ BIMS -ൽ രേഖപ്പെടുത്തിയത് സംബന്ധിച്ച താഴെ കൊടുത്ത പെര്ഫോര്മയിൽ  05/09/2019 ന്  ഇ മെയിൽ / ഫോൺ  മുഖാന്തിരം സമർപ്പിക്കണം 


STATUS OF SETTING ETSB STANDING INSTRUCTION

NO .Of Employees            100% to desired Bank account       100%to ETSB A/C       Partially  TO                                                                                                                                              ETSB

അധ്യാപകദിനാശംസകൾ
2019  ആഗസ്ത് മാസത്തെ  K2 ,NMP, COOK ATTENDENCE SHEET   സമർപ്പിക്കാത്തവർ  ലിസ്റ്റ്  താഴെ കൊടുക്കുന്നു . സമർപ്പിക്കാത്തവർ  ഇന്ന്  4  മണിക്ക് എം മുൻപേ എഇഒ സമർപ്പിക്കേണ്ടതാണ് 

Thottada G.H.S.S.
ATTADAPPA LP SCHOOL
Attadappa no2 LPS
Balikalayam lp school
KADAMBOOR SOUTH LP SCHOOL
Mavilayi South L P School
MUNDALORE MOPLA LPS
MUZHAPPALA L.P.S.
VADAKUMBAD L P SCHOOL
ADOOR WEST L P S
Ezhara Mopla L.P.S
KUTTIKKAKKAM NORTH LP SCHOOL
MAMBA WEST L.P SCHOOL
MUZHZPPILANGAD L P SCHOOL
ATTADAPPA SOUTH UP SCHOOL
CHERUMAVILAYI UP SCHOOL
KADAMBUR EAST UP SCH
Muzhappilangad South U.P school
NARICKODE U P SCHOOL 
OORPAZHASSIKAVU U P SCHOOL
GOVT.TECHNICAL H.S.KANNUR
Asrayam Special School





അറിയിപ്പ് 

സ്കൂൾ ശാസ്ത്രരംഗം കോ ഓർഡിനേറ്റർ  മാരുടെ ഒരു യോഗം൦05.09.2019 ന്   വ്യാഴാഴ്ച  2 മണിക്ക്  സൗത്ത് ബി. ആർ . സി  യിൽ  നടക്കും . സൗത്ത് ഉപജില്ലയിലെ   സ്കൂൾ ശാസ്ത്രരംഗം കോ ഓർഡിനേറ്റർ മാർ  നിർബന്ധമായും പങ്കെടുക്കേണ്ടതാണെന്ന്  എ.ഇ.ഓ. അറിയിക്കുന്നു 

2019 സെപ്റ്റംബർ 3, ചൊവ്വാഴ്ച

പാചക തൊഴിലാളികളുടെ വേതനം 


  • ജൂലൈ മാസത്തെ വേതനം 2  തവണയായിട്ടാണ്  അനുവദിച്ചിരിക്കുന്നതാണ്   600 രൂപയും , ബാലൻസ് തുകയുമായിട്ടാണ് 
  • ഓണം അലവൻസ് 1300 രൂപ അനുവദിച്ചിട്ടുണ്ട് 

2019 സെപ്റ്റംബർ 2, തിങ്കളാഴ്‌ച

അറിയിപ്പ്

2018-19 വർഷത്തെ  യൂണിഫോം വിനിയോഗ  സർട്ടിഫിക്കറ്റ് (  KFC FORM 44)            സമർപ്പിക്കാത്ത      പ്രധാനാധ്യാപകർ  06.09.2019  നു      മുൻപായി  സമർപ്പിക്കേണ്ടതാണ് .

സമർപ്പിക്കാത്തവർ 

1.അടൂർ ഈസ്റ്റ്   എൽ .പി
2.ആറ്റടപ്പ   എൽ .പി
3.കാമേത്  എൽ .പി
4.മാമ്പ  എൽ .പി
5.മാമ്പ വെസ്റ്റ് എൽ .പി
6.മാവിലായി എൽ .പി
7.മാവിലായി നോർത്ത് എൽ .പി
8.മുണ്ടലൂർ  രാമവിലാസം എൽ .പി
9.ആറ്റടപ്പ സൗത്ത്  യു .പി
10.മുഴപ്പിലങ്ങാട് സൗത്ത്  യു .പി
11.മുഴപ്പിലങ്ങാട്  യു .പി
12.നരിക്കോട് യു .പി

NATIONAL SCHOLARSHIP PORTAL-2019-20-URGENT



               
സ്കൂളുകൾ പ്രൊഫൈൽ  അപ്ഡേറ്റ് ചെയ്യുന്ന സമയത്ത് 
ആവശ്യപ്പെടുന്ന രേജിസ്റെർഡ് സിർട്ടിഫിക്കറ്റ് 
അപ്‌ലോഡ് ചെയ്യേണ്ട നിർദ്ദേശം  ചുവടെ ചേർക്കുന്നു .



1 സർക്കാർ/എയ്ഡഡ് സ്കൂളുകൾ :  സ്‌കൂൾ സർക്കാർ/  എയ്ഡഡ് വിഭഗത്തിൽ പെടുന്നതാണെന്നും 
                                                                     ഗവ.അംഗീകൃതമാണെന്നും കെ.ഇ.ആർ  പ്രകാരം പ്രവർത്തിക്കുന്നതാണെ 
                                                                     ന്നും എഴുതുകയോ ടൈപ്പ് ചെയ്യുകയോ ചെയ്ത് എച് .എം ഒപ്പു, സീൽ  
                                                                     രേഖപ്പെടുത്തി  സ്കാൻ ചെയ്തു  200 കെബി താഴെയുള്ള ഒരു  ഫയൽ  ആക്കി 
                                                                     അപ്‌ലോഡ് ചെയ്യണം.
2 .അൺ എയ്ഡഡ് സ്കൂളുകൾ :        സർക്കാർ അംഗീകാരം ലഭിച്ചിട്ടുണ്ട് എന്ന് തെളിയിക്കുന്ന രേഖ  200  കെബി 
                                                                     താഴെയുള്ള ഒരു  ഫയൽ  ആക്കി സ്കാൻ ചെയ്തു അപ്‌ലോഡ് ചെയ്യണം.


2019 സെപ്റ്റംബർ 1, ഞായറാഴ്‌ച

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിവര സാങ്കേതിക വിദ്യയിൽ വരുന്ന മാറ്റങ്ങൾ അധ്യാപകർക്ക് പകർന്ന് നൽകുന്നതിന്റെ ഭാഗമായി ജില്ലാ തലത്തിലുള്ള ഏകദിന ശിലാപശാല 31.08.2019 ന്  ശനിയാഴ്ച്ച  രാവിലെ 10 മണി മുതൽ കണ്ണൂർ നോർത്ത് ബി.ആർ സി യിൽ വെച്ച് നടക്കുന്നതാണ് .  ശില്പശാലയിൽ     കണ്ണൂർ സൗത്ത് ഉപജില്ലാ കൺവീനറായി തെര ഞ്ഞെടുത്ത  അഞ്ചരക്കണ്ടി എച്ച് എസ് എസിലെ  ശ്രീ .നിർമ്മൽ  മധുവിനെ( എച്ച് .എസ് .ടി  ഫിസിക്കൽ  സയൻസ്)പങ്കെടുപ്പിക്കണമെന്ന് അറിയ്യിക്കുന്നു