2019 നവംബർ 5, ചൊവ്വാഴ്ച

1 . ഡൈനിങ്ങ് ഹാൾ നിർമ്മാണത്തിനുള്ള അപേക്ഷ സംബന്ധിച്ച നടപടികൾ താത്കാലികമായി നിർത്തിവയ്ക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ  നിർദേശിച്ചിട്ടുണ്ട്. പുതുക്കിയ നോംസ് അനുസരിച്ചുള്ള അറിയിപ്പ് ഉടനെ  നൽകുന്നതാണെന്നും അറിയിച്ചിട്ടുണ്ട്.

2 .    ഉച്ചഭക്ഷണ സോഫ്റ്റ് വയറിലെ cook details ൽ പാചകക്കാരിയുടെ വിവരങ്ങൾ പൂർണമായി പൂരിപ്പിക്കാത്ത പ്രധാനാദ്ധ്യാപകർ ആയത് 08 .11 .2019 ന്  മുൻപായി എൻട്രി പൂർത്തിയാക്കി update ചെയ്യേണ്ടതാണ്.(പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കത്ത് ഉള്ളടക്കം ചെയ്യുന്നു )

3. ഉച്ചഭക്ഷണത്തിന്റെ expenditure statement, vouchers എന്നിവ ഓഫീസിൽ നിന്നും ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ പാസ്സാക്കിയത് കൈപ്പറ്റുമ്പോൾ പ്രധാനാദ്ധ്യാപകർ രെജിസ്റ്ററിൽ ഒപ്പും തീയതിയും പതിക്കേണ്ടതാണ് .

2019 നവംബർ 1, വെള്ളിയാഴ്‌ച

എസ് .എം .സി /എസ്‌ .എം .ഡി .സി /പി .ടി .എ  പരിശീലനം


പൊതുവിദ്യാഭ്യസ  സംരക്ഷണ യജ്ഞത്തിന്റ  ഭാഗ മായി  പൊതു വിദ്യാലയങ്ങളിൽ  ഉണ്ടായിട്ടുള്ള  മികവുകൾ /മുന്നേറ്റങ്ങൾ  എന്നിവ  രക്ഷിതാക്കളിൽ എത്തിക്കുന്നതിന്റെ   ഭാഗ മായി 04.11.2019 ന്  രാവിലെ  10 മണിമുതൽ  കുത്തുപറമ്പ ബി.ർ.സി. യിൽ നടക്കുന്ന  പരിശീലന ത്തിൽ  താഴെ  പേര്  നൽകിയ അദ്ധ്യാപകർ   പങ്കെടുക്കേണ്ടതാണ് .

1. RAGIL.P                                     HSST,                   GHSS THOTTADA
2. Dr. SMITHA PANNIYAN          HSST                    PERALSSERY AKGHSS
3. PRATHEESH                             HSST                     KADACHIRA HSS
4 Dr. PRASEETHA                        HSST                     PERALSSERY AKGHSS
5. ULLSAN PRAEMBATH           HSA                      ANJARAKKANDY HSS
6. Dr. JAYESH VADIYIL              H.S.A                     PERALSSERY AKGHSS
7. SREEKESH E M                       UPSA                     MURINGERI UPS
8. SINDHU K C                            UPSA                     O K U P S
9. ASHOKAN P                            UPSA                     KOONHANKODE UP
10. HARIKRISHNANDHAN       LPSA                     MUNDALURE NEW L P
11. SOUBHAGYA M C                LPSA                    MAKRERY L P

12. SHIHABUDHEEN                  LPSA                   KIZHUNNA SOUTH L P
13 ANIMA C                                 LPSA                   ANJARAKKANDY MAPPILA L P
14 IRISH                                       UPSA                  THOTTADA WEST
15 VIPEESH                                  LPSA                 MAMBA L.P
16 SUVID S KUMAR                   UPSA                 BAVOSE EAST U.P

2019 ഒക്‌ടോബർ 31, വ്യാഴാഴ്‌ച








നഷ്ടപ്പെട്ട പ്രവർത്തി ദിവസങ്ങൾക്ക് പകരം പ്രവർത്തി ക്കേണ്ട ദിവസങ്ങൾ

നവമ്പർ 2,  30
ഡിസംബർ   7 
ജനുവരി    18 
പൊതുവിദ്യാഭ്യാസ ഡയറക്ടറു ടെ  അറിയിപ്പ് 

2019 ഓഗസ്റ്റ് മാസത്തിൽ സംസ്ഥാനത്തുണ്ടായ  പ്രളയത്തിൽ പഠനോപകാരണങ്ങൾ  നഷ്ടപ്പെട്ട്  ദുരിതമനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക്  നല്കുന്നതിനായി  സുമനസുകളായ വരിൽ നിന്നും, വിദ്യാർത്ഥികളിൽ  നിന്നും  പഠനോപകാരണങ്ങൾ   ശേഖരിക്കുന്നുണ്ട് .താല്പര്യമുള്ള കുട്ടികളി ൽ  നിന്നും    താഴെ നല്കിയ  പഠനോപകരണ  ങ്ങൾ അതാത്  സ്കൂൾ  അധികൃതർ  എ .ഇ .ഓ  ൽ 02.11.2019 ന്  തന്നെ എത്തിക്കേണ്ടതാണ്.  ബാലാവകാശകമ്മീഷൻ  നേരിട്ട് വന്ന് കൈപ്പറ്റുന്നതാണ് .

ശേഖരിക്കേണ്ട പഠനോപകരണ ങ്ങൾ 

1.   സ്കൂൾ ബാഗ് 
2    കുട 
3   നോട്ടുബുക്ക് 
4   ലഞ്ച് ബോക്സ് (സ്റ്റൈൻലെസ്സ് സ്റ്റീൽ )
5   വാട്ടർബോട്ടിൽ (സ്റ്റൈൻലെസ്സ് സ്റ്റീൽ )
6   പേന 
7   പെൻസിൽ 
8   പെൻസിൽ ബോക്സ് 
9   എറൈസർ 
10  ഇൻസ്ട്രുമെന്റ് ബോക്സ് 

2019 ഒക്‌ടോബർ 30, ബുധനാഴ്‌ച




കലോത്സവം  അറിയിപ്പ് 

കലോത്സവവുമായി ബന്ധപ്പെട്ട് പ്രോഗ്രാം  ഡ്യൂട്ടി യിലുള്ള  അദ്ധ്യാപകർ 31.03.2019 ന്  രാവിലെ  കൃത്യം 8.30 ന്  തന്നെ  കാടാച്ചിറ ഹയർ സെക്കണ്ടറി യി   ൽ  റിപ്പോർട്ട്  ചെയ്യാൻ  എല്ലാ പ്രധാനാധ്യാപകരും  നിർദേശം  നല്കേണ്ടതാണ് .

പ്രൈമറി സ്കൂളുകളിലെ  മെയ്ന്റനൻസ് ഗ്രാന്റ് BIMS ൽ അലോട്ട് ചെയ്തിട്ടുണ്ട് . bims പരിശോധിച്ച്  തുക സറണ്ടർ ചെയ്യാനുണ്ടെങ്കിൽ എത്രയും പെട്ടെന്നു ചെയ്യേണ്ടതാണ് .തുക അനുവദിച്ച വർഷത്തെ ഉത്തരവ് പുതുക്കി ലഭിക്കാൻഉണ്ടെങ്കിൽ ആയതിന് എത്രയും പെട്ടന്ന് അപേക്ഷ സമർപ്പിക്കേണ്ടതാണ് . 


2019 ഒക്‌ടോബർ 29, ചൊവ്വാഴ്ച

പാഠപുസ്തകം   അറിയിപ്പ് സമയബന്ധിതം 

മുൻ വർഷം  സൊസൈറ്റി  തെറ്റായി മാപ്പ്  ചെയ്ത  സ്കൂൾ  തിരുത്തൽ വരുത്തി  സൊസൈറ്റിയുടെ പേര്  നൽകി ക്രമപ്പെടുത്തണ്ടതാണ് .

അപ്ഗ്രേഡ് ചെയ്ത സ്‌കൂൾ  കോഡിൽ  തിരുത്തൽ ആവശ്യമുണ്ടെങ്കിൽ ആയത്  അറിയിക്കേണ്ടതാണ് .

നിലവിലുള്ള  സൊസൈറ്റികൾ  മാറ്റി സൗകര്യപ്രദമായ  സൊസൈറ്റിയിലേക്ക് മാറ്റം    ആവശ്യമുണ്ടെങ്കിൽ അവർക്കാവശ്യമായ സൊസൈറ്റിയുടെ പേര്  വ്യക്തമായി അറിയിക്കേണ്ടതാണ് .

മേൽ  വിവരങ്ങൾ ക്ക്  മാറ്റം  ആവശ്യമുണ്ടെങ്കിൽ  ഇന്ന്  5 മണിക്ക്  മുൻപായി അറിയിക്കണ്ടതാണ്.  വൈകിയുള്ള അറിയിപ്പ് സ്വീകരിക്കാൻ  സാധ്യ മല്ല 

2019 ഒക്‌ടോബർ 28, തിങ്കളാഴ്‌ച


2019  നവംബര് മാസം വാർഷിക പരിശോധന നടത്തുന്ന സ്കൂളുകൾ 

തീയ്യതി സ്കൂളിന്‍റെ പേര്
06.11.2019 മുഴപ്പിലങ്ങാട് യു.പി.സ്കൂള്‍
13.11.2019 അഞ്ചരക്കണ്ടി എല്‍.പി.സ്കൂള്‍
15.11.2019 ചെറുമാവിലായി യു.പി.സ്കൂള്‍
20.11.2019 മുണ്ടല്ലൂര്‍ മാപ്പിള എല്‍.പി.സ്കൂള്‍
22.11.2019 മാമ്പ ഈസ്റ്റ് എല്‍.പി.സ്കൂള്‍
25.11.2019 മാവിലായി യു.പി.സ്കൂള്‍
27.11.2019 പലേരി എല്‍..പി.സ്കൂള്‍
29.11.2019 കാമേത്ത് എല്‍.പി.സ്കൂള്‍

2019 ഒക്‌ടോബർ 25, വെള്ളിയാഴ്‌ച

ബ് ജില്ലാ കായികമേളയിൽ 28.10.2019ന്  നടത്താൻ തീരുമാനിച്ച ഇനങ്ങൾ  അന്ന് തന്നെ മുൻസിപ്പൽ എച്ച് എസ് എസ്  കണ്ണൂരിൽ വെച്ച് നടക്കും 
എൽ പി വിഭാഗം  -മലയാള പ്രസംഗം 

വിഷയം : നമ്മുടെ ഭക്ഷണങ്ങൾ വിഷമയമോ


യു പി വിഭാഗം  -ഇംഗ്ലീഷ്  പ്രസംഗം 

 വിഷയം :Increasing Road Accidents

യു പി വിഭാഗം  -ഹിന്ദി   പ്രസംഗം 


വിഷയം :मेरा गाँव


അറിയിപ്പ്

                        26.10.2019 ശനിയാഴ്ച ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ
രാവിലെ 9.30 മണിക്ക്  കണ്ണൂര്‍ സെന്‍റ് തെരാസസ്   ഹൈസ്കൂളില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചിരുന്ന യോഗം  രാവിലെ അതേ സമയത്തുതന്നെ ജി.വി.എച്ച്.എസ്.എസ്. കണ്ണൂരില്‍ വെച്ചും (മുന്‍സിപ്പല്‍ സ്കൂള്‍) 

രണ്ടാമത്തെ സെഷനായ ജനപ്രതിനിധികളുടെ യോഗം രാവിലെ 11.30 മണിക്ക് മുന്‍ നിശ്ചയിച്ച പ്രകാരം കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ വെച്ചും

മൂന്നാമത്തെ സെഷനായ 2 മണിക്ക് ചേരുന്ന പ്രൈമറി സ്കൂള്‍ പി.ടി.എ./മദര്‍ പി.ടി.എ പ്രസിഡന്‍റ്മാരുടെ യോഗം കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ വെച്ചും നടക്കുന്നതായിരിക്കും എന്ന് അറിയിക്കുന്നു.

കണ്ണൂർ സൗത്ത് ഉപജില്ലാ കലോത്സവം നോട്ടീസ്  എഇഒ ഓഫീസിൽ   ലഭ്യമാണ് . എല്ലാ സ്കൂളുകളും കൈപ്പറ്റേണ്ടതാണ് 

2019 ഒക്‌ടോബർ 23, ബുധനാഴ്‌ച













വളരെ പ്രധാനപ്പെട്ട അറിയിപ്പ് 
ബഹു.വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേർക്കുന്ന  യോഗം സംബന്ധിച്ച്

 26.10.2019 ന് രാവിലെ 10 മണിക്ക് എല്ലാ എൽ .പി ,യു .പി .പ്രധാനാധ്യാപകരുടെ ഒരു യോഗം സെൻറ് തെരേസാസ് AIHS കണ്ണൂർ വെച്ച് ചേരുന്നതാണ് .എല്ലാ പ്രധാനാധ്യാപകരും നിർബന്ധമായും പ്രസ്തുത മീറ്റിംഗിൽ പങ്കെടുക്കേണ്ടതാണ്.9 മണിക്ക് രജിസ്‌ട്രേഷൻ ചെയ്യേണ്ടതാണ്.വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേർത്ത യോഗം ആയതിനാൽ പ്രധാനാദ്ധ്യാപകർ തന്നെ കൃത്യ സമയത്തു യോഗത്തിൽ പങ്കെടുക്കണം .കൂടാതെ അന്ന് തന്നെ ഉച്ചക്ക് 1 മണിക്ക് പി .റ്റി .എ .പ്രസിഡണ്ട് ,മദർ പി .റ്റി .എ .പ്രസിഡണ്ട് മാരുടെ യോഗം അതേ സ്കൂളിൽ വെച്ച് തന്നെ ചേരുന്നുണ്ട്.പ്രസ്തുത മീറ്റിംഗിൽ മുഴുവൻ       പി .റ്റി .എ .പ്രസിഡണ്ട് ,മദർ പി .റ്റി .എ .പ്രസിഡണ്ട്മാരെയും പങ്കെടുപ്പിക്കാൻ ആവശ്യമായ നടപടികൾ പ്രധാനാദ്ധ്യാപകർ സ്വീകരിക്കേണ്ടതാണ്.
സീമാറ്റ് ട്രെയിനിങ് 5 ,6  ബാച്ചുകളിലെ ട്രെയിനിങ്   തീയതി മാറ്റി വെച്ചിരിക്കുന്നത് 

ഒക്ടോബര് 28,29,30 തീയതികളിൽ നടത്താൻ തീരുമാനിച്ചത് ഒക്ടോബര് 31  നവംബർ  1 ,2  തീയതിലേക്കും ഒക്ടോബര് 29 ,30,31  തീയതികളിൽ നടത്താൻ തീരുമാനിച്ചത് ഒക്ടോബര് 4 ,5  ,6  തീയതിലേക്കും  മാറ്റിവെച്ചിരിക്കുന്നു 





2019 ഒക്‌ടോബർ 22, ചൊവ്വാഴ്ച

പ്രഭാത ഭക്ഷണം നൽകുന്ന സ്കൂളുകൾ താഴെ പറയുന്ന പെര്ഫോര്മ പൂരിപ്പിച്ച്   ഇന്ന്   4  മണിക്ക്  മുൻപായി  ഓഫീസിലേക്കായി  ഇ-മെയിൽ ചെയ്യേണ്ടതാണ്
                             THE DETAILS OF SCHOOLS PROVIDING BREAKFAST

Name of School
With  the help of Muncipal Corporation/District Panchayath/Grma panchayath/Muncipality
With the help of School PTA
With the help of Charitable organizations and other agencies
Grand Total

















2019 ഒക്‌ടോബർ 21, തിങ്കളാഴ്‌ച





പ്രധാനാധ്യാപക യോഗം 23.10.2019 ന്  ഉച്ചയ്ക്ക്  2 .00  മണിക്ക് ബി ആർ സിയിൽ  വെച്ച് ചേരുന്നു  പ്രധാനാധ്യാപകർ കൃത്യസമയത്തു  തന്നെ പങ്കെടുക്കണം . പി ടി എ സംഭാവന, ടീച്ചർ സംഭാവന, കൊടുക്കാൻ ബാക്കിയുള്ളവർ കൊണ്ടുവരണം മാനേജർ മാരുടെ സംഭാവന രസീറ്റ്  ചെയ്തവർ  അതും കൊണ്ടുവരണം